ഇത്രയും മധുരമുണ്ടോ നിന്റെ ചുണ്ടിന്, അഞ്ജലിയുടെ ചുണ്ടിലെ മധുരം നുണഞ്ഞ് ശിവൻ; പുര കത്തുന്നതിന് ഇടയിലും റൊമാൻസിന് ഒരു കുറവും ഇല്ലന്നെ് ആരാധകർ

126

മലയാളികളിൽ മുഖ്യ പങ്കും ടെലിവിഷൻ സീരിയലുകളുടെ ആരാധകരാണ്. നിരവധി സിരീയലുകളാണ് ഓരോ ദിവസവും വിവിധ ചാനലുകളിൽ കൂടി മലയാളികൾക്ക് മുന്നിൽ എത്തുന്നത്. സിനിമയിലെ താര ജോഡികളെക്കാൾ ഹിറ്റും ആണ് മിനിസ്‌ക്രീൻ ജോഡികൾ.

നീയും ഞാനും, കൂടെവിടെ, സീത, അമ്മയറിയാതെ, സാന്ത്വനം തുടങ്ങി ഓരോ സീരിയലിലും ആരാധകർക്ക് ഇഷ്ടപ്പെട്ട ഓരോ ജോഡികളുണ്ട്. അതിൽ ഏറ്റവും മുന്നിലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനത്തിലെ ശിവാഞ്ജലിമാർ.

Advertisements

സീരിയലിന്റെ കഥ ഇപ്പോൾ അത്ര സുഖകരമായിട്ടല്ല മുന്നോട്ട് പോകുന്നത് എങ്കിലും ശാവന്റെയും അഞ്ജലിയുടെയും റൊമാൻസിന് യാതൊരു കുറവും ഇല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് പുതിയ പ്രമോ. സാന്ത്വനം തറവാട്ടിൽ മനപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ തമ്പിയുടെ പെങ്ങൾ രാജലക്ഷ്മി എത്തിയതിന്റെ അസ്വസ്തതയിലാണ് വീട്ടുകാരും പ്രേക്ഷകരും.

Also Read
മലയാളികളുടെ പ്രിയ നടി മീനയെ തേടി പുതിയ വിശേഷം, സന്തോഷം അറിയിച്ച് താരം; ആശംസകളുമായി ആരാധകർ

ഓരോ ദിവസവും ഓരോ പ്രശ്നം ഉണ്ടാക്കി സമാധാനം ഇല്ലാതാക്കുന്നതിനൊപ്പം, അപ്പുവിന്റെ മനസ്സിലും വിഷം കുത്തി നിറയ്ക്കുന്നു. വെപ്പും കുടിയും എല്ലാം വേറെ വേറെ ആക്കാനുള്ള ശ്രമങ്ങളും ലച്ചു അപ്പച്ചി നടത്തുന്നുണ്ട്.കുത്തി തിരിപ്പും കുടുംബ കലഹവും അല്ല സാന്ത്വനത്തിന്റെ പ്രേക്ഷകർ ആഗ്രഹിയ്ക്കുന്നത്.

കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ലച്ചു അപ്പച്ചിയുടെ വരവ് സാന്ത്വനത്തിന്റെ പ്രേക്ഷകർക്കും അത്ര രസിച്ചിട്ടില്ല. പിന്നെ കുറിയ്ക്ക് കൊള്ളുന്ന അഞ്ജുവിന്റെയും കണ്ണന്റെയും ഹരിയുടെയും തഗ്ഗ് ഉള്ളത് കൊണ്ട് ചിരിച്ചിരിയ്ക്കുന്നു എന്ന് മാത്രം.

പക്ഷെ എന്ത് തഗ്ഗ് ജോക്ക് ഉണ്ടെങ്കിലും സാന്ത്വനം പ്രേമികൾക്ക് അഞ്ജുവിന്റെയും ശിവന്റെയും റൊമാൻസ് നിർബന്ധമാണ്. ബഹുപൂരിപക്ഷം ചെറുപ്പക്കാരും സാന്ത്വനം കാണാൻ കാരണം ആ റൊമാൻസ് ആണ്. ശിവാഞ്ജലി മാരുടെ കിടിലൻ റൊമാൻസ് ആണ് അടുത്ത എപ്പിസോഡിൽ കാണാൻ പോകുന്നത് എന്ന് ഉറപ്പ് നൽകുന്ന പ്രമോ വീഡിയോ ട്രെന്റിങ് ആകുകയാണ് ഇപ്പോൾ.

Also Read
നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത് എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞു: ഗൗരി കൃഷ്ണ

അഞ്ജു കൊണ്ടു കൊടുത്ത ചായ കുടിച്ച് നോക്കി മധുരം ഇല്ല എന്ന് ശിവൻ പറയുന്നു. നോക്കട്ടെ എന്ന് പറഞ്ഞ് ആ ചായ വാങ്ങി കുടിച്ച അഞ്ജു. ഇതിന് മധുരം ഉണ്ടല്ലോ എന്ന് ഉറപ്പ് വരുത്തുന്നു. വീണ്ടും ആ ചായ കുടിച്ച ശിവൻ, ഹാ ഇപ്പോ ഇതിന് നേരത്തേതിലും മധുരമുണ്ട്, നിന്റെ ചുണ്ടിന് ഇത്രയും മധുരമുണ്ടോ എന്ന് ചോദിക്കുമ്പോഴുള്ള ഇരുവരുടെയും നോട്ടവും ചിരിയും രസകരമാണ്.

ഈ ഒരു പ്രമോ വീഡിയോ മാത്രം പല തവണ കണ്ട ആരാധകരുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്.

Advertisement