50 വർഷമായി 5 ഭാഷകളിൽ സിനിമയിലും സീരിയലുകളിലും, പ്രേംനസീറിനും രജനീകാന്തിനും ഒക്കെ നായിക: അമ്മയറിയാതെ സീരിയലിലെ സുലേഖ ശരിക്കും ആരാണെന്ന് അറിയാവോ

2174

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പനരമ്പരയാണ് അമ്മ അറിയാതെ എന്ന സീരിയൽ. മികച്ച അഭാപ്രായം നേടി മുന്നേറുന്ന ഈ സീരിയൽ റേറ്റിങ്ങിലും മുൻപന്തിയിൽ ആണ് ഉള്ളത്. ആ സീരിയൽ പോലെ തന്നെ ഇതിലെ കഥാപാത്രങ്ങലും അതവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ഈ സീരിയലിൽ സുലേഖ ഭാസ്‌കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി റീന സിരീയൽ പ്രേക്ഷകർക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ആരാധകർക്കും ഏറെ സുപരിചിതയാണ്. എഴുപതുകളിലും എൺപതുകളിലും മലയാളത്തിലും തമിഴിലും നായികയായി തിളങ്ങിയ നടി ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്.

Advertisements

തന്റെ പതിനഞ്ചാം വയസ്സിലാണ് എറണാകുളം ഇടപ്പള്ളി സ്വദേശിയായ റീന സിനിമയിൽ തുടക്കം കുറിക്കുന്നത്. ഇപ്പോൾ അറുപത്തിനാല് വയസ്സുള്ള നടി അഭിനയജീവിതം തുടങ്ങിയിട്ട് അമ്പതാം വർഷത്തിലേക്ക് എത്തുകയാണ്. റീനയുടെ അച്ഛൻ പീറ്റർ മംഗലാപുരം സ്വദേശി ആയിരുന്നു. റീനയുടെ കുട്ടിക്കാലവും സ്‌കൂൾപഠനകാലവുമൊക്കെ മംഗലാപുരത്ത് ആയിരുന്നു. അമ്മ എറണാകുളം സ്വദേശിയും ആണ്.

Also Read
അനൂപ് സത്യന്റെ അടുത്ത ചിത്രത്തിൽ നായകൻ താരാജാവ് മോഹൻലാൽ, കൂടെ ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളുടെ ഒരു കൂട്ടവും, അഖിൽ സത്യന്റെ വെളിപ്പെടുത്തലിൽ ആേവേശം കൊണ്ട് ആരാധകർ

കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത ചുക്ക് എന്ന സിനിമയിലൂടെയാണ് റീന സിനിമയിലേക്ക് എത്തുന്നത്. മധു, ഷീല തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഷീല അവതരിപ്പിച്ച മോളി എന്ന നായികകഥാപാത്രത്തിന്റെ മകൾ ആയിട്ടാണ് റീന സിനിമയിൽ എത്തിയത്.

നിത്യഹരിത നായകൻ പ്രേം നസീറിന്റെ കടുത്ത ആരാധിക കൂടിയായിരുന്നു റീന. താരത്തിന്റെ നായിക ആയി അഭിനയിക്കുവാൻ സിനിമ നിർമ്മിക്കുകയും ചെയ്തു നടി. പ്രേം നസീർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി വലിയ താരനിര തന്നെ അണി നിരന്ന എന്റെ കഥ ആയിരുന്നു റീന നിർമ്മിച്ച സിനിമ.

ധ്രുവസംഗമം എന്ന സിനിമയുടെ നിർമ്മാണവും റീന ആയിരുന്നു. അതേ സമയം തൊണ്ണൂറുകൾക്ക് ശേഷം റീനയെ തേടി വന്നതൊക്കെയും അമ്മ വേഷങ്ങളായിരുന്നു. കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ഗുരു, ചന്ദ്രലേഖ, അച്ചാമ്മകുട്ടിയുടെ അച്ചായൻ, പഞ്ചാബിഹൗസ്, നരസിംഹം, ഡാനി തുടങ്ങിയ നിരവധി സിനിമകളിൽ അത്തരം കഥാപാത്രങ്ങളായി നടി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു.

തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ച നടി നിരവധി സീരിയലുകളിലും മികച്ച വേഷങ്ങൾ ചെയ്തു. കെ ബാലചന്ദർ സംവിധാനം ചെയ്ത അവൾ ഒരു തൊടർക്കഥൈ എന്ന സിനിമയിലൂടെ അടുത്ത വർഷം തമിഴിൽ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു.

Also Read
കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്ന് രാജിവെയ്ക്കണം: സൂപ്പർതാരങ്ങൾക്ക് എതിരെ തുറന്നടിച്ച് ശാന്തിവിള ദിനേശ്

വിനോദിനി എന്ന പേരിലായിരുന്നു റീന ആദ്യത്തെ തമിഴ് സിനിമയിൽ അഭിനയിച്ചത്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചട്ടക്കാരി എന്ന സിനിമയിലും റീന പിന്നീട് അഭിനയിച്ചു. നാൻ പോട്ട സാവൽ എന്ന സിനിമയിൽ സൂപ്പർസ്റ്റാറിന്റെ നായികയായതും റീന തന്നെയായിരുന്നു.

ആദ്യമായി രജനീകാന്ത് എന്ന പേരിന് മുന്നിൽ സൂപ്പർസ്റ്റാർ എന്ന് കൂടി ചേർത്ത സിനിമയായിരുന്നു നാൻ പോട്ട സാവൽ. തമ്പുരാട്ടി, കരിമ്പന, മദ്രാസിലെ മോൻ, ആദ്യത്തെ അനുരാഗം തുടങ്ങി നിരവധി സിനിമകളിൽ നല്ല വേഷങ്ങളിൽ നടിയെ പ്രേക്ഷകർ കണ്ടു. ഇപ്പോഴും സിനിമയിലും സീരിയലുകളിലും സജീവമാണ് താരം.

Advertisement