മലയാളെ ടെലിവിഷൻ ആരാധകരായ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും. സീരിയൽ രംഗത്ത് ഉള്ളവർ ആയിരുന്നെങ്കിലും ഇരുവരുടേയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
ഇപ്പോഴിതാ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷത്തിലാണ് മൃദുല വിജയിയും യുവ കൃഷ്ണയും. മൃദുല ഗർഭിണിയായി കുഞ്ഞ് വരാൻ പോകുന്ന സന്തോഷം ഇരുവരും പങ്കുവച്ചത് സോഷ്യൽ മീഡിയിയലൂടെ ആയിരുന്നു.
തുടർന്ന് ഗർഭകാലത്തെ ഓരോ തമാശകളും സന്തോഷങ്ങളുമായി മൃദുല സോഷ്യൽ മീഡിയയിൽ സ്ഥിരം എത്താറുണ്ട്. കുഞ്ഞു വയർ കാണുമ്പോഴുള്ള സന്തോഷം പങ്കുവച്ചാണ് ഇപ്പോൾ മൃദുല ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കന്നത്. സഹോദരി പൂർണ ഗർഭിണി ആയിരിക്കുമ്പോഴാണ് മൃദുലയ്ക്കും പ്രഗ്‌നൻസി ടെസ്റ്റ് പോസിറ്റീവ് ആയത്.
തുടർന്ന് ഒരേ വീട്ടിൽ രണ്ട് ഗർഭിണികളുള്ള സന്തോഷം പങ്കുവച്ച് മൃദുല ഒരു വീഡിയോ പങ്കുവച്ചിരുന്നു. അനിയത്തി പാർവ്വതിയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന ആ വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്.
ഗർഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദി വരും.
ഭക്ഷണത്തിന്റെ മണം എത്തിയാൽ തീരെയും കഴിക്കാൻ പറ്റില്ല. ഇത് കാരണം മൂക്കിൽ പഞ്ഞിയും വച്ച് വീട്ടിൽ നിന്ന് നടക്കുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് സഹോദരി പാർവ്വതിയാണ്. ഇപ്പോഴിതാ കുഞ്ഞ് വയർ വന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് മൃദുല വിജയ്.
ഈ കുഞ്ഞു വയർ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു എന്ന് പറഞ്ഞാണ് മൃദുല ഫോട്ടോകൾ പങ്കുവച്ചത്. ഫോട്ടോയ്ക്ക് താഴെ ഗുഡ് ജോബ് ബ്രദർ’ എന്ന് എഴുതി യുവയെ ടാഗ് ചെയ്ത ഷിയാസ് കരീമിന്റെ കമന്റും ശ്രദ്ധ നേടുന്നുണ്ട്.
Also Read
സന്തോഷ വാർത്ത പങ്കുവെച്ച് കൂടെവിടെ സീരിയൽ താരം ബിബിൻ ജോസ്, ആശംസകളുമായി ആരാധകർ
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണ തുളസി എന്ന സീരിയലിലൂടെയാണ് മൃദുല ശ്രദ്ധിയ്ക്കപ്പെട്ടത്. തുമ്പപ്പൂ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഗർഭിണിയായത്. ഡോക്ടർ റെസ്റ്റ് നിർദ്ദേശിച്ചത് കാരണം സീരിയലിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി.