തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി ജഗദീഷ്

5559

സിനിമ താരങ്ങളെ പോലെ തന്നെ സെലിബ്രിറ്റികളാണ് അവരുടെ കുടുംബത്തിലെ അംഗങ്ങളും. പ്രത്യേകിച്ച് ഭാര്യമാരും മക്കളും എല്ലാം എപ്പോഴും ആരാധകരുടെ ‘നോട്ടപ്പുള്ളി’കളായിരിയ്ക്കും. സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതവും പലപ്പോഴും പരസ്യമാണ് എന്നത് തന്നെയാണ് യാഥാർത്ഥ്യം.

എന്നാൽ മിനിസ്‌ക്രീൻ ലോകത്തും സിനിമാ ലോകത്തും വർഷങ്ങളായി സജീവമായി നിൽക്കുന്ന ജഗദീഷിന്റെ കുടുംബ വിശേഷം മാത്രം അത്ര പരിചിതമല്ല. അതിന്റെ കാരണം ജഗദീഷ് തന്നെ വെളിപ്പെടുത്തുകയുണ്ടായി.

Advertisements

ALSO READ

‘ബീസ്റ്റി’ലെ പുതിയ ഗാനം പുറത്ത് ; ഒരു മണിക്കൂർ തികയും മുമ്പേ ഒരു മില്യൺ പ്രേക്ഷകരെ നേടി ഗാനം

പടം തരും പണം എന്ന ഷോയുടെ അവതാരകനാണ് ഇപ്പോൾ ജഗദീഷ്. ഇന്നലെ, വാലന്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിൽ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സാർത്ഥികൾ. ഷോയുടെ ഇടയിൽ വച്ചാണ് തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം ജഗദീഷ് വെളിപ്പെടുത്തിയത്.

എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതിൽ നിന്ന് മുഖം തിരിഞ്ഞ് നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ALSO READ

സുരേഷ് ഗോപി ചെയ്തതെല്ലാം സ്നേഹം കൊണ്ടാണ്, ആ പ്രസംഗം കൂടിയായതോടെ എനിക്ക് വോട്ട് ചെയ്യേണ്ടവർ മറിച്ചുകുത്തുമെന്ന് ഉറപ്പായി: തുറന്നു പറഞ്ഞ് ഇന്നസെന്റ്

എന്തെങ്കിലും സ്പഷ്യൽ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിൻസ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകൾ പോലും പുറത്ത് വരാത്തത്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല.

ഞങ്ങൾ രണ്ട് പേരും രണ്ട് എതിർ ദിശയിൽ സഞ്ചരിക്കുന്ന ആൾക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമയെ കുറിച്ച് ചോദിച്ചാൽ, എന്റെ രണ്ട് പെൺകുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേർസ് ആയിട്ടുണ്ട് എങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റും അവൾക്ക് ഉള്ളതാണ് എന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

Advertisement