സർക്കാർ ആശുപത്രിയിൽ മിന്നൽ പരിശോധന; വൃത്തിയില്ലാത്ത തറ തൂത്തും തുടച്ചും ഗണേഷ് കുമാർ : വിഡിയോ

83

മൂന്ന് കോടി ചിലവഴിച്ച് നിർമിച്ച സർക്കാർ ആശുപത്രിയിൽ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നവെന്ന പരാതിയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട് താരം തന്നെ ഒടുവിൽ ചൂലെടുത്ത് തറ തൂത്തുവാരി.

വാങ്ങുന്ന ശമ്പളത്തിനോട് അൽപമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ALSO READ

താൻ വീണ്ടും ഒരു സർജറിക്ക് വിധേയമായതെ് എന്തിനാണെന്ന് വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

എംഎൽഎ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേശ് കുമാർ. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേശ് കുമാർ പൊട്ടിത്തെറിച്ചു.

ALSO READ

ഞാൻ കണ്ട ആ സീൻ തിയ്യേറ്ററിൽ ഏറ്റവും ഓളമുണ്ടാകുന്ന ഒന്നായിരിക്കും എന്ന് തന്നെയാണെന്റെ നിഗമനം… ശോ എന്നാ ഒരു എടുപ്പാ മൈക്കൾ അച്ചായൻ : ശ്രദ്ധ നേടി മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പ്

ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങൾ വരെ പൊട്ടിത്തകർന്നു കിടക്കുന്നത് എംഎൽഎയെ പ്രകോപിതനാക്കി. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കിൽ അതിന്റെ പരിണിതഫലം എല്ലാവരും കൂടി അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Advertisement