മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് അറങ്ങേറിയ നടിയാണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത് എങ്കിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് ഇതരഭാഷകളിൽ ആണ്.
ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിക്ക് പിന്നീട് തെന്നിന്ത്യൻ സിനിമിയിൽ കൈനിറയെ അവസരങ്ങളാണ് ഉള്ളത്. തമിഴകത്ത് സ്റ്റൈൽമന്നൻ രജനികാന്തിന്റെയും ദളപതി വിജയിയുടേയും ചിത്രങ്ങളിൽ ഇതിനേടകം താരം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഓരോ വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഓരോ കഥാപാത്രത്തെയും വളരെ പെട്ടെന്ന് ഇണങ്ങാനും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാനും താരത്തിന് സാധിച്ചത് എടുത്തു പറയേണ്ട മേന്മ തന്നെയാണ്.
മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളിലെ അഭിനയം എല്ലാം എടുത്തു പറയാൻ തക്ക മികവ് ഉയർത്തുകയും ചെയ്തു. പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായി നിലനിൽക്കാൻ തരത്തിൽ പരിപൂർണ്ണമായി ഓരോ വേഷത്തെയും കൈകാര്യം ചെയ്യാനും താരത്തിനു കഴിയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം അതീവ ഗ്ലാമറസ്സ് ആയി ഉള്ളവയാണ്. തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോൾ താരം ആരാധകരുടെ ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് കൈയടി നേടുന്നത്.
നിങ്ങൾ എങ്ങനെയുള്ള ഒരു കാമുകനെ ആണ് ആഗ്രഹിക്കുന്നത്? കറുപ്പ്, വെളുപ്പ്, ഇരുനിറം? ഇതിൽ താരം നൽകിയ മറുപടി ആണ് ശ്രദ്ധിക്കപ്പെടുന്നത്.
റേസിസ്റ്റ് അല്ലാത്ത ഒരാളെ എന്നായിരുന്നു താരം നൽകിയ മറുപടി. ശരീരത്തിന്റെ സൗന്ദര്യത്തിലും നിറത്തിളും അല്ല സ്വഭാവഗുണങ്ങളിലും മനുഷ്യത്വത്തിലും ആണ് കാര്യം എന്നാണ് താരം സൂചിപ്പിക്കുന്നത് എന്നത് വ്യക്തമാണ്. ഇതിനോടകം തന്നെ താരത്തിന്റെ വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്.