ആദ്യം പറഞ്ഞത് ഒരു ലിപ് ലോക്ക് ഉണ്ടെന്ന്, അത് ചെയ്ത് കഴിഞ്ഞപ്പോൾ ചറപറാന്ന് ലിപ് ലോക്കുകൾ; അനുഭവം വെളിപ്പെടുത്തി ഗായത്രി അശോക്

5327

അർജുൻ അശോകൻ നായകനായ മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഫൺ പാക്ക്ഡ് ചിത്രമായിട്ടാണ് മെമ്പർ രമേശൻ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ഒഎം രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ലഡ്ഡു അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ ഗായത്രി അശോകാണ് ചിത്രത്തിൽ നായികയായി എത്തിയത്. നിരവധി സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മെമ്പർ രമേശനിലെ അലരേ എന്ന ഗാനം പുറത്ത് വന്നപ്പോൾ തന്നെ നായിക ഗായത്രിയും പ്രേക്ഷകരുടെ പ്രിയങ്കരിയായി.

Advertisements

അന്നാമ്മ എന്ന നാട്ടിൻ പുറത്തുകാരി പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ ഗായത്രി അശോക് അഭിനയിച്ചിരിക്കുന്നത്. പലരുടേയും വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഭരിച്ച ഗാനം കൂടിയായിരുന്നു മെമ്പർ രമേശനിലെ ഗായത്രി അശോകും അർജുനും പ്രത്യക്ഷപ്പെട്ട അലരേ എന്ന ഗാനം. എട്ട് മില്യണോളം ആളുകൾ ആണ് ഈ ഗാനം കണ്ടത്.

Also Read
അവരുടെ സ്വന്തം മകൻ അല്ല ഞാൻ എന്ന് തുറന്ന് പറഞ്ഞത് ഉമ്മയാണ്, ഉപ്പ കോഴിയെ ഒക്കെ നിർത്തിപ്പൊരിച്ച് അവിടെ നിന്ന് തന്നെ ഒറ്റയൊരണ്ണം തീറ്റിപ്പിക്കുമായിരുന്നു: ഇമ്രാൻ ഖാൻ പറയുന്നു

ജോജു ജോർജ് കേന്ദ്രകഥാപാത്രത്തിലെത്തിയ സ്റ്റാറിലും ഗായത്രി സുപ്രധാന വേഷം ചെയ്തിരുന്നു. സ്റ്റാറിൽ ജോജുവിന്റെ മകളായിട്ടാണ് ഗായത്രി പ്രത്യക്ഷപ്പെട്ടത്. കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബിന്ദു പങ്കജിന്റെ ഇരട്ട കുട്ടികളിൽ ഒരാളാണ് ഗായത്രി അശോക്. അമ്മ ബിന്ദുവിന്റെ സിനിമാ സീരിയൽ പരിചയങ്ങളിലൂടെയാണ് ഗായത്രി മലയാള സിനിമയിലേക്ക് എത്തിയത്.

പലർക്കും ഗായത്രിയുടെ അമ്മയ്ക്ക് സീരിയൽ സിനിമാ മേഖലയുമയുള്ള ബന്ധം അറിയുമായിരുന്നില്ല. അലരേ പുറത്തിറങ്ങിയപ്പോൾ നായികയെ സോഷ്യൽ മീഡിയയിൽ തിരഞ്ഞവരാണ് താരത്തിന്റെ അമ്മയും അഭിനേത്രിയാണെന്ന് മനസിലാക്കുന്നത്. അമ്മ അഭിനേത്രി ആയിരുന്നിട്ടും ഒരിക്കൽ പോലും ഗായത്രി സിനിമയിൽ എത്തുമെന്ന് കരുതിയിരുന്നില്ല.

ചെറുപ്പത്തിലെ ഉൾവലിഞ്ഞ പ്രകൃതമായിരുന്ന ഗായത്രി അമ്മയ്ക്കൊപ്പം ഒരു സിനിമാ ഷൂട്ടിങിനും പോയിട്ടില്ല. മലയാളം തമിഴ് സീരിയലുകളിലും, ചൈന ടൗൺ, പാട്ടിന്റെ പാലാഴി, ഇന്നാണാ കല്യാണം എന്നീ മലയാള സിനിമകളിലും ബിന്ദു പങ്കജ് അഭിനയിച്ചിട്ടുണ്ട്. നടി മോഡൽ എന്നതിലുപരി ഗ്രാഫിക് ഡിസൈനിങും ഗായത്രി അശോക് പഠിച്ചിട്ടുണ്ട്.

അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവം സീരിയൽ നടനായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കുവെക്കാനെത്തിയപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായത്രി അശോക്. അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയിൽ നിന്നും ക്ഷണം ലഭിച്ചു. അന്ന് സ്റ്റാർ സിനിമ റിലീസ് ചെയ്തിട്ടില്ല.

Also Read
ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി ; എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ ഇതുവരെ സാർ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല ; ശ്രദ്ധ നേടി അനീഷ് ഉപാസനയുടെ കുറിപ്പ്

ഞാനും അമ്മയും ചിത്രങ്ങൾ പരിചയക്കാർക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവരുടെ കൈയ്യിൽ എങ്ങനെയോ എന്റെ വിവരങ്ങൾ ലഭിച്ചിട്ടാണ് വിളിച്ചത്. അമ്മ അന്ന് കുടുംബവിളിക്കിൽ അഭിനയിക്കുന്നുണ്ട്. തെലുങ്ക് സിനിമയിൽ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ ഭയങ്കര സന്തോഷമായി.

അങ്ങനെ അവർ ടിക്കറ്റൊക്കെ അയച്ച് തന്നു. ഞങ്ങൾ ഷൂട്ടിങ് സ്ഥലത്തെത്തി.അങ്ങനെ ഒരു ഓഡീഷനുണ്ടായിരുന്നു. അത് ചെയ്തു. ശേഷം വെറുതെ സംവിധായകനോട് ഇതിന് ശേഷം എന്താ എന്ന് ചോദിച്ചപ്പോൾ ഒരു ലിപ് ലോക്ക് സീനാണെന്ന് പറഞ്ഞു. ശേഷം അവർ ലിപ് ലോക്ക് ചെയ്യാൻ സമ്മതമല്ലേയെന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ചെയ്യാമെന്ന് ഞാനും പറഞ്ഞു.

ശേഷം ഒരു സാധാരണ സീൻ ചെയ്തു. അപ്പോൾ അവർ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്. കേട്ടപ്പോൾ സുഖമില്ലായ്മ തോന്നിയകൊണ്ട് വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ഞാനുള്ള സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്. അതോടെ എനിക്കും അമ്മയ്ക്കും പേടിയായി. എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വെച്ച് ഞങ്ങൾ തിരികെ വന്നു. അതൊരു അനുഭവമായിരുന്നു എന്നും ഗായത്രി അശോക് പറയുന്നു.

Advertisement