പതിനെട്ട് വർഷമായി എന്റെ അച്ഛനും അമ്മയും പിരിഞ്ഞിട്ട്, കൂടെയുണ്ടായിരുന്നത് അച്ഛന്റെ രണ്ടാം ഭാര്യ, എനിക്ക് ആരുടേയും സിമ്പതി ആവശ്യമില്ല: തുറന്നടിച്ച് അൻഷിത

7694

മിനിസ്‌ക്രീൻ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അൻഷിത. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലെ സൂര്യ കൈമൾ എന്ന നായികായി എത്തി കയ്യടി നേടുകയാണ് അൻഷിത ഇപ്പോൾ. സെഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.

തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം ഇടപെടുന്ന താരം കൂടിയാണ് അൻഷിത. ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് ലഭിച്ച നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അൻഷിത. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

ഞാൻ കുറച്ച് കലിപ്പിലാണ്. ചില പേഴ്സണൽ കാര്യം സംസാരിക്കാനാണ് വന്നത്. കഴിഞ്ഞ ദിവസം എന്റെ വീട്ടിലെ നൂല്കെട്ടിന്റെ വീഡിയോ ഇട്ടിരുന്നു. ആ വീഡിയോയുടെ കമന്റുകൾ കണ്ടിട്ട് എന്താണ് സംഭവമെന്ന് ഞാൻ ചിന്തിച്ചു പോയി. പൊതുവെ ഞാൻ നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകാറില്ല. അതിനെ പ്രോത്സാഹിപ്പിക്കണ്ട എന്നാണ് തീരുമാനം.

പക്ഷെ ഇത് എന്റെ വീട്ടിലെ കാര്യം ആയത് കൊണ്ട് മറുപടി തരാം എന്ന് വിചാരിക്കുകയായിരുന്നു. നിങ്ങൾക്ക് അറിയാനുള്ളത് ഞാൻ തന്നെ അറിയിക്കുന്നതല്ലേ നല്ലത്. എന്റെ അച്ഛനും അമ്മയും വിവാഹ മോചിതരാണ്. പതിനേഴ് പതിനെട്ട് വർഷമായി അവർ പിരിഞ്ഞിട്ട്. വീഡിയോയിൽ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞ് കാണിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെയാണ്.

Also Read
എനിക്ക് ലഭിച്ച പല ക്യാരക്ടറുകളും മലയാളത്തിൽ പല നടിമാരും ചെയ്യാതെ വിട്ടതാണ് ; ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തനമാനം പറയാൻ നിൽക്കില്ല, നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണെന്ന് വിചാരിയ്ക്കണം : സുരഭി ലക്ഷ്മി

അതിനെന്തിനാണ് ഇത്രയും ത്വര. എന്താണ് ഇത്ര അറിയാനുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത് എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പറയാനും പങ്കുവെക്കാനുമാണ്. ബുദ്ധിയുള്ള ആർക്കും മനസിലാക്കു വന്നതേയുള്ളൂ അവർ രണ്ടാം ഭാര്യയാണെന്ന്. അത് പിന്നെ വിശദീകരിച്ച് പറയാനൊന്നും എനിക്ക് ഇഷ്ടമില്ല.

പറയണമോ പറയണ്ടയോ എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്. ഹിന്ദു ആണോ മുസ്ലീം ആണോ ക്രിസ്ത്യൻ ആണോ എന്നാണ് മൊത്തം കമന്റും. അറിഞ്ഞിട്ടെന്തിനാണ്? ഞാൻ ഒരു മനുഷ്യ സ്ത്രീയാണ്. ഒരു പെൺകുട്ടിയാണ്. എനിക്ക് ജാതി പറയാൻ ഇഷ്ടമല്ല. ഞാൻ പള്ളിയിലും അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകും.

അതെന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ എനിക്ക് ഇഷ്ടമായ തരത്തിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് പറയാനുള്ളത് ഞാൻ യൂട്യൂബ് ചാനലിലൂടെ പറയാറുണ്ട്. പക്ഷെ ഈ കാര്യം വലിയൊരു സംഭവമാക്കി കുറേ പേർ മെസേജ് അയക്കുന്നുണ്ട്. എന്റെ വീട്ടുകാർക്കും അയക്കുന്നുണ്ട്. അത് ആരാണ്, അതെന്താ അങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ട്.

അറിഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് സന്തോഷമുള്ള കാര്യങ്ങളാണ്. എനിക്ക് ആരുടേയും സിമ്പതി വേണ്ട. ഈ വീഡിയോ കണ്ട് എന്റെ ജീവിതകഥ ചോദിച്ച് പലരും കമന്റ് ചെയ്യുന്നുണ്ട്. അറിഞ്ഞിട്ട് എന്ത് കാര്യമാണ്? എന്റെ ജീവിതത്തിൽ എനിക്ക് നിങ്ങളോട് പങ്കുവെക്കണം എന്ന് തോന്നുന്ന കാര്യം പങ്കുവെക്കും. എനിക്കാരുടേയും സിമ്പതി വേണ്ടി.

എല്ലാവരും ജീവിതത്തിൽ പൂർണമായും സന്തുഷ്ടരായിരിക്കില്ല. അവരവരുടേതായ വിഷമങ്ങളുണ്ടാകും. ഞാൻ എപ്പോഴും ചിരിച്ച് ഹാപ്പിയായി നടക്കുന്ന ആളാണ്. എന്ന് കരുതി ഞാൻ സങ്കടപ്പെട്ടിരിക്കുന്ന സമയവുമുണ്ട്. അതൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളാണ്. സെലിബ്രിറ്റി ആണെങ്കിലും വ്യക്തിപരമായ ജീവിതമുണ്ട്. അതിൽ തലയിടാൻ പോകരുത്. എനിക്കും നിങ്ങൾക്കും വ്യക്തിപരമായ കാര്യങ്ങളുണ്ടാകും.

അതിൽ നെഗറ്റീവ് കണ്ടെത്താൻ തുരന്ന് പോകുന്നത് എന്തിനാണ്? നെഗറ്റീവ് കമന്റിട്ടവരോട് ഇമ്മാതിരി കമന്റുകളുമായി വീണ്ടും വരരുതെന്നാണ് പറയാനുള്ളത്. നിങ്ങളുടെ കമന്റുകൾ ഒരുപാട് പേരുടെ ജീവിതത്തിലും വിഷമമുണ്ടാക്കും. നമ്മളായിട്ട് എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്. മറ്റുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാം എന്നല്ലേ ചിന്തിക്കേണ്ടത്.

Also Read
ഇനി ആനിയുടെ റസ്റ്റോറന്റ് ഇടപ്പള്ളിയിലും ; ഉദ്ഘാടനത്തിന് പൊതിച്ചോറ് കെട്ടി ഷാജി കൈലാസ് : വിഡിയോ

പിന്നെ ഞാൻ ഭയങ്കര ഓവർ ആണെന്ന് ചിലർ പറയുന്നത് കണ്ടു. അവരോട് പറയാനുള്ളത് ഞാൻ ഇങ്ങനെയാണ്. സൂര്യ കൈമൾ ഞാൻ ചെയ്യുന്ന കഥാപാത്രമാണ്. എല്ലായിപ്പോഴും എനിക്ക് സൂര്യ കൈമാളിയിരിക്കാൻ ആകില്ല. ഞാൻ എപ്പോഴും ചിരിച്ചും സന്തോഷിച്ചും നടക്കാൻ ആണ് ആഗ്രഹിക്കുന്നത്. പിന്നെ ചിലർ പറയുന്നു എല്ലാവരോടും തലയിൽ തുണിയിടൂ എന്ന്.

എന്ത് കാര്യത്തിന്? നിങ്ങൾ മുസ്ലീം ആണെങ്കിൽ നിങ്ങൾ മുസ്ലീം ആണെങ്കിൽ നിങ്ങൾ തലയിൽ തുണിയിട്ടോളൂ. എന്തിനാണ് ബാക്കിയുള്ളവരെ പാഠം പഠിപ്പിക്കാൻ നടക്കുന്നത്. എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്ന് പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.

Advertisement