തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയിയും തെലുങ്കു സൂപ്പർതാരം നാനിയും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ.
ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷമുള്ള പുതിയ സിനിമയ്ക്കായിട്ടാണ് വിജയിയും നാനിയും ഒന്നിക്കുന്നത്. വിജയിയെ നായകനാക്കി സൂപ്പർ സംവിധായകൻ വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരങ്ങളുടെ സംഗമം.
ഈ ചിത്രത്തിൽ നാനിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ എന്റർടെയ്ൻമെന്റ് വിഭാഗമായ ഇ ടൈംസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തെലുങ്കു സൂപ്പർ സ്റ്റാർ നാഗാർജുനയേയും തമിഴ് താരം കാർത്തിക്കിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വംശി തോഴാ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.
അതുകൊണ്ടു തന്നെ വിജയ് ആരാധകർ ഈ ചിത്രത്തെയും ഒട്ടേറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തമിഴ് തെലുങ്ക് ഇൻഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽരാജുവാണ് ദളപതി 66 നിർമിക്കുന്നത്. ആദ്യമായാണ് ഒരു തെലുങ്കു നിർമാതാവ് തമിഴ് സിനിമ നിർമ്മിക്കുന്നത്. ബീസ്റ്റ് ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രം. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന സിനിമയിൽ പൂജ ഹെഗ്ഡേയാണ് നായിക.
ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനമായ അറബിക് കുത്ത്’91 മില്യൺ കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ്. ശ്യാം സിംഘ റോയ് ആണ് നാനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായി ഒരുങ്ങിയ ചിത്രം ജനുവരി 24 നാണ് ഈ തിയേറ്ററുകളിൽ എത്തിയത്.
Also Read
ഇങ്ങനെയൊക്കെ ചെയ്യുുന്നവർ എനിക്കൊരു മകൻ ഉണ്ട് എന്ന് കൂടി ചിന്തിക്കണം: തുറന്നടിച്ച് രേഖാ രതീഷ്
തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രം വിജയമായിരുന്നു. ജനുവരി 21 ന് ചിത്രം നെറ്റ്ഫ്ളിക്സിലും റിലീസ് ചെയ്തിരുന്നു. നാനിക്ക് പുറമേ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മനീഷ് വഡ്വ, ലീല സാംസൺ, അഭിനവ് ഗോമതം, ജിഷു സെൻഗുപ്ത, മുരളി ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.