മലയാളികളുടെ ഒരു വികാരമാണ് സുരേഷ് ഗോപി എന്ന നടൻ. സൂപ്പർ സ്റ്റാർ, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നന്മയുള്ള ഒരു മനസിന്റെ ഉടമ കൂടിയായ സുരേഷ് ഗോപിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
ഇപ്പോൾ ഇതാ ഇതാ ഒരു സന്തോഷമാണ് സുരേഷ് ഗോപിയുടെ വീട്ടിൽ നടക്കുന്നത്. സുരേഷ് ഗോപിയും ഭാര്യ രാധികയും ഒന്നായിട്ട് ഫെബ്രുവരി 8ന് 32 വർഷം തികഞ്ഞിരിക്കുകയാണ്. വിവാഹ വാർഷികം ആഘോഷിക്കുന്ന ഇവർക്കുള്ള ആശംസകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.
Also Read
മാതാപിതാക്കൾ നാണക്കേട് വിചാരിക്കരുത്, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം: തുറന്നു പറഞ്ഞ് ആര്യ
അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് മകനും നടനുമായ ഗോകുൽ സുരേഷ് ആശംസ നേർന്നുകൊണ്ട് രംഗത്ത് വന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോകുലിന്റെ ആശംസയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അച്ഛനും അമ്മയും ഇതുപോലെ ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോകാനാണ് മകൻ ആശംസിച്ചിരുന്നത്.
ഈ സന്തോഷ ദിനത്തിൽ ഇപ്പോൾ ഇവരുടെ വിവാഹകഥയും ഒപ്പം സുരേഷ് ഗോപി രാധികയെ കുറിച്ച് പറഞ്ഞ വാക്കുകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. രാധിക നായർ എന്ന പ്രശസ്ത പിന്നണി ഗായികയെയാണ് സുരേഷ് ഗോപിക്ക് വേണ്ടി അന്ന് അച്ഛനും അമ്മയും കണ്ടെത്തിയത്. അവർ രാധികയെ ചെന്ന് കണ്ട് ഇഷ്ടപെട്ട ശേഷം കൊടൈക്കനാലിൽ ഒരു ഷൂട്ടിങ്ങിന് പോയിരുന്ന സുരേഷ് ഗോപിയെ വിളിച്ച് അച്ഛൻ പറഞ്ഞു.
ഞങ്ങൾ ഒരു കുട്ടിയെ പോയി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, ഞങ്ങൾക്ക് മകളായി, മരുമകളായി അവൾ മതി, ഇനി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു. എനിക്ക് പെണ്ണിനെ കാണേണ്ട കാര്യമില്ല, എന്റെ ഭാര്യ എന്നതിലുപരി നിങ്ങൾക്ക് ഒരു മകളെയാണ് ആവിശ്യം.
അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. രാധിക തന്റെ ഭാഗ്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, അദ്ദേഹം പറയുന്നു.
കൂടാതെ ഞാൻ ഒന്നും നോക്കാതെ മകളുടെ ഭാവിക്ക് വേണ്ടി സമ്പാദിക്കാതെ പോലും മറ്റുള്ളവരെ സഹായിക്കുന്ന കാണുമ്പൊൾ ഒരിക്കൽ പോലും അവൾ അരുത് എന്ന് പറഞ്ഞിട്ടില്ല, കയ്യിൽ ഉള്ളതും കൂടി എടുത്ത് തന്നിട്ടേ ഉള്ളു എന്നും സുരേഷ് ഗോപി പറയുന്നു.