മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ഷാനവാസ് ഷാനു. മിസിസ് ഹിറ്റ്ലർ എന്ന സീരിയലിൽ നിന്നും പിന്മാറുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിയിരിയ്ക്കുകയാണ് താരം. സീത എന്ന സീരിയലിന്റെ രണ്ടാം ഭാഗം ആരംഭിയ്ക്കുന്നത് കൊണ്ട്, വേറെ വഴിയില്ലാത്തത് കൊണ്ടാണ് മിസിസ് ഹിറ്റ്ലറിൽ നിന്നും പിന്മാറുന്നത് എന്ന് ഷാനവാസ് ഔദ്യോഗികമായി തന്നെ അറിയിച്ചു.
ഷാനവാസിന് പകരം ആര് ഇനി ഡികെ ആയി എത്തും എന്നതാണ് മിസിസ് ഹിറ്റ്ലർ സീരിയലിന്റെ പ്രേക്ഷകരുടെ ആവലാതി. മീശ പിരിച്ച ലുക്കും, ഹൈറ്റും വെയിറ്റും എല്ലാമാണ് ഡികെ എന്ന കഥാപാത്രത്തെ പൂർണമാക്കുന്നത്. ഷാനവാസ് തന്നെ ആ കഥാപാത്രം ചെയ്യണം എന്ന നിർബന്ധം സംവിധായകന് ഉള്ളത് കൊണ്ട് മാസങ്ങളോളം കാത്തിരുന്ന് ആണ് മിസിസ് ഹിറ്റ്ലർ ആരംഭിച്ചത് പോലും. ഈ സാഹചര്യത്തിൽ ആര് പകരക്കാരനായി എത്തും എന്ന ചോദ്യം പ്രസക്തമാണ്.
ALSO READ
പൂക്കാലം വരവായി, ഭാര്യ, സ്ത്രീപഥം, കാണാകണ്മണി, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ അരുൺ ജി രാഘവ് ഡി കെ എന്ന കഥാപാത്രമായി എത്തുന്നു എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ പുറത്ത് വരുന്നത്. ഡി കെ എന്ന കഥാപാത്രത്തിന് വേണ്ട ഹൈറ്റും വെയിറ്റും എല്ലാം അരുണിന് ഉണ്ട് എന്ന തരത്തിലാണ് ചർച്ചകൾ.
എന്നാൽ ഡി കെ ആയി എത്തുന്ന് അരുൺ ജി രാഘവ് തന്നെയാണ് എന്ന വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. വാർത്തകളോട് അരുൺ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അരുണിന്റെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകരും.
ALSO READ
എന്നാൽ ആരൊക്കെ ഡി കെ ആയി വന്നാലും ഷാനവാസിന് പകരം ആകില്ല എന്നുള്ള അഭിപ്രായവും വളരെ ശക്തമാണ്. ഏത് കഥാപാത്രവും വളരെ ഭംഗിയായി അവതരിപ്പിയ്ക്കുന്ന ആളാണ് അരുൺ അത് കൊണ്ട് തന്നെ അരുൺ വന്നാൽ പുതിയ ഡികെയും സൂപ്പർ ആകുമെന്നും സീരിയൽ ആരാധകർ പറയുന്നുണ്ട്.