എനിക്ക് പെട്ടെന്ന് സങ്കടം വരും അതുകൊണ്ട് കരഞ്ഞു പോയതാണ്, അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞതിനെ പറ്റി നവ്യാ നായർ

99

സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തി പിന്നീട് നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നവ്യാ നായർ. പിന്നീട് ഇങ്ങോട്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് നവ്യാ നായർ തിളങ്ങി നിന്നത്.

എന്നാൽ വിവാഹം കഴിഞ്ഞതോടു കൂടി അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നടി മാറി നിൽക്കുക ആയിരുന്നു നടി.
ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാവാൻ ഒരുങ്ങുകയാണ് നടി. വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയിക്കുന്നത്.

Advertisements

സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തന്റെ വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുമൊക്കെ നടി പറഞ്ഞിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വീണ്ടും മനസ് തുറക്കുകയാണ് നവ്യ. വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് പോയെങ്കിലും നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് എല്ലാ മാസവും കേരളത്തിലേക്ക് വരുമായിരുന്നു. ഭർത്താവ് സന്തോഷ് സ്പൈസസ് എക്സ്പോർട്ടർ ആണ്.

Also Read
അവരെല്ലാം കൂടി ചേർന്ന് ഇല്ലാതാക്കിയ എന്റെ ആത്മാഭിമാനത്തെ ഞാൻ തിരിച്ചുപിടിക്കുക തന്നെ ചെയ്യും: നടി ഭാവന

വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ വാവ ഉണ്ടായി സായി എന്നാണ് പേര്. മോൻ ചെറുതായിരിക്കുമ്പോൾ തന്നെ നൃത്ത പരിപാടികൾ ചെയ്യാൻ തുടങ്ങിയിരുന്നു. അങ്ങനെ പരിപാടികൾക്ക് പോകുമ്പോൾ അമ്മ മകനെയും കൊണ്ട് സ്റ്റേജിന് പിന്നിൽ ഉണ്ടാകും.

വിവാഹ ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ദൃശ്യത്തിന്റെ കണ്ണട റീമേക്കും ചെയ്തു. 10 വർഷം മുൻപാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. പിന്നീട് ഇപ്പോഴാണ് എന്റെ ഒരു സിനിമ കേരളത്തിൽ എത്തുന്നത്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവ് തന്നെയാണ്.

ഞാൻ സിനിമ ചെയ്തിരുന്ന കാലത്ത് നിന്നും ഒത്തിരി മാറി. തിയേറ്ററിനൊപ്പം ഒടിടി റിലീസുമായി പൂർണമായും മാറി. പുതിയ സിനിമ കാലഘട്ടത്തിലേക്കാണ് ഞാൻ തിരിച്ചു വരുന്നത്. എനിക്ക് ഇതെല്ലാം പുതിയ അനുഭവമാണെന്ന് നവ്യ പറയുന്നു.

എളുപ്പം കരച്ചിൽ വരുന്ന ആളാണ് ഞാൻ. പണ്ട് കലാതിലകം കിട്ടാതെ പോയപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ കരഞ്ഞു പോയതും അതുകൊണ്ടാണ്. കലയുടെ ലോകത്ത് ഇപ്പോൾ നല്ലൊരു ഇടം എനിക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പഴയതോർത്ത് സങ്കടവും പിണക്കവും ഒന്നുമില്ല. കണ്ണു നനഞ്ഞ് പല ഓർമ്മകളും പിന്നീട് നമ്മെ ചിരിപ്പിക്കും.

അതുപോലെ ഒന്നാണ് കലാതിലകം നഷ്ടപ്പെട്ട ഓർമ്മയും. എനിക്ക് പെട്ടെന്ന് സങ്കടം വരും. സിനിമയിൽ അത് വളരെ ഗുണമാണ്. കഥാപാത്രത്തിന്റെ സങ്കടത്തിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാനും ഉള്ളു കൊണ്ട് അത് അനുഭവിക്കാനും പറ്റുമെന്നും നവ്യാ നായർ പറയുന്നു.

Also Read
കഥാപാത്രത്തെ മറന്ന് നടന്റെ ഷോ ആക്കി മാറ്റാൻ ശ്രമിക്കാതെ ആ കലയോടുള്ള അർപ്പണ ബോധത്തെ എഴുപതാം വയസിലും കാത്ത് സൂക്ഷിക്കുന്ന ഒരു കലാകാരനോടുള്ള ബഹുമാനവും, സ്‌നേഹവും അടയാളപ്പെടുത്താതെ പോയാൽ അനീതിയാകും : കുറിപ്പ്

അതേ സമയം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടി ഉർവശി ആണെന്നാണ് നവ്യാ നായർ പറയുന്നത്. മഞ്ജുച്ചേച്ചി (മഞ്ജു വാര്യർ) അന്നും ഇന്നും പ്രചോദനമാകുന്നുണ്ട്. നടിയെന്ന നിലയിലും വ്യക്തിപരമായും മഞ്ജു ചേച്ചിയുടെ അടുത്ത സുഹൃത്ത് ഞാൻ ആയിരിക്കില്ല. പക്ഷേ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മഞ്ജു ചേച്ചി.

എന്ത് കാര്യത്തിനും പോസിറ്റീവായി സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് മഞ്ജു വാര്യർ എന്നും നവ്യ പറയുന്നു. നവ്യാ നായരുടെ ഒരുത്തീ മാർച്ച് പതിനെട്ട് മുതലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. വിനായകൻ, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement