കൂടെ നിന്നവർ പലരും ചതിച്ചു, ഒരു കഷ്ടകാലം വരുമ്പോഴാണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് ശെരിക്കും മനസിലാകുന്നത്: തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

11000

മലയാള സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരസുന്ദരിയാണ് നടി കാവ്യാ മാധവൻ. ബാലതാരം ആയി ട്ടാണ് കാവ്യ സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്.

കാസർകോട് നീലേശ്വരമാണ് കാവ്യയുടെ സ്വദേശം. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ലാണ് കാവ്യ മാധവൻ അഭിനയ രംഗത്ത് എത്തുന്നത്. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

Advertisements

ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഡാർലിങ്, ഡാർലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രി കയ്ക്ക് സ്‌നേഹപൂർവ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും എന്ന ചിത്രം വരെ കാവ്യ അഭിനയിച്ചു.

Also Read
അന്ന് ദേശിയ അവാർഡ് വാങ്ങാൻ സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല, കേരളത്തിൽ എത്തിയപ്പോൾ ഞാൻ മികച്ച നടനല്ലാതായി: വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ

പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാർഡ് കാവ്യയയെ തേടി യെത്തി. 2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം 2011ൽ അവസാ നിച്ചു. 2016ൽ ദിലീപിനെ വിവാഹം ചെയ്തു.ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പിന്നീട് കാവ്യയുമായുള്ള വിവാഹവുമൊക്കെ വലിയ വാർത്തയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്.

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണമായും അകന്നു നിൽക്കുകയാണ് കാവ്യ. സമൂഹ മാധ്യമങ്ങളിൽ പോലും സജീവമല്ലാത്ത കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആഗ്രഹമാണ്. ഇപ്പോൾ മകൻ മഹാലക്ഷ്മിയുടെ കാര്യങ്ങളുമായി വളരെ തിരക്കിലാണ് താരം.

ഇപ്പോൾ കടന്ന് പോകുന്നത് വളരെ വലിയ മാനസിക പ്രതിസന്ധിയിൽ കൂടിയാണെന്ന് അടുത്തിടെ കാവ്യാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

കാവ്യാ മാധവന്റെ വാക്കുകൾ ഇങ്ങനെ:

ദിലീപേട്ടനും ഞാനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ച മലയാളികൾ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ആ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു.

ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു. എല്ലാം ഒരു ദൈവ നിയോഗമായി കാണുന്നു, അപ്രതീക്ഷിതമായി ഞങ്ങളുട വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങൾ മുതൽ പ്രശ്‌നങ്ങളാണ്.

ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുൻപായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു.

Also Read
മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് സൈനികർ മലമുകളിൽ എത്തിച്ചു, വെളളവും ഭക്ഷണവും നൽകി; ഇന്ത്യൻ സേനയ്ക്ക് കൈയ്യടിച്ച് നാട്ടുകാർ

അതിലാണ് ഞാൻ പിടിച്ചുനിന്നത്. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്. അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ വളരെ അധികം വേദന നിറഞ്ഞ മാനസിക പ്രതിസന്ധികൾ അനുഭവിച്ചു. ഞാൻ മാത്രമല്ല വീട്ടിൽ ഉള്ള എല്ലാവരുടെയും അവസ്ഥ അതുതന്നെ ആയിരുന്നു.

കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയും. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു.

ഞാൻ എന്റെ ആദ്യ വിവാഹ മോചനം നേടുന്ന സമയത്ത് കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ച പലരും പിന്നിൽ നിന്ന് കുത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ആപത്ത് സമയത്ത് ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകും എന്ന് മനസിലാക്കൻ സാധിച്ചു. എനിക്ക് സപ്പോർട്ട് എന്ന നിലയിൽ എന്നെ വിളിച്ച് സംസാരിച്ച് പിന്നീട് മാറിനിന്ന് കുറ്റം പറയുന്നവരെ കണ്ടു എന്നും കാവ്യ പറയുന്നു.

Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ

Advertisement