വാനമ്പാടിയിലെ ചന്ദ്രേട്ടനെ മറന്നോ, താരം ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ, നടന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

104

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന പരമ്പര. സീരിയലും സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആയിരുന്നു.

ഈ സീരിയലിൽ നായികായി ആദ്യം എത്തിയത് ചിപ്പി ആയിരുന്നു. പിന്നീട് സീരിയലിന്റെ കഥ മുന്നോട്ട് പോയതനുസരിച്ച് ചിപ്പിയുടെ കഥാപാത്രം മാറുകയായിരുന്നു.സീരിയലിൽ അനു മോൾ ആയി അഭിനയിച്ച കുട്ടിയുടെ അമ്മയുടെ വേഷമായിരുന്നു ചിപ്പി ചെയ്തിരുന്നത്.

Advertisements

സായ് കിരൺ റാം ആയിരുന്നു കേന്ദ്ര കഥാപാത്രം ആയി അവതരിപ്പിച്ചത്. സുചിത്ര സനാജലിൻ, ഉമാ ദേവി, ബാലുമേനോൻ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീരിയലിൽ ചന്ദ്ര മോഹന്റെ തിരോധാനത്തെക്കുറിച്ചായിരുന്നു ഒരിടയ്ക്ക് ചർച്ചാ വിഷയം ആയത്.

കുടുംബവുമൊത്ത് വളരെ സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ചന്ദ്രന്റെ കഥാപാത്രമായിരുന്നു ബാലു മേനോൻ ചെയ്തിരുന്നത്. വൻ പ്രേക്ഷകപ്രീതി നേടി സംഭവബഹുലമായ കഥ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് സീരിയലിൽ നിന്ന് പെട്ടെന്ന് ചന്ദ്രനെ കാണാതാവുന്നത്.

Also Read
നായിക ആക്കിയത് അബദ്ധം, ചെയ്തത് വലിയ തെറ്റ്, നടി കീർത്തി സുരേഷിന് എതിരെ മഹേഷ് ബാബു സിനിമയുടെ നിർമ്മാതാക്കൾ

ചന്ദ്രൻ നാടുവിട്ട് പോയതാണെന്നാണ് സീരിയലിൽ കാണിച്ചത്. എന്നാൽ ശരിക്കും ബാലു മേനോൻ എവിടെ പൊയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. മിനിസ്‌ക്രീൻ പ്രേക്ഷകരെല്ലാം ബാലു മേനോന് എന്തുപറ്റി എന്നുള്ള അന്വേഷണത്തിലായിരുന്നു. സാധാരണ ഇത്തിരത്തിൽ സീരിയലിൽ നിന്ന് മാറുന്നെങ്കിൽ കഥാപാത്ര അവതരിപ്പിക്കുന്ന അഭിനേതാവിന്റെ തിരക്കുകൾ കാരണം ആയിരിക്കാം.

ഇപ്പോഴിതാ അദ്ദേഹം പുതിയ ചിത്രത്തിന്റെ ഷൂട്ടിംങ് തിരക്കിലാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിനായി ഷെഡ്യൂൾ ബ്രേക്കെടുത്ത് പോവുകയായിരുന്നു മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഈ പ്രിയ താരം. ചെന്നെയിൽ ജനിച്ച ബാലഗോപാൽ എന്ന ബാലു മേനോൻ വളർന്നത് കോഴിക്കോടാണ്.

ഇദ്ദേഹം അഭിനയ രംഗത്ത് എത്തിയതിലും ഒരു ട്വിസ്റ്റ് ഉണ്ട്. ഒരു സിനിമാ കുടുംബം തന്നെയാണ് ഇദ്ദേഹ ത്തിന്റേത്. രണ്ട് സഹോദരിമാരുടെ മക്കളും സിനിമാ മേഖലയിൽ ഉള്ളതാണ്. രണ്ടാമത്തെ സഹോദരിയുടെ മകൾ അഞ്ജലി നായർ സിനിമാ മേഖലയിൽ സജീവമായി അഭിനയിക്കുന്ന താരമാണ്.

Also Read
കറുപ്പ്, വെളുപ്പ്, ഇരുനിറം ഇതിൽ എങ്ങനെയുള്ള ഒരു കാമുകനെ ആണ് ആഗ്രഹിക്കുന്നത്, കിടിലൻ മറുപടി നൽകി മാളവികാ മോഹനൻ, കൈയ്യടിച്ച് ആരാധകർ

അഞ്ജലിയുടെ കുടുംബമാണ് ബാലു മേനോൻ എന്നത് പൊതുവേ ആർക്കും അറിയില്ല. അഞ്ജലി വഴിയാണ് ബാലു മേനോൻ അഭിനയരംഗത്ത് എത്തുന്നത്. പുലിമുരുകനിൽ മോഹൻലാലിന്റെ അമ്മയുടെ വേഷം ചെയ്തത് അഞ്ജലിയായിരുന്നു. ദൃശ്യം രണ്ടിലും അഞ്ജലി നായർ മികച്ച വേഷം ചെയ്തിരുന്നു.

രണ്ട് മക്കളും ഭാര്യയുമാണ് ബാലുമോനോന്റെ കുടുംബം എന്ന് പറയുന്നത്. കുട്ടിക്കാലത്ത് അഭിനയിക്കണം എന്നാഹ്രഹമുണ്ടായിരുന്നെങ്കിലും പാട്ടിലും ഓർക്കെസ്ട്രയിലുമായിരുന്നു സജീവം.

Advertisement