വിവാഹം 8 വർഷം മുമ്പേ കഴിഞ്ഞ നേഹ ഒരു വർഷമായി താമസച്ചിരുന്നത് കാമുകനൊപ്പം, മ ര ണ വിവരം അറിഞ്ഞതോടെ കാമുകൻ മുങ്ങി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

332

കഴിഞ്ഞ ദിവസമാണ് വ്ളോഗർ നേഹ നിഥിനെ കൊച്ചിയിലെ ഫ്ളാറ്റിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ നേഹ നിഥിന്റൈ മ ര ണ ത്തി ൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പുറത്തെത്തുന്ന വിവാരങ്ങൾ സൂചിപ്പിക്കുന്നത്.

കൊച്ചി പോണേക്കര ജവാൻ ക്രോസ് റോഡിലുള്ള മെർമെയ്ഡ് അപ്പാർട്ട്മെന്റിൽ കാസർകോട് സ്വദേശി സിദ്ധാർത്ഥ് നായരും നേഹയും താമസിക്കാനായി എത്തിയത് ആറുമാസം മുൻപാണ്. തങ്ങൾ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെന്നും ദമ്പതികൾ ആണെന്നും ആയിരുന്നു ഇവർ പറഞ്ഞിരുന്നത്.

Advertisements

ഫാനിൽ ഷാൾ ഉപയോഗിച്ച് കെ ട്ടി ത്തൂ ങ്ങിയ നിലയിൽ ആയിരുന്നു 27കാരിയായ നേഹയെ കണ്ടെത്തിയത്. എന്നാൽ ഇവരുടെ മു ട്ടു കാ ൽ വരെ നിലത്ത് മുട്ടിയ നിലയിൽ ആയിരുന്നു. ഇതോടെ മരണം കൊ ല പാ ത ക മാ ണോ എന്ന ചോദ്യം ഉയരുകയാണ്.

സിദ്ധാർത്ഥ് നായർ മുങ്ങിയിരിക്കുകയാണ്. ഇയാൾക്ക് ആയി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
നേഹ എട്ടു വർഷം മുൻപ് വിവാഹിതയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവർ ആറുമാസം മുൻപാണ് പോണേക്കര ജവാൻ ക്രോസ് റോഡിലുള്ള മെർമെയ്ഡ് അപ്പാർട്ട്മെന്റിൽ സിദ്ധാർത്ഥിനൊപ്പം താമസത്തിനെത്തിയത്.

ഭാര്യാ ഭർത്താക്കന്മാരാണ് എന്ന് പറഞ്ഞാണ് എച്ച്ഡിഎഫ്സി ബാങ്ക് മാനേജരുടെ ഉടമസ്ഥതയിലുള്ള മുറിയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലെ മുറിയിൽ താമസിച്ചിരുന്ന ഇവർ മറ്റുള്ളവരോട് അധികം അടുപ്പം പുലർത്തിയിരുന്നില്ല.

Also Read
ജീവിതത്തിൽ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയത് ആ തീരുമാനം ആയിരുന്നു: നവ്യാ നായർ

ഉടമയോട് കാക്കനാട് ഐടി കമ്പനിയിലാണ് ജോലിയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞിരുന്നത്. എന്നാൽ ഇത് വ്യാജമായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ വെള്ളിയാഴ്ച നേഹയുമായി വഴക്കിട്ട് സിദ്ധാർത്ഥ് കാസർകോട്ടേക്ക് പോയി. ഈ സമയം നേഹയ്ക്ക് കൂട്ടായി സുഹൃത്ത് മുഹമ്മദ് സനൂജിനെ ഫ്ളാറ്റിൽ നിർത്തി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാനായി സനൂജ് പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് നേഹയെ തൂ ങ്ങി യ നിലയിൽ കണ്ടെത്തിയത്. ഇയാൾ ശബ്ദമുണ്ടാക്കി വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് അപ്പാർട്ട്മെന്റിലെ താമസക്കാർ എളമക്കര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

നേഹയുടെ മ ര ണ വി വ രം അയൽവാസികളെ അറിയിച്ച സനൂജിന്റെ പെരുമാറ്റം സംശയം ഉളവാക്കുന്നതാണ് എന്നും ചിലർ പറയുന്നു. കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും വരാതെ മറ്റുള്ളവരെ കാണിക്കാനായി ഉച്ചത്തിൽ കരയുകയായിരുന്നു.

ഇതെല്ലാം നേഹയുടെ മ ര ണ ത്തിൽ സംശയമുളവാക്കുന്നുണ്ട്. കൂടാതെ, ആത്മഹത്യ ചെയ്ത ദിവസം നേഹയെ കാണാനെത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലാമിൽ നിന്നും എംഡിഎം.എ പിടിച്ചെടുത്തതും സംശയത്തിന് ആക്കം കൂട്ടുന്നു.

നേഹയുടെയും സിദ്ധാർത്ഥിന്റെയും മുറിയിൽ പുറത്ത് നിന്നും നിരവധി പേർ എത്തുമായിരുന്നു. ഇത് ചോദ്യം ചെയ്ത അയൽവാസികളോട് രാത്രിയിൽ വിദേശ കമ്പനികൾക്ക് വേണ്ടി മുറിയിലിരുന്ന് ജോലി ചെയ്യാനെത്തുന്നവർ ആണെന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ, വന്നിരുന്നത് മ യ ക്കു മ രു ന്ന് മാഫിയാ സംഘങ്ങൾ ആയിരുന്നു എന്നാണു സൂചന.

നേഹയുടെ മ ര ണം നടന്ന ദിവസം പൊലീസ് എത്തുന്നതിന് തൊട്ടു മുൻപ് അബ്ദുൾസലാം എന്നയാൾ കാറിൽ അവിടെയെത്തിയിരുന്നു. മുറിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ അയൽക്കാർ തടഞ്ഞു. മൃ ത ദേ ഹം അഴിച്ചു താഴെയിറക്കി ശേഷം പൊലീസ് കാര്യങ്ങൾ തിരക്കുന്നതിനിടയിൽ, അബ്ദുൾ സലാമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി കാർ പരിശോധിക്കുകയും എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തതിനെ തുടർന്ന് ഇയാളെ അ റ സ്റ്റ് ചെയ്തു.

Also Read
ചക്കപ്പഴത്തിലെ മറ്റെല്ലാവരും പങ്കെടുത്തിട്ടും, സുമയുടെ വിവാഹത്തിൽ പൈങ്കിളി പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച് പ്രേക്ഷകർ : പ്രതികരണവുമായി ശ്രുതി രജനീകാന്ത്

നേഹയുടെ മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മ യ ക്കു മ രു ന്ന് കണ്ടെടുത്തു. സിദ്ധാർത്ഥിനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ട് നേഹയുടെ മ ര ണ വി വ രം പറയുകയും എത്രയും വേഗം എറണാകുളത്തേക്ക് എത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

എന്നാൽ, പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. കണ്ണൂരിലുള്ള നേഹയുടെ ബന്ധുക്കളെ പോലീസ് ബന്ധപ്പെടുകയും മൃ ത ദേ ഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോ സ്റ്റ് മോ ർ ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകുകയും ചെയ്തു.

Advertisement