എന്തായാലും മീനാക്ഷിയുടെ അച്ഛനല്ലേ, ഉള്ളിന്റെയുള്ളിൽ പഴയ ആരാധനയുടെ ഒരു കണിക അവശേഷിക്കുന്നുണ്ടാകും: മഞ്ജു വാര്യരുടെ പുതിയ പോസ്റ്റിന് കിട്ടുന്ന കമന്റുകൾ കണ്ടോ

324

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആ ക്ര മി ച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ പങ്കുവെച്ച കവർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

യു ആർ ദ ജേണി എന്ന എഴുതിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നടി എന്താണ് ഈ കവർ ചിത്രം കൊണ്ട് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. അതേസമയം നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Advertisements

ഉള്ളിന്റെ ഉള്ളിൽ പഴയ ആരാധനയുടെ ഒരു കണിക അവശേഷിക്കുന്നുണ്ട് എന്ന് മനസ്സിലായി അതുണ്ടാവു മല്ലോ, എന്തൊക്കെയായാലും ഉണ്ടാവണം മീനാക്ഷി യുടെ അച്ഛനല്ലേ ല്യേ. എന്നായിരുന്നു ഒരാൾ മഞ്ജുവിന്റെ പോസ്റ്റിന് കമന്റായി കുറിച്ചത്. നിങ്ങളുടെ കൂട്ടുകാരിയോട് അല്പമെങ്കിലും അനുകമ്പ ബാക്കിയുണ്ടെങ്കിൽ യഥാർത്ഥ വിഷയം എന്താണെന്ന് കോടതിയോട് പറയുക.

Also Read
അമ്മ പലപ്പോഴും എനിക്ക് വേണ്ടി പട്ടിണി കിടന്നിട്ടുണ്ട്, ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് മെറീന മൈക്കിൾ

അവൾകൊപ്പം, ഇരയോടൊപ്പം എന്നൊക്കെ ഹാഷ്ടാഗ് ഇട്ടത്കൊണ്ടോ, യാത്രാമംഗളം നേർന്നത് കൊണ്ടോ കോടതിയിൽ തെളിവായി പരിഗണിക്കുകില്ല. ഈ വിഷയത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് നിങ്ങളായത്കൊണ്ടുതന്നെ ഈ കേസ് ഉണ്ടാകാനുള്ള സാഹചര്യം മുതൽ നിങ്ങൾക്ക് അറിയാമെന്നും, നിങ്ങളെ പരിചയപ്പെട്ടത്കാരണമാണ് അവർ ഇരയായി മാറിയതെന്നും അന്നം കഴിക്കുന്ന ഏതൊരു മലയാളികൾക്കും അറിയാം.

ഇനിയും വൈകരുത് കാരണം ആ ഇരയ്ക്ക് നീതി വാങ്ങിച്ചുകൊടുക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾക്ക്തന്നെയാണ് എന്നായിരുന്നു മറ്റൊരു കമന്റ്. ചരിത്രം കണക്ക് തീർക്കാതെ കടന്നു പോയിട്ടില്ല. ആൾ ബലവും സമ്പത്തും കൊണ്ട് നീതിപീഠങ്ങളെ വിലക്ക് വാങ്ങുമ്പോൾ, അഗ്നി വർഷമായി കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും എന്നായിരുന്നു മറ്റൊരു കമന്റ്.

Also Read
അവൾ ഇപ്പോഴും എനിക്ക് ഒരു കുഞ്ഞാണ്, അവളുടെ ജീവിതത്തിലെ അടുത്ത സുപ്രധാന ഘട്ടം ആരംഭിക്കുന്നു ; മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഉമ നായർ

സത്യം ജയിക്കും നാണം കെട്ടവനെ തങ്ങുന്നവരെ മടലിന് അടിക്കണം. അല്ല അകത്തായാൽ കാവ്യമ്മയും ഇറങ്ങി പാട്ടിനു പോകും, പെണ്ണും പോകും. അപ്പൊ കള്ള പരിഷ പണം എറിഞ്ഞു. നോക്കാം സത്യം ജയിക്കും സിനിമ മേഖലയിൽ കാലുകുത്തരുത്എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

ബിഷപ്പ് ഫ്രാങ്കോയ്ക്കു കിട്ടിയ അതേ പ്രോത്സാഹന വിധി പ്രമുഖ നടനും ഇരകൾ വെറും വിരകൾ, എന്നായിരുന്നു ഒരാളുടെ വിമർശനം.നിരവധി കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതിനൊന്നിനും മഞ്ജു മറുപടി നൽകിയിട്ടില്ല.

Advertisement