ഞാൻ മുസ്ലിമാണ്, എന്നാൽ ഞാൻ കുരിശിടും അമ്പലത്തിലും പോകും ; എന്റെ അച്ഛന്റെ രണ്ടാം ഭാര്യയെയാണ് ഞാൻ ‘എന്റെ വാപ്പിയുടെ ഭാര്യ’ എന്ന് പറഞ്ഞ് കാണിച്ചത് : മോശം കമന്റുകൾക്ക് പ്രതികരിച്ച് അൻഷിത

2531

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അൻഷിത. കൂടെവിടെ എന്ന സീരിയലിലൂടെ ഇപ്പോൾ പ്രേക്ഷക മനംകീഴടക്കുന്ന അൻഷിത യൂട്യൂബിലും വളരെ അധികം സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും നടി സ്ഥിരം യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആങ്ങളയുടെ കുഞ്ഞിന്റെ നൂല് കെട്ടിന്റെ വിശേഷങ്ങൾ പങ്കുവച്ച് അൻഷിത യൂട്യൂബിൽ എത്തിയിരുന്നു.

അതിന് താഴെ വന്ന മോശം കമന്റുകൾക്ക് പ്രതികരണവുമായി അൻഷിത രംഗത്തെത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്റെ ജാതിയോ മതമോ ഒന്നും നിങ്ങൾ അന്വേഷിക്കേണ്ടതില്ല എന്നും, എനിക്ക് പറയണം എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ നേരിട്ട് തന്നെ വന്ന് പറയും എന്നും അൻഷിത പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് നടി നൽകിയ മറുപടിയും അതിന്റെ വിശേഷങ്ങളുമൊക്കെയാണ്.

Advertisements

ALSO READ

പറഞ്ഞ ആ വാക്ക് ഗൗരി കൃഷ്ണൻ പാലിച്ചു ; തിരക്കിനിടയിലും തന്റെ ഭാവി വരനേയും നിശ്ചയത്തിന്റെ എല്ലാ ചടങ്ങുകളും ആരാധകർക്കായി പങ്കു വച്ച് നടി

ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്ന് അൻഷിത പറയുന്നു. സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം കഴിഞ്ഞ ഡിസംബറിലാണ് ഞാൻ യൂ ട്യൂബ് ചാനൽ തുടങ്ങിയത്. ഇതിനോടകം പതിനഞ്ചോളം വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അൻഷിത വ്യക്തമാക്കി. ചിലർക്ക് എന്റെ മതത്തെക്കുറിച്ച് അറിയണം. ഞാൻ മുസ്ലിമാണ്, എന്നാൽ ഞാൻ കുരിശിടുകയും അമ്പലത്തിൽ പോകുകയുമൊക്കെ ചെയ്യുമെന്ന് അൻഷിത വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഞാൻ ഈ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കാണുമ്പോൾ, ഹിന്ദുവാണോ… ക്രിസ്ത്യാനിയാണോ… മുസ്ലിമാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത് എന്ന് അൻഷിത പറയുന്നു. അതൊന്നും തനിക്കു തീരെ ഇഷ്ടമായില്ലെന്നും കുറേയൊക്കെ ഞാൻ ഡിലീറ്റ് ചെയ്തതിനു ശേഷമാണ് ഒരു മറുപടി വിഡിയോ പങ്കുവയ്ക്കാമെന്ന് തീരുമാനിച്ചതെന്നും അൻഷിത അഭിമുഖത്തിൽ പറഞ്ഞു.

സഹോദരന്റെ കുഞ്ഞിന്റെ നൂല് കെട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ കുടുംബാംഗങ്ങളെ എല്ലാം പരിചയപ്പെടുത്തി. കൂട്ടത്തിൽ എന്റെ വാപ്പിയുടെ രണ്ടാം ഭാര്യയുമുണ്ടായിരുന്നു. അതു ചിലർക്ക് രസിച്ചില്ലെന്ന് അൻഷിത പറയുന്നു.

അതോടെയാണ് ധാരാളം മോശം കമന്റുകൾ വന്നതെന്നും മറ്റു ചിലർക്ക് എന്റെ മതത്തെക്കുറിച്ചാണ് അറിയേണ്ടതെന്നും അൻഷിത. ഞാൻ മുസ്ലിമാണ്, എന്നാൽ ഞാൻ കുരിശിടും, അമ്പലത്തിൽ പോകും, ഒക്കെ ചെയ്യുമെന്നും നടി.

ALSO READ

പറയുന്ന പൈസ കിട്ടുന്നതിനാൽ മോശം കഥാപാത്രങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട് : സുരഭി ലക്ഷ്മി

നൂലുകെട്ടിന്റെ വിഡിയോയിൽ എന്റെ അച്ഛന്റെ രണ്ടാം ഭാര്യയെയാണ് ഞാൻ ‘എന്റെ വാപ്പിയുടെ ഭാര്യ’ എന്ന് പറഞ്ഞ് കാണിച്ചത്. അത് അത്രയേ ഉള്ളൂവെന്ന് നടി പറയുന്നു.

അതോടെ, ‘രണ്ട് ഉമ്മമാരോ…’ എന്നൊക്കെ ചോദിച്ച് കമന്റുകൾ വന്നും, ‘അൻസി മാത്രം വെളുത്തിരിക്കുന്നു, ബാക്കിയെല്ലാവരുമെന്താ കറുത്തിരിക്കുന്നേ…, ‘എല്ലാ മതക്കാരും വീട്ടിൽ ഉണ്ടോ, ഇവരൊക്കെയാരാ, അൻസിയുടെ ജാതിയേതാണ്.’ എന്നൊക്കെയായിരുന്നു കമന്റ് ബോക്‌സിലെത്തിയ ചോദ്യങ്ങൾ.

അതു വല്ലാതെ കൂടിയതോടെയാണ് ഞാൻ മറുപടി പറയാൻ തീരുമാനിച്ചതെന്നും അൻഷിത പറഞ്ഞു. എന്തിനാണ് എന്തിനും നെഗറ്റീവ് കണ്ടെത്തുന്നതെന്നും അൻഷിത ചോദിച്ചു. ഞാൻ എന്റെ വാപ്പിയുടെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തിയതിനെ ഒരുപാട് പേർ പൊസിറ്റീവായി കണ്ടവരുമുണ്ട്. അത്തരത്തിലുള്ള കമന്റുകളുമുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

ഞാൻ അഭിനയരംഗത്തേക്കു വരണമെന്നും ശ്രദ്ധിക്കപ്പെടണമെന്നുമൊക്കെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ ഉമ്മിയാണെന്ന് അൻഷിത പറയുന്നു. ഞാൻ ഈ ഫീൽഡിലേക്കു വരണം എന്നു പോലും ആഗ്രഹിച്ച ആളല്ല. വന്ന ശേഷം, പതിയെപ്പതിയെയാണ് ഞാൻ ഈ കരിയർ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇപ്പോൾ ജീവിതം ഇതിലാണെന്നും അൻഷിത പറയുന്നു.

എനിക്കൊരു സഹോദരനുണ്ട്. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പാഴാണ് വാപ്പിയും ഉമ്മിയും വിവാഹബന്ധം വേർപെടുത്തിയത്. അതിനു ശേഷം വാപ്പി മറ്റൊരു വിവാഹം കഴിച്ചു. ഉമ്മി പിന്നീട് കല്യാണം കഴിച്ചില്ല. ഉമ്മിക്ക് ദുബായിലായിരുന്നു ജോലി. ഉമ്മി അവിടെയായിരുന്നതിനാൽ കുട്ടിക്കാലത്ത് ഉമ്മിയുടെ ഉമ്മയാണ് ഞങ്ങളെ നോക്കിയിരുന്നത്. ഇപ്പോൾ ഉമ്മിയും നാട്ടിലുണ്ടെന്നും അൻഷിത പറയുന്നുണ്ട്.

 

Advertisement