മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി മോഹൻലാലിന്റെ ആ സൂപ്പർ ചിത്രം ഞാൻ ഒഴിവാക്കി; വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

156

ബിഗ്ബിക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാത്തി അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. മലയാളി സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഈ മമ്മൂട്ടി ചിത്രം മാർച്ച് മൂന്നിന് തിയേറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്.

മമ്മൂട്ടിക്ക് പുറമെ മലയാളികളുടെ പ്രിയപ്പെട്ട നിരവധി നടീ നടൻമാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയ യുവ താരം ഷൈൻ ടോം ചാക്കോയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisements

ഇപ്പോഴിതാ, ഭീഷ്മ പർവത്തിന് വേണ്ടി താരരാജാവ് മോഹൻലാലിന്റെ ചിത്രം ഉപേക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. ജിഞ്ചർ മീഡിയയയോടായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read
മിനി സ്‌ക്രീനിലെ മഞ്ജു വാര്യരാണ് ബീന ആന്റണി എന്ന് ആ നടൻ എപ്പോഴും പറയും; വെളിപ്പെടുത്തലുമായി ബീന ആന്റണിയും മനോജും

2021 ലെ ലോക്ഡൗണിന്റെ സമയത്തായിരുന്നു മോഹൻലാലിന്റെ ട്വൽത്ത് മാൻ വന്നത്. ആ സമയത്ത് ഭീഷ്മ പർവം തീർന്നിട്ടുണ്ടായിരുന്നില്ല. ട്വൽത്ത് മാനിന്റെ കഥയൊക്കെ കേട്ടു, ചെയ്യാമെന്ന് തീരുമാനിച്ചു. ഒരു സെറ്റിൽ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റിൽ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയൊക്കെ തീരുമാനിച്ചു.

എന്നാൽ രണ്ട് സിനിമയുടെയും സംവിധായകർക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഒരു തരത്തിലും പറ്റില്ല എന്ന രീതിയിലായിരുന്നു രണ്ട് പേരും. ഇത് ഞാൻ ജിത്തു ചേട്ടനോട് പറഞ്ഞപ്പോൾ അയ്യോ അതൊന്നും പറ്റില്ല 25 ദിവസവും ഇവിടെ തന്നെ നിൽക്കണമെന്ന് ജിത്തു ചേട്ടൻ. ഇക്കാര്യം എനിക്ക് അമലിന്റെ അടുത്ത് ചെന്ന് പറയാൻ പറ്റില്ലെന്ന് ഷൈൻ പറയുന്നു.

അങ്ങനെ ഒരു പടമേ ചെയ്യാൻ പറ്റൂ എന്ന് തീരുമാനിക്കുക ആയിരുന്നുവെന്നും അങ്ങനെ ഭീഷ്മ പർവ്വത്തിൽ അഭിനയിക്കുകയും ആയിരുന്നുവെന്നും ഷൈൻ ടോം പറയുന്നു. മാർച്ച് മൂന്നിനാണ് ഭീഷ്മ പർവം തിയേറ്ററുകളിൽ എത്തുന്നത്. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും എല്ലാം വൻഹിറ്റായി മാറിയിരിക്കുകയാണ്.

Also Read
ഞങ്ങൾ തിരിച്ചെത്തി നിങ്ങളുടെ ഇന്ദ്രനും സീതയും, സന്തോഷം അറിയിച്ച് ഷാനവാസ് ഷാനും, അർമാദിച്ച് ആരാധകർ

Advertisement