ഞാൻ അങ്ങോട്ട് പോയി പ്രപ്പോസ് ചെയ്യുകയായിരുന്നു : അന്ന് രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വരുമോ എന്ന് ഞാൻ ചോദിച്ചു : സംഭവ ബഹുലമായ പ്രണയകഥ തുറന്ന് പറഞ്ഞ് നടി അഞ്ജലി

324

സുന്ദരി എന്ന സീരിയലിലെ നായികയും ആയിരുന്ന അഞ്ജലിയെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. നടിയുടെ പ്രണയ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൊതുവെ കുറച്ചതിധകം ഗൗരവക്കാരനായ അസോസിയേറ്റ് ഡയറക്ടർ ശരത്ത് പ്രണയിച്ചു വിവാഹം ചെയ്തു എന്ന് പറഞ്ഞപ്പോൾ അടുത്തറിയാവുന്നവർക്ക് അത് വിശ്വസിക്കാൻ ഇത്തിരി പ്രയാസമായിരുന്നു.

എന്നാൽ ശരത്ത് ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്തതല്ല, ഞാൻ അങ്ങോട്ട് പോയി പ്രപ്പോസ് ചെയ്യുകയായിരുന്നു എന്നാണ് ശരത്തിന്റെ ഭാര്യയും സുന്ദരി എന്ന സീരിയലിലെ നായികയും ആയിരുന്ന അഞ്ജലി പറയുന്നത്. ഒരു അളിഞ്ഞ ക്യാപ്പും, അഴുക്ക് ലുങ്കിയും ഒരു സെൻസും ഇല്ലാത്ത ഷർട്ടും ഇട്ട് നടക്കുന്ന ശരത്തിനോട് പ്രണയം തോന്നിയത് എങ്ങിനെയാണെന്ന് അഞ്ജലി തന്നെ തുറന്ന് പറയുകയാണ്.

Advertisements

ALSO READ

പ്രണയ ദിനത്തിൽ ആ രഹസ്യം വെളിപ്പെടുത്തി ഗോപിക രമേഷ്

ശരത്തേട്ടനെ നേരിട്ട് കാണുന്നതിന് മുൻപേ ഞാൻ കേട്ടത് ആ ശബ്ദമാണ്. ആ ശബ്ദത്തോടുള്ള ആരാധനയാണ് എന്നെ അടുപ്പിച്ചത്. ശബ്ദത്തിന് ഉടമയെ നോക്കി പോയപ്പോൾ ഒരു അളിഞ്ഞ ക്യാപ്പും അഴുക്ക് ലുങ്കിയും ഒരു സെൻസും ഇല്ലാത്ത ഷർട്ടും ഇട്ട് നിൽക്കുന്ന രൂപം. സത്യത്തിൽ ആ ലുക്ക് തന്നെയാണ് ഞാൻ ഇഷ്ടപ്പെട്ടത്. പിന്നെ പതിയെ ട്രാക്കിലാക്കി ഇഷ്ടം പറയുകയായിരുന്നു എന്നാണ് അഞ്ജലി പറഞ്ഞത്.

ഞങ്ങളുടെ പ്രണയം വലിയ സംഭവം ആയിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അഞ്ജലിയുടെ വീട്ടിൽ നിന്ന് ഭയങ്കര എതിർപ്പ് ആയിരുന്നു. ശരത്ത് സുന്ദരി എന്ന സീരിയലിൽ പ്രവൃത്തിക്കുന്നുണ്ട് എങ്കിൽ അഞ്ജലിയെ ഷൂട്ടിങിന് വിടില്ല എന്ന് വരെ പറഞ്ഞു. അഞ്ജലിയുടെ ഫോൺ എല്ലാം വീട്ടുകാർ വാങ്ങി വച്ചു. പുറത്തേക്ക് എങ്ങും വിട്ടില്ല. രണ്ട് മൂന്ന് ദിവസം ശരത്തുമായി യാതൊരു തര ബന്ധവു ഇല്ല. അതോടെ നിർത്തി പോകാം എന്ന് ശരത്തും തീരുമാനിച്ചു.

ALSO READ

ഒരേ രാഷ്ട്രീയം തമ്മിൽ മനസിലാക്കാൻ സാഹായിച്ചുവെന്ന് ആര്യ ; വിവാഹ തീയ്യതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ്

അങ്ങനെ യാത്ര പറഞ്ഞ് ഇറങ്ങിയ നേരത്ത് രാത്രിയാണ് ഒരു ഫോൺ കോൾ വരുന്നത്. നോക്കിയപ്പോൾ അഞ്ജലിയാണ്. ‘ഒന്ന് പിറവം പോലീസ് സ്റ്റേഷനിലേക്ക് വരുമോ’ എന്ന് ചോദിച്ചു. ‘എന്റെ കൂടി ഇറങ്ങി വരാനാണോ’ എന്ന് ഞാൻ ചോദിച്ചപ്പോൾ അതെ എന്ന് പറഞ്ഞു. അപ്പോൾ തന്നെ കൺട്രോളറെ വിളിച്ച് കാറും എടുത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടു വന്ന് അമ്പലത്തിൽ വച്ച് താലി കെട്ടി.

ഇന്റസ്ട്രിയിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് എന്റെ കുടുംബം. പുറമെ കാണുന്നവർ അല്ലാതെ, അതിന് പിന്നാമ്പുറത്ത് ഉള്ളവരെല്ലാം ഫ്രോഡ് ആണ് എന്നതാണ് അവരുടെ വിശ്വാസം. മാത്രവുമല്ല, ശരത്തേട്ടനെ കുറിച്ച് പുറത്തുള്ള ആളുകളെല്ലാം പറയുന്നത് പലതാണ്. ഒരുപാട് നെഗറ്റീവ്സ് കേട്ടു. അവസാനം ഞാൻ തന്നെ നേരിട്ട് പോയി ശരത്തേട്ടനോട് കാര്യങ്ങൾ ചോദിച്ചു. അതിന് ശേഷമാണ് പ്രപ്പോസ് ചെയ്തതെന്നും അഞ്ജലി പറയുന്നുണ്ട്.

 

Advertisement