ഹൃദയത്തിൽ കല്യാണി ചെയ്ത റോൾ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹം തോന്നി: ഗായത്രി സുരേഷ്

131

കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. പിന്നീട് ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം നേടിയെടുക്കാൻ ഗായത്രി സുരേഷിന് കഴിഞ്ഞു.

ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിർത്താതെ പോയതാണ് പ്രശ്‌നങ്ങൾക്ക് കാരണം.

Advertisements

തുടർന്ന് ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു. ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയൊരു അഭ്യർത്ഥനയും വെച്ചിരുന്നു. ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രം ഇപ്പോൾ അമ്പതു കോടി ക്ലബിലും കടന്നു ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുകയാണ്.

Also Read
സായി പല്ലവിയെപ്പോലെ തനിക്കാവാൻ സാധിക്കില്ല, ആവുകയുമില്ല : ശ്രുതി ഹാസൻ

ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിൽ കല്യാണി അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നി എന്ന് പറയുകയാണ് നടി ഗായത്രി സുരേഷ്.

നടിയുടെ വാക്കുകൾ ഇങ്ങനെ:

പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു. അതിലെ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു. പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു. എനിക്ക് കല്യാണിയുടെ വേഷം ചെയ്യണം എന്ന് തോന്നിയെന്നും താരം പറയുന്നു.

എനിക്ക് കല്യാണിയുടെ ക്യാരക്ടര്‍ ചെയ്ത കൊള്ളാമെന്നുണ്ടായിരുന്നു. അതിലെ പൊട്ട്‌തൊട്ട പൗര്‍ണമി എന്ന പാട്ടില്‍ കല്യാണിയും പ്രണവും തമ്മില്‍ വല്ലാത്തൊരു കെമിസ്ട്രി ഉണ്ട്. ആ പാട്ട് കണ്ടപ്പോള്‍ എനിക്ക് മനസിലായി പ്രണവ് ജീവിതത്തിലും നല്ലൊരു ഭര്‍ത്താവായിരിക്കുമെന്ന് താരം പറയുന്നു.

പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് 2016ലാണ്. ഏഷ്യാനെറ്റിന്റെ ഫിലിം അവാര്‍ഡ്‌സില്‍ വെച്ചായിരുന്നു. ഞാന്‍ ആങ്കര്‍ ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ ഓഡിയന്‍സിന്റെ ഇടയിലേക്ക് നോക്കിയപ്പോള്‍ അവിടെ പ്രണവ് ഇരിക്കുന്നുണ്ടായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി പ്രണവിനെ കാണുന്നത്. പ്രണവ് എന്നെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് അറിയില്ല താരം പറഞ്ഞു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ഗായത്രി. നിരവധി സിനിമകളാണ് ഗായത്രിയുടേതായി പുറത്തിറങ്ങാനുണ്ട്. 2014 ലാണ് ഗായത്രിയ്ക്ക് മിസ് കേരള പട്ടം ലഭിക്കുന്നത്. അഭിനയത്തിനും മോഡലിംഗിനും പുറമെ ബാങ്ക് ഉദ്യോഗസ്ഥയുമാണ് ഗായത്രി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗായത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

Also Read
ഇത്ര മനോഹരമായ സമ്മാനം നൽകിയതിന് നന്ദി, നിന്റെ വാക്കുകൾക്കും നന്ദി, ഇത് എനിക്ക് ഒരുപാട് അർത്ഥമുള്ളതാണ്! യുവ നൽകിയ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് മൃദുല വിജയ്

Advertisement