എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്

239

ബിഗ് ബിയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവം മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മാർച്ച് 3 ന് ആണ് സിനിമ തീയ്യറ്ററുകളിൽ റിലീസിന് എത്തുന്നത്. മെഗാസ്റ്റാറിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാർവതി, നിസ്താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

മൈക്കിൾ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുറത്ത് വന്ന ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. ടീസർ ഇറങ്ങിയതോടെ ചിത്രത്തെ കുറിച്ച് വലിയതോതിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ടീസറിൽ മെഗാസ്റ്റാറിനോടൊപ്പം തന്നെ നടൻ നിസ്താർ സേട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read
ഇങ്ങനെ ഒരു ജനനായകനെ കണ്ടിട്ടില്ല; സുരേഷ് ഗോപിയുടെ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: യുവതിയുടെ വാക്കുകൾ വൈറൽ

നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട് എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ചും മെഗാസ്റ്റാറിനോടൊപ്പമുള്ള അനുഭവവും പങ്കുവെയ്ക്കുകയാണ് നടൻ നിസ്താർ സേട്ട്.

കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എട്ടാമത്തെ ലോക മഹാത്ഭുതമാണ് മമ്മൂട്ടി എന്നാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

ലോക മഹാത്ഭുതം ഏഴെന്നാണ് ഞാൻ പഠിച്ചത്. എന്നാൽ എട്ടാമത്തെ മമ്മൂട്ടിയാണെന്ന് ഞാൻ പറയും. ലോക സിനിമയിൽ ഇങ്ങനെ ഓരാൾ ഉണ്ടാവില്ല. സെറ്റിലും മറ്റും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂക്ക.ഭക്ഷണ കൊണ്ടു വന്നാൽ എല്ലാവർക്കും പങ്കുവെച്ച് കൊടുക്കും.

മറ്റുള്ളവരെ അറിയിച്ച് കൊണ്ട് സഹായിക്കുന്ന വ്യക്തയല്ല അദ്ദേഹം. എല്ലാവർക്കും കൊടുക്കുന്ന മനസാണ് മമ്മൂക്കയുടേതെന്നും അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം സെറ്റിലെ മമ്മൂട്ടിയ്ക്കൊപ്പമുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഭക്ഷണം കഴിക്കാൻ നേരം മമ്മൂക്ക എത്തിയതിനെ കുറിച്ചാണ് നിസ്താർ പറയുന്നത്. സെറ്റിൽ രണ്ട് സ്ഥലത്ത് ഇരുന്നാണ് ഭക്ഷണ കഴിക്കുന്നത്. ടെക്നീഷ്യൻസ് പുറത്ത് ഒരു ടെന്റ് കെട്ടി ഭക്ഷണം കഴിക്കും. ആർട്ടിസ്റ്റിന് അകത്ത് സൗകര്യം ഒരുക്കും. രണ്ട് ഡൈനിംഗ് ടേബിൾ ഉണ്ട്. ഒന്ന് സംവിധായകനും അത്യാവശ്യം അസോസിയേറ്റും മറ്റും സീനിയർ താരങ്ങളും ഇരിക്കുന്നത്.

അപ്പുറത്ത് അല്ലാത്ത ആർട്ടിസ്റ്റുകളൊക്കെ ഇരിക്കുന്ന ടേബിൾ. ഒരിക്കൽ ഞാൻ അപ്പുറത്ത് പോയി ഇരുന്നു. അന്ന് അമൽ വന്ന് മമ്മൂക്കയ്ക്ക് ഒരു കമ്പനി കൊടുക്കാൻ വേണ്ടി നിർബന്ധിച്ച് ഇവിടെ നിന്ന് കൊണ്ടു വന്നു. അദ്ദേഹം ഇതാ വരുന്നു എന്ന് പറഞ്ഞ് ആ വഴിയ്ക്ക് പോയി. ഞാൻ അടുത്ത വഴിയിലൂടേയും പോയി.

Also Read
അജിത്തുമായുള്ള പ്രണയ വിവാഹം പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു, ഇപ്പോഴും താൻ ക്രിസ്തീയ വിശ്വാസത്തിൽ തന്നെയാണ്: തുറന്നു പറഞ്ഞ് ശാലിനി

ഒരിക്കൽ മമ്മൂക്കയ്ക്ക് മുന്നിൽ പെട്ട് പോയ അവസ്ഥ ഉണ്ടായെന്നും നിസ്താർ പറയുന്നു. ഞാൻ വെറുതെ ഡൈനിംഗ് ടേബിളിൽ ഇരിക്കുകയായിരുന്നു. സൗബനും അബു സലിമും എല്ലാവരുംവന്ന് അവിടെ ഇരുന്നു. അപ്പോൾ ഞാൻ സമയം നോക്കിയില്ലായിരുന്നു. സെറ്റിൽ തരുന്നത് ഓടാത്ത വാച്ചാണ്.

ബ്രേക്ക് പറഞ്ഞത് താൻ കേട്ടില്ലായിരുന്നു. അദ്ദേഹം വന്ന് നടുവിലെ ചെയറിൽ വന്ന് ഇരുന്നു. മമ്മൂക്ക വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അത് കൊണ്ട് വന്ന് എല്ലാവർക്കും പങ്കുവെച്ച് കൊടുക്കുകയാണ്. അങ്ങനെ അതിൽ നിന്ന് തനിക്ക് കിട്ടിയെന്നും അദ്ദേഹം പറയുന്നു.

Advertisement