കഷ്ടപ്പാടും കണ്ണീരും അനുഭവയിക്കുന്ന നായികമാരെയാണ് പലപ്പോഴും സീരിയലുകളിലെ കേന്ദ്ര കഥാപാത്രമാക്കുന്നത്. അവരെ കല്യാണം കഴിക്കുന്ന സമ്പന്നരായ നായകന്മാരും ഒരിടയ്ക്ക് ട്രെന്റിങ് ആയിരുന്നു. എന്നാൽ റിയൽ ലൈഫിലെ കഥ വേറെയാണ്.
ഇന്ന് മലയാള സീരിയൽ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന പല നായകന്മാരുടെയും ഭാര്യമാർ ഡോക്ടർമാരാണ്. അടുത്തിടെ ഡോക്ടർമാരെ കെട്ടുന്നത് ഒരു ട്രെന്റിങ് ആയതിനാൽ ഡോക്ടർമാരെ കെട്ടിയ നടന്മാരെ ഒന്ന് പരിചയപ്പെടാം…
ALSO READ
ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സെറ്റിബിൻ ജാക്കോബ്. സീരിയലിൽ വീട്ടു ജോലിക്കാരിയായ കല്യാണിയെ പ്രണയിച്ച് വിവാഹം ചെയ്ത സ്റ്റെബിൻ ജീവിതത്തിൽ ഒരു ഡോക്ടറെയാണ് കെട്ടിയത്. വിനീഷയുമായുള്ള പ്രണയം വീട്ടിൽ വലിയ പ്രശ്നമായിരുന്നുവത്രെ. വരൻ നടനായതും, അന്യ മതമായതും എല്ലാം പ്രശ്നം തന്നെ. എന്നിട്ടും ഇരുവരും ജീവിതത്തിൽ ഒന്നിച്ചു.
ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് തനിയ്ക്കൊരു പ്രണയം ഉണ്ട് എന്ന് അനൂപ് വെളിപ്പെടുത്തിയത്. അനൂപിന്റെയും ഐശുവിന്റെയും കല്യാണ നിശ്ചയം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രോഗിക്കൊപ്പം കൂട്ടിരിപ്പിന് പോയ അനൂപ് അവിടെയുള്ള ഡോക്ടർ ഐശ്വര്യയുമായി പ്രണയത്തിലാകുകയായിരുന്നു. അടുത്തിടെയാണ് ഇരുവരുടെയും കല്യാണം കഴിഞ്ഞത്.
ചെമ്പരത്തി എന്ന സീരിയലിലെ മറ്റൊരു നടനാണ് കീർത്തി ഗോപിനാഥ്. സീരിയലിൽ സുബ്രഹ്മണ്യൻ എന്ന സുബ്ബുവായി എത്തുന്ന കീർത്തിയുടെ ഭാര്യയും ഡോക്ടറാണ്. പൂർണിമ എന്നാണ് പേര്. ഹോമിയോ ഡോക്ടർ ആണ്. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് താരപത്നി.
ALSO READ
ഭാര്യ, സീത തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് റോൺസൺ വിൻസന്റ്. ബോഡി ബിൽഡപ്പിന് വളരെ അധികം പ്രാധാന്യം നൽകുന്ന നടൻ ചില തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ബാലതാരമായി പരിചിതയായ ഡോ. നീരജയാണ് റോൺസണിന്റെ ഭാര്യ.