മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ചൊവ്വാഴ്ച രാത്രി 10.45 ന് മകൻ സിദ്ധാർത്ഥിന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം. ഏറെക്കാലമായി കരൾ രോഗത്തിന് ചികിൽസയിൽ ആയിരുന്നു.
ഇപ്പോഴിതാ അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് ആദരവ് അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ എത്തിയിരിക്കുകയാണ്. തനിക്ക് നഷ്ടമായത് സ്വന്തം ചേച്ചിയെ ആണെന്നാണ് സൂപ്പർതാരം മോഹൻലാൽ പ്രതികരിച്ചത്. ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിക്കാൻ സാധിച്ചെന്നും ഈ അവസരത്തിൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു എന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രതിതരണം. വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയും കെപിഎസി ലളിതയും ജീവൻ നൽകിയ മതിലുകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കെപിഎസി ലളിതയുടെ വിയോഗത്തിന് പിന്നാലെ ഇരുവരുടെയും മതിലുകളിലെ രംഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്. വിയോഗം നടുക്കവും തീരാനഷ്ടവുമാണ് ഉണ്ടാക്കുന്നതെന്ന് ടിനി ടോം പറഞ്ഞു. ഫഹദ് ഫാസിൽ, ദിലീപ്, മഞ്ചു പിള്ള, ബാബുരാജ്, സംവിധായകൻ ബിഉണ്ണികൃഷ്ണൻ എന്നിവർ രാത്രി തന്നെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖം മൂലം ചികിൽസയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ൽഅധികം സിനിമകളിൽ അഭിനയിച്ചു. 1969ൽ ഇറങ്ങിയ കെഎസ്‌സേതുമാധവന്റെ കൂട്ടുകുടുംബമാണ് ആദ്യചിത്രം. സംവിധായകനും നടനുമായ സിദ്ധാർഥ് മകനാണ്.
അന്തരിച്ച സംവിധായകൻ ഭരതന്റെ ഭാര്യയാണ്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.
കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
550ലേറെ സിനിമകളിൽ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർ പേഴ്സൺ ആയിരുന്നു. യഥാർത്ഥ പേര് മഹേശ്വരി അമ്മ എന്നാണ്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
1978ൽ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം കഴിച്ചു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.