അന്യഭാഷയില്‍ തുണിയുരിഞ്ഞ് അഭിനയിക്കുമോ എന്നു ചോദിച്ച മണിയന്‍പിള്ള രാജുവിന് നടി അനുശ്രി കൊടുത്ത കിടിലന്‍ മറുപടി

36

അന്യഭാഷയില്‍ ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന പല നായികമാരും മലയാളികള്‍ ആണ്. അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയാല്‍ നായികമാര്‍ അമിതമായി മേനിപ്രദര്‍ശനം നടത്തും. അതുപോലെ തമിഴില്‍ പോയാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോ എന്ന് നടി അനുശ്രീയോടും ചോദിച്ചു. നടന്‍ മണിയന്‍പിള്ള രാജുവിന്റേതാണ് ചോദ്യം.

Advertisements

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലാഫിങ് വില്ല എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അനുശ്രീ മണിയന്‍ പിള്ള രാജുവിന്റെ ഈ ചോദ്യം നേരിട്ടത്. പൊതുവേ അന്യഭാഷയിലേക്ക് പോകുന്ന മലയാളി നായികമാര്‍ അവിടെ എത്തുമ്പോള്‍ അല്പം ഗ്ലാമറാകാറുണ്ട്. അനുശ്രീ ഇപ്പോള്‍ സാരിയൊക്കെ ഉടുത്ത്, തമിഴിലെത്തുമ്പോള്‍ നയന്‍താരയെ പോലെയാകുമോ എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യം.

നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് എനിക്ക് വാശിയില്ല. ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. പക്ഷെ പരിതി കടക്കില്ല. അശ്ലീലമെന്ന് തോന്നുന്ന വേഷങ്ങള്‍ ധരിച്ച് അഭിനയിക്കില്ല. ഗ്ലാമറിനും അശ്ലീലതയ്ക്കും നടുവിലൊരു പോയിന്റുണ്ട്. സംസ്‌കാരത്തിന് യോജിക്കുന്ന വേഷം ധരിച്ച് മാത്രമേ അഭിനയിക്കൂ. അനുശ്രീ പറഞ്ഞു.

താന്‍ തമിഴ് നടന്‍ സൂര്യയുടെ കടുത്ത ആരാധികയാണെന്നും എന്നാല്‍ സൂര്യയുടെ നായികയായി വിളിച്ചാലും അത്തരം വേഷങ്ങള്‍ ചെയ്യില്ല എന്നും അനുശ്രീ വ്യക്തമാക്കി. വേണമെങ്കില്‍ സൂര്യയുടെ പാവം ഭാര്യയായി അഭിനയിക്കാം എന്നാണ് അനുശ്രീ പറഞ്ഞത്.

അതേ സമയം ഇതുവരെ അന്യഭാഷാ ചിത്രങ്ങളിലേക്കൊന്നും ശ്രമിച്ചിട്ടില്ല എന്നും, അത്തരം വേഷങ്ങള്‍ ധരിച്ച് മറ്റൊരു ഭാഷയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും അനുശ്രീ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദിയിലാണ് അനുശ്രീ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിനിമാക്കാരനാണ് ഏറ്റവുമൊടുവില്‍ റിലീസായ ചിത്രം.

അനുശ്രീയുടെ പേര് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഒരു നാട്ടിന്‍പുറത്തുകാരിയുടെ മുഖമാണ്. ഇതിഹാസത്തില്‍ ഫൈറ്റ് രംഗമൊക്കെ ചെയ്തുവെങ്കിലും സാരിയും ചുരിദാറുമിട്ടു നില്‍ക്കുന്ന സ്ത്രീ സങ്കല്‍പമാണ് അനുശ്രീ. ഒരു പുരസ്‌കാര രാവില്‍ സാരി ധരിച്ചെത്തിയ അനുശ്രീയെ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്‍ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു.

Advertisement