അന്തരിച്ച സൂപ്പർ സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലൂടെ സിനിമാഭിനയ രംഗത്തേക്ക് കാലുകുത്തിയ താരമാണ് മീരാ ജാസ്മിൻ. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ നമ്പർ വൺ താരമായി നടി മാറുകയായിരുന്നു.
വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത മീരാ ജാസ്മിൻ ഇപ്പോൾ തിരിച്ചു വരികയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം മകൾ എന്ന ചിത്രത്തിലാണ് മീര ജാസ്മിൻ ഇപ്പോൾ അഭിനയിക്കുന്നത്.
Also Read
കല്യാണം കഴിക്കണം കുട്ടികൾ വേണം എന്നതാണ് ജീവിത ലക്ഷ്യം: തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി
തിരിച്ചു വരവിനെ തുടർന്ന് നടി സോഷ്യൽ മീഡിയകളിൽ സജീവമായി മാറിയിരുന്നു. തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി കൂടിയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം മകളിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്.
അടുത്തിടെയാണ് നടി സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
രസകരമായ ഒന്ന് ഞങ്ങൾ ചെയ്തു അത് നിങ്ങളെ കാണിക്കാതെ ഇരിക്കുവാൻ സാധിക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന ഫോട്ടോസാണ് നടി പങ്ക് വെച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റും ആയി എത്തിയത്. അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യൻ പ്രണയകഥയുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read
ഗംഭീര ഓപ്പണിംഗ്, ബോക്‌സോഫീസ് തൂക്കിയടിച്ച് ഭീഷ്മ പർവം, ആദ്യ ദിവസം നേടിയതിന്റെ കണക്കുകൾ പുറത്ത്
ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ് കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ആരാധികേ എന്ന ഗാനം അനശ്വരം ആക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണൻ ആണ് വരികൾ എഴുതുന്നത്.
ആറ് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിൻ. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ ഇറങ്ങിയ പൂമരം എന്ന സിനിമയിൽ അതിഥിവേഷത്തിലും താരം അഭിനയിച്ചിരുന്നു.