കല്യാണം കഴിച്ചാൽ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാൻ രണ്ട് മാസം ട്രെയൽ നോക്കിയിട്ടുണ്ട് : ദേവിക നമ്പ്യാർ

132

മലയാളികൾക്ക് സുപരിചിതരാണ് താരദമ്പതികളായ വിജയ് മാധവും ദേവിക നമ്പ്യാരും. സോഷ്യൽമീഡിയയിൽ സജീവമാണ് താരങ്ങൾ വിവാഹ ശേഷവും സോഷ്യൽമീഡിയയിൽ ആരാധകർക്കായി വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ വിജയ് യുടെ പാട്ടിലല്ല ദേവിക നമ്പ്യാർ വീണതെന്നാണ് ദേവിക പറയുന്നത്.

ആള് വളരെ ജെനുവിൻ ആണ്. അതാണ് വിജയ് യിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. വീണു എന്നൊന്നും പറയാൻ സാധിയ്ക്കില്ല. പ്രേമം വന്നിട്ട് കല്യാണത്തെ കുറിച്ച് ചിന്തിയ്ക്കുകയോ, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന സംഭവം വർക്കൗട്ട് ആകുകയോ ഒന്നും ആയിരുന്നില്ല. നമ്മൾ തമ്മിൽ കല്യാണം കഴിച്ചാൽ എന്തായിരിയ്ക്കും എന്ന് വളരെ പ്രാക്ടിക്കലായി ചിന്തിക്കുകയായിരുന്നു എന്നാണ് ദേവികയുടെ വാക്കുകൾ.

Advertisements

ALSO READ

സർക്കാർ ആശുപത്രിയിൽ മിന്നൽ പരിശോധന; വൃത്തിയില്ലാത്ത തറ തൂത്തും തുടച്ചും ഗണേഷ് കുമാർ : വിഡിയോ

വിവാഹ നിശ്ചയത്തിന് ശേഷം വിജയ് കല്യാണത്തിൽ നിന്നും പിന്മാറാൻ ആലോചിച്ച കാര്യം നേരത്തെ ഒരു അഭിമുഖത്തിൽ ദേവിക പറഞ്ഞിരുന്നു. പൊതുവെ അത്ര റൊമാന്റിക്കായി നിൽക്കാനും, എല്ലാ ഭർത്താക്കന്മാര പോലെയും പെരുമാറാനും തനിക്ക് ആകില്ല, ദേവികയ്ക്ക് വേണമെങ്കിൽ ഒരിക്കൽ കൂടെ ചിന്തിക്കാം എന്ന് വിജയ് പറഞ്ഞിരുന്നുവത്രെ. അത്രയും വ്യത്യസ്തനാണത്രെ വിജയ്

ഞങ്ങൾ തമ്മിൽ കല്യാണം കഴിച്ചാൽ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാൻ രണ്ട് മാസം ട്രെയൽ നോക്കിയിട്ടുണ്ട് എന്നാണ് ദേവിക പറയുന്നത്. ഓവറായി എക്സാജുറേറ്റ് ചെയ്യുകയോ മാനിപ്പുലേറ്റ് ചെയ്യുകയോ, മാറി ചിന്തിയ്ക്കുകയോ പ്രവൃത്തിക്കുകയോ ഒന്നുമായിരുന്നില്ല. സാധാരണ രീതിയിൽ സംസാരിക്കാനും ഇടപഴകാനും കഴിയുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു. അതിൽ പ്രശ്നം ഒന്നും തോന്നാതിരുന്നപ്പോഴാണ് കല്യാണക്കാര്യം വീട്ടിൽ പറഞ്ഞത്. പിന്നെ എല്ലാം ഒരു അറേഞ്ച്ഡ് മാരേജിന്റെ ലൈനിലായിരുന്നു.

ALSO READ

താൻ വീണ്ടും ഒരു സർജറിക്ക് വിധേയമായതെ് എന്തിനാണെന്ന് വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

വിവാഹം കഴിഞ്ഞു എങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും ഇതുവരെ യാതൊരു മാറ്റവും ഇല്ല എന്നാണ് വിജയ് യും ദേവികയും പറയുന്നത്. എങ്ങിനെയാണോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇപ്പോഴും. വിവാഹ ശേഷം ദേവിക അഭിനയിക്കുന്നതിലും വിജയ്ക്ക് എതിർപ്പുകൾ ഒന്നും ഇല്ലെന്നാണ് പറയുന്നത്. പ്രേക്ഷകർ സ്വീകരിയ്ക്കും വരെ അഭിനയിച്ചോട്ടെ എന്നാണ് വിജയുടെ പക്ഷം.

 

Advertisement