ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയി മാറിയ നടനാണ് സുരേഷ് ഗോപി. ഇടയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ് ഗോപി ബിജെപിയുടെ രാജ്യസഭാ എംപി കൂടിയാണ്.
സിനിമയിൽ സുരേഷ്ഗോപി നീണ്ട അവധിയും എടുത്തിരുന്നു. പക്ഷെ 2020 ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കാവൽ എന്ന ചിത്രം തകർപ്പൻ വിജയം നേടിയിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് അദ്ദേഹത്തിന്റെ പുതിയ റിലീസ്.
നടൻ എന്നതിൽ ഉപരി നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ കൂടി ധാരാളം ആളുകൾക്ക് പുതു ജീവിതം നൽകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്നും ആ പ്രവർത്തങ്ങൾക്ക് ഒരു കുറവും ഇല്ല. അതുപോലെ മലയാള സിനിമയിലെ പ്രശസ്തനായ നടനും സംവിധായകനും ഒപ്പം മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സംഭാവന ചെയ്ത അതുല്യ പ്രതിഭയാണ് ബാലചന്ദ്രമേനോൻ.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം മലയാള സിനിമക്ക് നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല. ഒരിക്കൽ ഇവർക്ക് മികച്ച നടനുള്ള ദേശിയ അവാർഡ് പങ്കിട്ട് നൽകിയരുന്നു.
എന്നാൽ, അവാർഡ് ദാന വേളയിൽ തനിക്കുണ്ടായ വിഷമത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആ വാക്കുകൾ വീണ്ടും വൈറലായി മാറുകയാണ്. ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ:
1997 ൽ ഏറ്റവും നല്ല നടനുള്ള ദേശിയ പുരസ്‌കാരം ഞാനും സുരേഷ് ഗോപിയും പങ്കിട്ട് എടുക്കുക ആയിരുന്നു. ഇരുവരും ആ വർഷത്തെ മികച്ച നടന്മാരാണ്. സമാന്തരങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ഞാനും കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് അവാർഡ് പങ്കിട്ടത്.
ഇങ്ങനെ വരുമ്പോൾ ആര് ആദ്യം രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവും. അതിനായി സർക്കാർ രണ്ടു പരിഗണനകൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് ‘സീനിയോറിറ്റി’ അല്ലെങ്കിൽ, അക്ഷരമാലാ ക്രമത്തിൽ ആരുടെ പേരാണ് ആദ്യം വരിക. രണ്ടായാലും അർഹത എനിക്ക് തന്നെ.
എന്നാൽ അവാർഡ് ദാന ചടങ്ങിന്റെ തലേദിവസം ഇതിന്റ റിഹേഴ്സൽ നടന്നപ്പോൾ മികച്ച നടന്റെ പേര് സംഘാടകർ ആദ്യം വിളിച്ചത് സുരേഷിനെ ആയിരുന്നു. എനിക്ക് പെട്ടന്ന് വിഷമം തോന്നി. പക്ഷെ അവകാശങ്ങൾക്കു വേണ്ടി ഞാൻ ശബ്ദമുയർത്തണമെന്നും പരസ്യമായി പൊരുതണം എന്നും ഉപദേശം തരാൻ പതിവുപോലെ അന്നും കുറേപ്പേർ ഉണ്ടായിരുന്നു.
പക്ഷെ ഞാൻ ഒരു നിമിഷം ചിന്തിച്ചു, സുരേഷിന്റെ പേര് ആദ്യം വിളിക്കുമ്പോൾ ഞാൻ ചെന്ന് അധികൃതരുടെ ചെവിയിൽ കുശു കുശുത്താൽ, ആ കുശുകുശുപ്പിന്റെ ‘ഉള്ളടക്കം അറിഞ്ഞാൽ അടുത്ത ദിവസത്തെ പത്രത്തിൽ വരുന്ന വൃത്തികെട്ട വാർത്ത ആ മനോഹരമായ മുഹൂർത്തത്തിന്റെ ശോഭ കെടുത്തും.
Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ
അത് നമ്മുടെ കലാ കേരളത്തിന്റെ ചാരുത ഇല്ലാതാക്കും അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ ട്രേഡ് യൂണിയനിസം കളിക്കാതിരുന്നത്. സുരേഷ് ഗോപി തന്നെ ആദ്യം അവാർഡു വാങ്ങുകയും ചെയ്തു. ഞാൻ പിന്നീട് സുരേഷിനെ ഫോണിൽ വിളിച്ചു രണ്ടു പേർ ബഹുമതി പങ്കിടുമ്പോൾ ഉള്ള നിബന്ധനകൾ സൂചിപ്പിക്കുകയും ചെയ്തു.
അവിടം കൊണ്ടും തീർന്നില്ല കേന്ദ്രത്തിൽ ഏറ്റവും നല്ല നടനായ ഞാൻ കേരളത്തിൽ വന്നപ്പോൾ നല്ല നടനല്ലാതായി. ആ ആഴ്ച പുറത്തിറങ്ങിയ ഇന്ത്യ ടുഡേ ഇന്ത്യയിലെ നല്ല നടൻ എന്ന കവർ ചിത്രം പുറത്തിറക്കിയത് ഞാൻ ഇല്ലാതെയാണ്. കാരണം ഇന്നും അജ്ഞാതം. ആധുനിക പത്രപ്രവർത്തനം ആണന്നെു ഞാൻ സമാധാനിച്ചു എന്നും ബാലചന്ദ്ര മേനോൻ പറയുന്നു.