മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് എം.ജി ശ്രീകുമാർ. സംഗീത കുടുംബത്തിൽ ജനിച്ചയാളാണ് അദ്ദേഹം. മാതാപിതാക്കൾക്കും ചേട്ടനും ചേച്ചിക്കും പിന്നാലെയായി എംജിയും സംഗീത മേഖലയിൽ കഴിവ് തെളിയിക്കുകയായിരുന്നു.
ആലാപനം മാത്രമല്ല സംഗീത സംവിധാനത്തിലും തിളങ്ങിയിട്ടുണ്ട് അദ്ദേഹം. മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറുമായെല്ലാം അടുത്ത സൗഹൃദമുള്ള ആളാണ് അദ്ദേഹം. സിനിമാമോഹവുമായി നടന്നിരുന്ന കാലത്തെ രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞുള്ള എംജി ശ്രീകുമാറിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.
ALSO READ
വീട് മുഴുവൻ സംഗീതമാണ്, എന്നെ ഒരു സംഗീതജ്ഞനാക്കാൻ ആർക്കും താൽപര്യമുണ്ടായിരുന്നില്ല. മറ്റേതെങ്കിലും മേഖലയിൽ പോയി കഴിവ് തെളിയിക്കട്ടെ എന്നായിരുന്നു വീട്ടുകാർ കരുതിയത്.
എന്നെയൊരു ക്ലാർക്ക് ആക്കണമെന്നായിരുന്നു അവരാഗ്രഹിച്ചത്. അന്നത്തെക്കാലത്ത് വിവാഹ ആലോചനയിൽ പോലും വിലയില്ലായിരുന്നു സംഗീതത്തിന്. ബികോം പഠിച്ച് ടെസ്റ്റെഴുതി മുണ്ടക്കയത്ത് ജോലി കിട്ടി. എസ്ബിടി സ്റ്റാഫാണ് ഞാൻ എന്നും എംജി ശ്രീകുമാർ പറഞ്ഞിരുന്നു.
പ്രിയനും മോഹൻലാലുമായി നല്ല കൂട്ടാണ്. അന്ന് മോഹൻലാലിന് അഭിനയിക്കണമെന്ന താൽപര്യമൊന്നുമുണ്ടായിരുന്നില്ല. കോഫി ഹൗസിലിരുന്ന് സിനിമയിലെത്തുന്നതിനെക്കുറിച്ചായിരുന്നു ഞങ്ങളെപ്പോഴും ചർച്ച ചെയ്തിരുന്നത്. നമുക്കൊരു സിനിമയിലെടുത്താലെന്തായെന്ന് ഞാൻ പ്രിയനോട് ചോദിച്ചു. സിനിമയ്ക്ക് വരുന്ന ചെലവിനെക്കുറിച്ചൊക്കെ കണക്ക് കൂട്ടിയിരുന്നു. എന്റെയൊരു സുഹൃത്തിന്റെ അമ്മാവൻ സിങ്കപ്പൂരിൽ നിന്നും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ നിർമ്മാതാവാക്കാമെന്നുമായിരുന്നു കരുതിയത്.
ALSO READ
അമ്മ എന്നെ കാണുന്നതിലും കൂടുതൽ സന്തോഷിച്ചത് അപ്പുവിനെ കാണുമ്പോാൾ: തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ
എന്തായാലും എഴുതിക്കോയെന്ന് പ്രിയനോട് പറഞ്ഞു. 4 ദിവസം കഴിഞ്ഞ് പ്രിയൻ വന്ന് തിരക്കഥ തന്നു, അഗ്നിനിലാവ് എന്നായിരുന്നു പേരിട്ടത്. ഇതാരെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുമെന്ന് ചിന്തിച്ചപ്പോൾ സോമേട്ടന്റെ മുഖമായിരുന്നു മനസിലേക്ക് വന്നത്. ഒരു മാറ്റമിരിക്കട്ടെ എന്ന് കരുതിയാണ് പ്രിയൻ സോമേട്ടനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. അന്ന് പ്രിയനൊന്നുമായിട്ടില്ല. സ്വന്തമായി സംവിധാനം ചെയ്യണമെന്നൊന്നുമില്ല.
എത്ര ദിവസമെടുത്ത് കഥയെഴുതാൻ എന്ന് ചോദിച്ചപ്പോൾ പ്രിയൻ 4 എന്ന് പറഞ്ഞു, മിടുക്കനാണല്ലോയെന്നായിരുന്നു സോമേട്ടൻ പറഞ്ഞത്. ഞാൻ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനും ഇതേക്കുറിച്ച് പ്രിയനോട് ചോദിച്ചിരുന്നു. എടാ, എളുപ്പമല്ലേ, എന്റെ അച്ഛൻ ലൈബ്രേറിയനാണ്, ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്, ഞാൻ ചെന്ന് നോക്കിയപ്പോൾ ഒരു പുസ്തകം കണ്ടു, അതിനെ എടുത്തൊന്ന് മാറ്റിയങ്ങ് എഴുതി . പക്ഷേ, അത് നന്നായിരുന്നു മോഷ്ടിച്ചതാണെന്ന് അറിയില്ല. നല്ലൊരു മോഷണമാണ് നടത്തിയത്.
ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ഹോട്ടലിൽ ചെന്നപ്പോൾ സോമേട്ടൻ ചെക്കൗട്ട് ചെയ്ത് പോയിരുന്നു. റിസപ്ഷന്റെ അവിടെയുള്ള വേസ്റ്റ് ബാസ്ക്കറ്റിൽ പ്രിയന്റെ തിരക്കഥയും കിടക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം പ്രിയൻ ചെയ്ത എല്ലാ പടത്തിലും സോമേട്ടന് വേഷം നൽകിയിരുന്നു. ആ സമയത്ത് അവരെന്തെങ്കിലും സംസാരിച്ചിരുന്നോയെന്ന് അറിയില്ലെന്നുമായിരുന്നു എംജി ശ്രീകുമാർ പറഞ്ഞത്.