സ്വന്തമായി ബ്യൂട്ടിപാർലർ, ഭർത്താവ് എഞ്ചിനീയർ, മകൻ ഹിന്ദിയിലടക്കം അഭിനയച്ചിട്ടുള്ള നടൻ; സാന്ത്വനത്തിലെ ലച്ചു അപ്പച്ചി ചില്ലറക്കാരിയല്ല

2433

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയൽ സാന്ത്വനം മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ്. ഈ പരമ്പരയിലെ കഥാപാത്രങ്ങൾ ഓരോരുത്തരും മലയാളികളുടെ പ്രിയപ്പെട്ടവരായി കഴിഞ്ഞു. തമിഴിലെ സൂപ്പർഹിറ്റ് പരമ്പകര പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിന്റെ റീമേക്ക് ആണ് സാന്ത്വനം.

മുൻകാല സിനിമാ നായികനടി ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സഹോദരങ്ങൾക്ക് ഇടയിലുള്ള സ്‌നേഹവും വാത്സല്യവും കരുതലുമാണ് പരമ്പരയിൽ എടുത്തു കാട്ടുന്നത്. സാന്ത്വനം പരമ്പരയിൽ പുതിയതായി എത്തിയ താരമാണ് സരിത ബാലകൃഷ്ണൻ.

Advertisements

ലച്ചു അപ്പച്ചി എന്ന കഥാപാത്രം ആയാണ് സരിത ബാലകൃഷ്ണൻ എത്തിയിരിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ മനസ്സമാധാനം കളയാനും കുടുംബത്തിലുള്ളവരെ തമ്മിലടിപ്പിക്കാനും തമ്പി കണ്ടെത്തിയ പുതിയ വഴിയാണ് ലച്ചു അപ്പച്ചി. പുതിയ താരത്തെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു. നെഗറ്റീവ് കഥാപാത്രമാണെങ്കിലും അതി മനോഹരമായിട്ടാണ് സരിത ബാലകൃഷ്ണൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read
എന്റെ മുഖം ചേർത്ത് വച്ച മറ്റൊരു സ്ത്രീയുടെ ന ഗ് ന ശരീരം ആയിരുന്നു ആ ചിത്രം: ഉറങ്ങാൻ പോലും ആകാത്ത രാത്രികൾ, അവളുടെ പടം ഇറങ്ങിയിട്ടുണ്ട് കണ്ടോ എന്ന് അടക്കം പറയുന്ന നാട്ടുകാർ: കുറിപ്പ് വൈറൽ

സാന്ത്വനം കുടുംബത്തിൽ വിള്ളൽ വീഴ്ത്താൻ പരമാവധി ശ്രമിക്കുന്നുണ്ട് ലച്ചു അപ്പച്ചി. അതേസമയം സരിതയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വർഷങ്ങളായി അഭിനയരംഗത്ത് സജീവമാണ് സരിത. നൃത്തത്തിലൂടെ അഭിനയത്തിൽ എത്തിപ്പെട്ട നായികമാരിൽ ഒരാൾ കൂടിയാണ് സരിത ബാലകൃഷ്ണൻ.

മലയാളത്തിൽ ഒരു കാലത്ത് സൂപ്പർ ഹിറ്റായിരുന്ന മിന്നുകെട്ട് എന്ന സീരിയലിലെ ടൈറ്റിൽ സോങിലൂടെയാണ് സരിത പ്രേക്ഷകശ്രദ്ധ നേടി തുടങ്ങിയത്. അശകുശലേ പെണ്ണുണ്ടേ എന്ന ഗാനം മലയാളികൾക്കിടയിൽ പുതിയൊരു തരംഗമായി മാറിയിരുന്നു. ആ ഗാനത്തിലൂടെ എത്തിയ സരിതയും ആരാധകർക്ക് പ്രിയപ്പെട്ടവളായി മാറി. പിന്നീട് നിരവധി പരമ്പരകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ആരാധകർക്ക് മുന്നിലെത്തിയെങ്കിലും മിന്നുകെട്ടിലെ പാട്ട് തന്നെയാണ് തന്നെ ഏറെ ശ്രദ്ധേയമാക്കി മാറ്റിയതെന്ന് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടി തെസ്‌നി ഖാനാണ് തന്നെ അഭിനയ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടു വന്നതെന്ന് താരം തന്നെ മുൻപ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ചാരുലത എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിൾ അമ്പതോളം സീരിയലുകളിൽ പ്രവർത്തിച്ചു.

പല കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ടെലിവിഷൻ പരമ്പരകൾക്ക് പുറമേ കോമഡി പരിപാടികളുടെയും നിറസാന്നിധ്യമായിരുന്നു സരിത ബാലകൃഷ്ണൻ. ടെലിവിഷൻ പരിപാടികൾക്കു പുറമേ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്.

Also Read
ആ രീതിയിൽ എന്നെ ആരും ഇനി കാണരുത് എന്ന് ഞാൻ ആഗ്രഹിച്ചു, തന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് വാണി വിശ്വനാഥ്

അതിനും പുറമേ കൊച്ചിയിൽ സ്വന്തമായി ഒരു ബ്യൂട്ടിപാർലറും ഉണ്ട്. സ്വന്തമായി ഒരു ബ്യൂട്ടിപാർലർ തന്നെ ഉണ്ടെങ്കിലും കഥാപാത്രത്തിനു വേണ്ടിയല്ലാതെ യഥാർത്ഥ ജീവിതത്തിൽ മേക്കപ്പ് ഉപയോഗിക്കാത്ത വ്യക്തികൂടിയാണ് സരിത. താരത്തിന്റെ മകൻ കൃഷ്ണമൂർത്തി സീരിയലുകളിലും ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ ആത്മസഖി എന്ന പരമ്പരയിലും ഹിന്ദി ഹ്രസ്വചിത്രമായ ദൊബരായിലും മകൻ കൃഷ്ണമൂർത്തി അഭിനയിച്ചിട്ടുണ്ട്.

ഭർത്താവ് എൻജിനിയർ ആണ്. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നെങ്കിലും താരം വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. തന്റെ കുടുംബം തന്നെയാണ് അഭിനയത്തിന് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്നതെന്നും താരം പറയുന്നു.

Advertisement