ഒരു സമയത്ത് ബോളിവുഡിലെ സജീവ സാന്നിധ്യമായിരുന്നു ഇഷ കോപ്പികർ. ഡോൺ, കൃഷ്ണ കോട്ടേജ്, ക്യാ സൂൾ ഹേ ഹം തുടങ്ങിയ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് ഇഷ. അതേസമയം കുറച്ച് കാലമായി സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് ഇഷ.
ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള മോശം പ്രവണതകളെക്കുറിച്ച് പലപ്പോഴും തുറന്ന് പറയാൻ ധൈര്യം കാണിച്ചിട്ടുള്ള നടിയാണ് ഇഷ. ഇപ്പോഴിതാ തന്നോട് ഒരു നടനെ ഒറ്റയ്ക്ക് കാണാൻ പറഞ്ഞതിനെക്കുറിച്ചുള്ള ഇഷയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇഷ മനസ് തുറന്നത്. ”ഞാനൊരു നോ-നോൺസെൻസ് പെൺകട്ടിയാണ്. ആ വൈബാണ് ഞാനെന്നും കൊടുക്കാറുള്ളത്. അതിന്റെ പേരിൽ ഞാൻ ദേഷ്യക്കാരിയെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
ALSO READ
റിയാസിനെ പൊതിഞ്ഞ് ആരാധികമാര്‍, ആശ്ചര്യപ്പെടാനില്ലെന്ന് ഫാന്‍സ്, വൈറലായ വീഡിയോ കാണാം
ഞാൻ ഇവിടെ വന്നത് ജോലി ചെയ്യാനാണ്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാൽ ഞാൻ നിങ്ങളോട് സംസാരിക്കും. നിങ്ങൾ എന്നോട് ഇടഞ്ഞാൽ പിന്നെ ഗുഡ് ലക്ക്. എന്റെ ആ സ്വഭാവം കാരണം ഒരുപാട് അവസരങ്ങൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇഷ പറയുന്നത്.
പിന്നാലെയാണ് താരം തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത്. രണ്ടായിരത്തിന്റെ മധ്യത്തിലായിരുന്നു ഈ സംഭവമുണ്ടാകുന്നത്. ”രണ്ടായിരങ്ങളുടെ മധ്യത്തിലാണ്. ഒരിക്കൽ പ്രശസ്തനായൊരു നിർമ്മാതാവ് വിളിച്ചു, ഹീറോയുടെ ഗുഡ് ബുക്കിൽ കേറി പറ്റണമെന്ന് പറഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.
അങ്ങനെ ഞാൻ നായകനെ വിളിച്ചു. അയാൾ എന്നെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞു. ആ സമയത്ത് അവിഹിത ബന്ധത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു ആ നടൻ. എന്നോട് സ്റ്റാഫിനെ കൂട്ടാതെ കാണാൻ ചെല്ലാൻ പറഞ്ഞു. ഞാൻ ഉടനെ നിർമ്മാതാവിനെ വിളിച്ചു. ഞാൻ ഇവിടെ വന്നത് എന്റെ കഴിവു കൊണ്ടാണെന്നും അതുകൊണ്ട് നല്ല വർക്ക് കിട്ടിയില്ലെങ്കിലും സാരമില്ലെന്ന് പറഞ്ഞു. ആ സിനിമയിൽ നിന്നും എന്നെ അവർ പുറത്താക്കി” എന്നായിരുന്നു ഇഷ പറഞ്ഞത്.
ഇപ്പോഴിതാ ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇഷ. തൊണ്ണൂറുകളിൽ ബോളിവുഡിലെത്തി രണ്ടായിരത്തിന്റെ തുടക്കത്തിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ഇഷ. ഫിസ, പ്യാർ ഇഷ്ക് ഓർ മൊഹബത്ത്, കമ്പനി, കാണ്ഡെ, പിഞ്ചർ, ഡോൺ, തുടങ്ങിയ ഹിറ്റുകളിൽ അഭിനയിച്ചിട്ടുണ്ട്.
ALSO READ
ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വെച്ച് മകളുടെ അരങ്ങേറ്റം, മനംനിറഞ്ഞ് സുരാജും ഭാര്യയും
പിന്നീട് ടിമ്മി നാരംഗിനെ വിവാഹം കഴിച്ച ഇഷ മകൾ റിയാനയുടെ ജനനത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ബോളിവുഡിലേക്ക് തിരിച്ചു വരുന്ന ഇഷ മറാത്തിയിലും കന്നഡയിലും തെലങ്കിലും വെബ് സീരീസുകളിലും അഭിനയിച്ചിരുന്നു.
ബോളിവുഡിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. 1998 ൽ പുറത്തിറങ്ങിയ ഏക് ദാ ദിൽ ഏക് ദാ ദഡ്ക്കൻ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നാലെ ചന്ദ്രലേഖയിലൂടെ തെലുങ്കിൽ എത്തി. അതേ വർഷം തന്നെ കാതൽ കവിതയിലൂടെ തമിഴിലുമെത്തി. പിന്നാലെ നിരവധി തമിഴ് കന്നഡ തെലങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു ഇഷ. ഫിസയിലൂടെയാണ് ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം താരം അസ്സി നബ്ബെ പൂരെ സോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഫിക്സർ എന്ന സീരീസിലൂടെ ഡിജിറ്റൽ ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഇഷ ഇപ്പോൾ.