സംഘികളെ പരിഹസിക്കാനാണോ, അതോ ഉത്തരേന്ത്യയിൽ നിന്ന് വന്ന ആരെങ്കിലും തുടങ്ങിയതാണോ ; ചർച്ചയായി ഹൃദയത്തിലെ ഗോമാതാ ടീ സ്റ്റോൾ

64

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. ജനുവരി 21ന് തിയ്യേറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിന്റെ 25-ാം ദിവസം ഒ.ടി.ടിയിലും റിലീസ് ചെയ്തു.

ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഒ.ടി.ടി റിലീസ്. ഒ.ടി.ടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ഹൃദയം ചർച്ചയായിരിക്കുകയാണ്.

Advertisements

ALSO READ

കോടതി പറയണം, കോടതിയാണ് പറയേണ്ടത്, കോടതിക്ക് വലുതായൊന്നും തെറ്റില്ല; നടിയുടെ കേസിൽ സുരേഷ് ഗോപി

പതിവു പോലെ ചിത്രത്തിലെ ഡയറക്ടർ ബ്രില്യൻസും ചില വിരുതന്മാർ കണ്ടെത്തുന്നുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ഹൃദയത്തിലെ ഗോമാതാ ടീ സ്റ്റോളാണ്. അരുണിന്റെ കല്യാണം കഴിഞ്ഞ് മടങ്ങവേ സുഹൃത്തായ അന്റണിയും ഒപ്പം മറ്റൊരു പെൺകുട്ടിയും മഴയത്ത് ഒരു ചായക്കടയിൽ കയറിനിൽക്കുന്ന രംഗമുണ്ട്.

ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ അല്ലേ എന്ന് ആന്റണി ഈ രംഗത്തിൽ ചോദിക്കുന്നുണ്ട്. ചായക്കടയിൽ മുന്നിൽ തൂക്കിയിരിക്കുന്ന ബോർഡാവട്ടെ ഗോമാതാ ടീ സ്റ്റാൾ എന്നാണ്. ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

‘ഉത്തരേന്ത്യയിൽ നിന്ന് വന്ന ആരെങ്കിലും തുടങ്ങിയ ടീ സ്റ്റാൾ ആയിരിക്കാം’ എന്നാണ് ചിലർ പറയുന്നത്. ‘സംവിധായകൻ സംഘികളെ പരിഹസിക്കാനാണോ ഈ ഷോട്ട് ഉൾപ്പെടുത്തിയത് എന്നും ചിലർ ചോദിക്കുന്നുണ്ട്.

അതേസമയം ചായക്കടയുടെ സമീപത്തായുള്ള സി.പി.ഐ.എമ്മിന്റെ കൊടിയും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വാലന്റൈൻസ് ദിനത്തിൽ മറൈൻഡ്രൈവിൽ യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവർത്തകർ ചൂരൽ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവവും ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്‌കരിച്ചിരുന്നു.

ALSO READ

ആറാട്ട് ഒരു ലാലേട്ടൻ ചിത്രമാണ്, തന്റേത് തിരുകി കയറ്റിയ കഥാപാത്രമാണെന്ന് വിമർശിച്ചവർക്ക് മറുപടിയുമായി സ്വാസിക

പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‌നി പ്ലസിൽ എത്തുന്ന മലയാള ചിത്രമാണ് ഹൃദയം. ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷൻ 28.70 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. യു.എസ്, കാനഡ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിലും റെക്കോർഡ് കളക്ഷനാണ് ചിത്രം ഉണ്ടാക്കിയത്.

പ്രണവ് കൈയടി നേടിയ ചിത്രത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമായിരുന്നു നായികമാർ. ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകർന്ന ചിത്രത്തിൽ 15 ഗാനങ്ങളാണുണ്ടായിരുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഓഡിയോ കാസറ്റുകളും നിർമ്മാതാക്കൾ വിപണിയിൽ ഇറക്കിയിരുന്നു.

 

Advertisement