മിനിസ്ക്രീനിലെ സൂപ്പർഹിറ്റ് ഹാസ്യ പരമ്പരയായിരുന്ന മറിമായത്തിലൂടെ മലയാളികളെ പൊട്ടിചിരിപ്പിച്ച താരങ്ങൾ ആയിരുന്നു എസ്പി ശ്രീകുമാറും സ്നേഹയും. പിന്നീട് ജീവിതത്തിലും ഇരുവരും ഒന്നിക്കുകയായിരുന്നു.
ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. സിനിമയും സീരിയലുകളും ഒക്കെയായി തിരക്കിലാണ് ഇരുവരും. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ഇരുവരും. തന്റെ യൂട്യൂബ് ചാനലിലൂടെ സ്നേഹ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്.
ഇപ്പോൾ ഇതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. നിങ്ങൾ എല്ലാവരുടേയും കമന്റുകൾ ഞാൻ കാണാറുണ്ട്, അതൊക്കെ വായിക്കുന്നുണ്ട്. ക്യു ആൻഡ് എ ചെയ്യുന്നതിന് മുൻപ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസും ഇട്ടിരുന്നു. അങ്ങനെ ലഭിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സ്നേഹ വീഡിയോ ചെയ്തത്.
കമന്റുകൾ വായിച്ച് അതിനുള്ള മറുപടി നൽകുകയായിരുന്നു സ്നേഹ. തന്റെ യൂട്യൂബ് ചാനലിൽ രണ്ടാം വിവാഹ വാർഷികത്തിന്റെ വീഡിയോ സ്നേഹ പങ്കുവെച്ചിരുന്നു. ആനിവേഴ്സറി ആശംസകൾ അറിയിച്ച് കുറേ പേർ എത്തി. അതിൽ നിങ്ങൾ രണ്ടുപേരെയും പോലെ ചിരിക്കുന്ന കുറേ കുഞ്ഞുങ്ങൾ നിങ്ങൾക്ക് ഉണ്ടാവട്ടെയെന്ന കമന്റും ഉണ്ടായിരുന്നു.
വാർഷിക വിശേഷം മാത്രമേയുള്ളോ, വേറെ വിശേഷം ഒന്നുമില്ലേയെന്നായിരുന്നു ഒരാൾ ചോദിച്ചത്.
വിശേഷമൊക്കെ ആവുമ്പോൾ അറിയിക്കാം കേട്ടോയെന്നായിരുന്നു സ്നേഹയുടെ മറുപടി. കഥകളിയുടെ ഒരു ഭാഗം ചെയ്യാമോയെന്ന ചോദ്യവുമുണ്ടായിരുന്നു. പൂതനാമോക്ഷത്തിന്റെ വീഡിയോ ഇട്ടിരുന്നു ഇനി ചെയ്യുമ്പോൾ വീഡിയോ എടുത്തിടാമെന്നും സ്നേഹ പറഞ്ഞിരുന്നു.
അതിനിടയിലായിരുന്നു ഒരാൾ നിങ്ങൾക്ക് കുഞ്ഞുങ്ങളൊന്നും വേണ്ടേ, എല്ലാവർക്കുമായി എന്ന് പറഞ്ഞ് സൗഭാഗ്യയെക്കുറിച്ചും അശ്വതി ശ്രീകാന്തിനെക്കുറിച്ചും പറഞ്ഞത്. ഓരോന്നിനും ഓരോ സമയമുണ്ട്, എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ അറിയിച്ചോളാം എന്നായിരുന്നു സ്നേഹ പറഞ്ഞത്.