വില്ലനെ പ്രണയിച്ച് വിവാഹം കഴിച്ച വില്ലത്തി: അമ്മയറിയാതെ സീരിയലിലെ അമ്മയും വില്ലനും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാമോ

1590

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മ അറിയാതെ എന്ന സീരിയൽ. ഈ സീരിയലിലെ നായക കഥാപാത്രമായ അമ്പാടിയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പഴയകാല നടി പൂർണിമ ആനന്ദാണ്.

ഒരു കാലത്ത് മിനിസ്‌ക്രീലും ബിഗ്‌സ്‌ക്രീനിലും സജീവ സാന്നിധ്യമായിരുന്ന നടിയാണ് പൂർണിമ ആനന്ദ്.
സിനിമകളിൽ സഹനടി വേഷങ്ങളിൽ തിളങ്ങിയ പൂർണിമ സീരിയലുകളിൽ വില്ലത്തി വേഷങ്ങളിൽ ആണ് കൂടുതലും തിളങ്ങിയത്.

Advertisements

പ്രശസ്ത സിനിമാ സിരീയൽ താരമായ ആനന്ദ് ഭാരതിയെ ആണ് പൂർണിമ വിവാഹം കഴിച്ചിരിക്കുന്നത്.
വില്ലൻ വേഷങ്ങളിലൂടെ തന്നെയാണ് ആനന്ദ് ഭാരതി എന്ന നടനും മലയാളികൾക്ക് സുപരിചിതൻ ആയത്.
ഒരു ഷോർട്ട് ഫിലിമിൽ വച്ചുകണ്ട പരിചയം ആണ് പൂർണ്ണിമയും ആനന്ദും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ ജീവിതത്തിലേക്കും കടക്കാൻ കാരണം.അതുപോലെ തന്നെ സീരിയലിലെ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ആനന്ദ ഭാരതി.

Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

സീരിയലിന്റെ തുടക്കകാലങ്ങളിൽ വിനയചന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം സീരിയലിൽ നിന്ന് പിന്മാറി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഇവരുടെ പ്രണയവും വിവാഹവുമാണ്.ഒരു ഷോർട്ട് ഫിലിമിൽ വെച്ചാണ് താരങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്.

തുടർന്ന് ആ പരിചയം സൗഹൃദം ആവുകയും വിവാഹത്തിൽ എത്തുകയും ചെയ്തു. ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് പരസ്പരം പ്രണയം തോന്നിയതെന്ന് താരം ഇതിനു മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യം പ്രണയം പറഞ്ഞത് ആനന്ദായിരുന്നു. തുടർന്ന് ഇരുവരും ഏവരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിക്കുകയായിരുന്നു.

രണ്ടു പേരും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിൽ ആണ് സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുള്ളത്. ഒരു കാലത്ത് മലയാള ബിഗ് സ്‌ക്രീനിൽ മുൻനിര നായകന്മാർക്കൊപ്പം പൂർണിമ ആനന്ദും തിളങ്ങി നിന്നിരുന്നു. എന്നാൽ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത് മിനി സ്‌ക്രീനിലൂടെ തന്നെയാണ്.

അതേസമയം സിനിമകളിലെ നിറ സാന്നിധ്യമാണ് ആനന്ദ് ഭാരതി. മലയാളി അല്ലെങ്കിലും അദ്ദേഹം മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറുകയായിരുന്നു. തമിഴ് തെലുങ്ക് തുടങ്ങിയ പല ഭാഷകളിലും ആനന്ദ് ഭാരതി തിളങ്ങിയിട്ടുണ്ട്. പക്ഷേ സിനിമാ മേഖലയിൽ അദ്ദേഹത്തിന് അവസരങ്ങൾ വളരെ കുറവായിരുന്നു.

ലഭിച്ച അവസരങ്ങളെല്ലാം താരം കൃത്യമായി തന്നെ വിനിയോഗിക്കുകയും ചെയ്തു. ഉദയനാണ് താരം എന്ന മോഹൻലാൽ ചിത്രത്തിലാണ് ആദ്യം മലയാളത്തിൽ ആനന്ദ് ഭാരതി അരങ്ങേറിയത്. അതിൽ മീനയുടെ സഹോദരന്റെ വേഷമായിരുന്നു താരത്തിന്.

Also Read
ആക്ഷൻ പറഞ്ഞിട്ടും ഡയലോഗ് പറയാൻ താമസിക്കുന്നു എന്ന് തന്നെ കുറിച്ച് പരാതി പറഞ്ഞ തെലുങ്ക് സംവിധായകന് മാസ്സ് മറുപടി കൊടുത്ത് മോഹൻലാൽ

മോഹൻലാലിന് ശേഷം മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം തൊമ്മനും മക്കളും എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിൽ എത്തി. തുടർന്ന് താരം നിരവധി സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ അഭിനയ രംഗത്ത് സജീവമായ പൂർണിമ ഇടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.
ആനന്ദ് തുടങ്ങിയ ബിസിനസ് സംരംഭമായ റസ്റ്റോറന്റിന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തിയത് പൂർണിമ യായിരുന്നു. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാണ് താരം.

Advertisement