വാവ സുരേഷിന്റെ ജീവൻ രക്ഷിച്ചത് 65 കുപ്പി ആന്റി സ്‌നേക് വെനം ; വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി തമിഴ്‌നാട് പൊലീസ്

142

ഇനി പാമ്പുകളെ പിടിക്കുന്നത് മുൻകരുതൽ എടുത്ത ശേഷം മാത്രമെന്നു വാവ സുരേഷ്. കരിമൂർഖനാണു കടിച്ചത്. പല തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കൂടുതൽ വിഷം കയറിയതായി തോന്നിയിരുന്നു. കണ്ണിന്റെ കാഴ്ച മറയുന്നതും ഓർമയുണ്ട്. ജീവൻ തിരിച്ചുകിട്ടുമോ എന്ന് അപ്പോൾ ഭയം തോന്നിയിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് പറഞ്ഞു. പാമ്പിനെ വളത്തിന്റെ ചാക്കിനുള്ളിലാണ് കയറ്റാൻ നോക്കിയത്. അപ്പോഴാണ് കടിയേറ്റതെന്നും സുരേഷ് പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സുരേഷ്. നേരിയ പനി ഒഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ആശുപത്രി വിടാൻ കഴിഞ്ഞേക്കുമെന്നും ഡോക്ടർ പറഞ്ഞു.

Advertisements

ALSO READ

സിംഗിൾ ആണ് എന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ട്, വരുന്നതിൽ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടാൽ മുന്നോട്ട് പോകാം : സജിൻ ജോൺ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിത്സയും പരിചരണവും ആണ് ലഭിച്ചത്. ഇവിടത്തെ ഡോക്ടർമാരുടെ ശ്രമഫലമായിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഒട്ടേറെ ആളുകൾ എനിക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടെന്നറിഞ്ഞു. ഈ കടപ്പാട് ഒരിക്കലും തീർക്കാൻ കഴിയില്ല’ സുരേഷ് പറഞ്ഞു. മന്ത്രി വി.എൻ. വാസവനും ജോബ് മൈക്കിൾ എംഎൽഎയും ഇന്നലെ ആശുപത്രിയിലെത്തി സുരേഷുമായി സംസാരിച്ചു.

വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റി സ്‌നേക് വെനം. പാമ്പു കടിയേറ്റ് എത്തുന്ന ആൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്രയും ആന്റിവെനം നൽകുന്നത്. മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പിയാണു നൽകാറുള്ളത്. പതിവനുസരിച്ച് നൽകിയിട്ടും സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് ചേർന്ന് കൂടുതൽ ഡോസ് നൽകാൻ തീരുമാനിച്ചത്. ശരീരത്തിൽ പാമ്പിന്റെ വിഷം കൂടുതൽ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം മരുന്നു നൽകേണ്ടി വന്നതെന്നു ഡോക്ടർമാർ പറഞ്ഞു.

ALSO READ

ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുണ്ട് ; അത് പറയാൻ എനിയ്‌ക്കൊരു നാണവുമില്ല : തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലായ വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി തമിഴ്‌നാട് പൊലീസ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ കാളിരാജൻ, സബ് ഇൻസ്പെക്ടർ രാജഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി ശ്രീ പാൽവണ്ണനാഥർ ക്ഷേത്രത്തിലേക്കു നടന്നെത്തി പൂജകളും വഴിപാടുകളും നടത്തിയത്.

പിടിക്കുന്ന പാമ്പുകളെ വനത്തിൽ സുരക്ഷിതമായി എത്തിച്ച് ആവാസ വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനാലാണ് വാവ സുരേഷിനായി പ്രത്യേകം പൂജ നടത്തിയതെന്ന് പൊലീസ് പറയുന്നുണ്ട്. സുരേഷിന് ആശംസകളുമായി പോസ്റ്ററുകളും കാണാം.

Advertisement