ഇത്ര മനോഹരമായ സമ്മാനം നൽകിയതിന് നന്ദി, നിന്റെ വാക്കുകൾക്കും നന്ദി, ഇത് എനിക്ക് ഒരുപാട് അർത്ഥമുള്ളതാണ്! യുവ നൽകിയ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് മൃദുല വിജയ്

114

മലയാള മിനിസ്‌ക്രീനിലെ സെലിബ്രിറ്റി ദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. പ്രണയ ദിനം കഴിഞ്ഞുവെങ്കിലും താരദമ്പതികളുടെ ആഘോഷം അവസാനിച്ചിട്ടില്ല. വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ട ഭർത്താവ് തനിയ്ക്ക് നൽകിയ സമ്മാനത്തെ കുറിച്ച് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയിൽ എത്തിയിരിയ്ക്കുകയാണിപ്പോൾ മൃദുല.

പ്രണയ ദിനത്തിൽ യുവയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോ മൃദുല പങ്കുവച്ചിരുന്നു. വിവാഹ ശേഷമുള്ള ആദ്യത്തെ വാലന്റൈൻസ് ഡേ ആഘോഷമാണ് ഇരുവരുടെയും. അതിന് യുവ ഒട്ടും ഭംഗി കുറച്ചില്ല. മനോഹരമായ ഒരു മാലയും അതിലും മനോഹരമായ വാക്കുകളുമാണ് യുവ മൃദുലയ്ക്ക് സമ്മാനിച്ചത്.

Advertisements

ALSO READ

അമ്മ ആകാൻ പോകുമ്പോൾ ഇതാണ് അവസ്ഥ എങ്കിൽ, കുഞ്ഞ് വന്ന് കഴിഞ്ഞാൽ എന്തായിരിയ്ക്കും : ആതിര മാധവിനെ കുറിച്ച് ആരാധകർ

‘എന്റെ സുന്ദരിയായ ഭാര്യേ, നീ എന്റെ കുട്ടികളുടെ അമ്മ മാത്രമല്ല, എന്റെ ഹൃദയമിടിപ്പാണ്.. നീ ഈ കുടുംബത്തിലെ രാജകുമാരി മാത്രമല്ല, എന്റെ സ്വപ്ന സുന്ദരിയാണ്.. ഐ ലവ് യു- എന്നാണ് യുവ നൽകിയ കാർഡിൽ എഴുതിയത്.

യുവ നൽകിയ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച്, നന്ദി അറിയിച്ചുകൊണ്ടാണ് മൃദുല ഇൻസ്റ്റഗ്രാമിൽ എത്തിയത്. ‘ഇത്ര മനോഹരമായ വാലന്റൈൻസ് സമ്മാനം നൽകിയതിന് നന്ദി ഭർത്താവേ, നിന്റെ വാക്കുകൾക്ക് നന്ദി. ഇത് എനിക്ക് ഒരുപാട് അർത്ഥമുള്ളതാണ്’ എന്നാണ് മൃദുല കുറിച്ചത്.

ALSO READ

ഞാൻ ഗന്ധർവ്വനിലും രാജശിൽപിയിലും ഞാനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നടി ശ്രീലക്ഷ്മി

മൂന്ന് മാസം ഗർഭിണിയായ മൃദുല വിജയ് ഗർഭിണിയായ ശേഷം തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. അതേ സമയം സീരിയലുകളുടെ തിരക്കിലാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞിൽ വിരിഞ്ഞ പൂവിന് പുറമെ സൂര്യ ടിവിയിലെ സുന്ദരി എന്ന പരമ്പരയിലും യുവ ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

 

Advertisement