ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലേയ്ക്ക് പേളി മാണി ആദ്യമായി എത്തുന്നത്. ബോളിവുഡ് സിനിമയിലടക്കം അഭിനയിച്ച് പേളി സൂപ്പറായി മാറിയിരിക്കുകയാണ്. എല്ലാ കാലത്തും ചുരുണ്ട മുടിയുടെ പേരിലാണ് പേളി അറിയപ്പെട്ടതും കളിയാക്കപ്പെട്ടതുമൊക്കെ. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപേയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
ഒരിക്കൽ ഡി ഫോർ ഡാൻസ് വേദിയിൽ അതിഥിയായിട്ടെത്തിയ രമേഷ് പിഷാരടി പേളിയെ നന്നായി കളിയാക്കിയിരുന്നു. പേളിയെ ആദ്യമായി കണ്ടതിനെ പറ്റിയും അവളുടെ വസ്ത്രത്തെ കുറിച്ചും മുടിയെ കുറിച്ചുമൊക്കെ നിരവധി തമാശകളാണ് അന്ന് പിഷാരടി പങ്കുവെച്ചത്. ഒപ്പം റിമി ടോമിയും പേളിയും തമ്മിലുള്ള സാമ്യത്തെ പറ്റിയുമൊക്കെ പിഷു സംസാരിച്ചിരുന്നു.
ALSO READ
‘ഇമ്മാനുവേൽ എന്ന സിനിമയുടെ നൂറാം ദിവസത്തെ ആഘോഷത്തിലാണ് പേളിയുടെ ആദ്യ സിനിമയുടെ ലോഞ്ചിങ്. അവിടെ വെച്ച് ഞങ്ങളുടെ പുതിയ നായികയെ പരിചയപ്പെടുത്തുന്നു എന്ന് പറഞ്ഞപ്പോൾ പേളി മാണി സ്റ്റേജിലേക്ക് കയറി വന്നു. അന്ന് എന്റെ ഒരു സംശയത്തിന് അവസാനമായി. ‘പൈനാപ്പിൾ പോലൊരു പെണ്ണ്, പൈനാപ്പിൾ പെണ്ണെ ചോക്ലേറ്റ് പീസെ, എന്നൊക്കെ പാടി കവികൾ എന്തിനാണ് പെണ്ണിനെ പൈനാപ്പിളിനോട് ഉപമിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോൾ പേളിയുടെ മുടി കണ്ടു കഴിഞ്ഞപ്പോൾ അതിനും ഉള്ള ഉത്തരം എനിക്ക് കിട്ടി.
പേളി മാണിയെ കണ്ടതിന് ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി ആകാശത്തേക്ക് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു. ദൈവമേ നീ റിമി ടോമിയെ പെണ്ണായി തന്നെ ജനിപ്പിച്ചല്ലോ എന്ന്. കാരണം റിമി ആണായിരുന്നെങ്കിൽ റിമിയും പേളിയും കൂടെ പ്രേമിച്ചു അവർക്കൊരു കൊച്ചുണ്ടായാൽ ആ കൊച്ചിനെപ്പോലെ മണ്ടത്തരം പറയാൻ ഈ ലോകത്തു വേറെ ആരെയും കൊണ്ട് പറ്റില്ല.
പേളി മുടി സ്ട്രെയിറ്റ് ചെയ്തതിനെ പറ്റിയും പിഷാരടി പറഞ്ഞിരുന്നു. എറണാകുളത്ത് ഒരു ബ്യൂട്ടീ പാർലറിൽ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത് കണ്ടു. മുടി സ്ട്രെയിറ്റ് ചെയ്യുന്നതിന് രണ്ടായിരം രൂപ, പേളി മാണി- 2 ലക്ഷം രൂപ എന്നും. ഇത് നിവർത്തണമെങ്കിൽ വർക്ക്ഷോപ്പിൽ നിന്ന് ആള് വന്ന്് വെൽഡ് ചെയ്ത് എടുക്കണം എന്നാണ് പിഷാരടി തമാശരൂപേണ പറയുന്നത്. പേളി മാണി എന്ന് പറഞ്ഞാൽ ഡി ഫോറിലെ പള്ളിമണി പോലെയാണ്. പോവുന്നവർക്കും വരുന്നവർക്കുമെല്ലാം അതിൽ അടിച്ചിട്ട് പോവാമെന്നും താരം സൂചിപ്പിച്ചു.
അതേ സമയം പേളിയ്ക്കൊപ്പമുള്ള സഹ അവതാരകൻ ആദിലിനെ കുറിച്ചും പിഷാരടി പറഞ്ഞിരുന്നു. ആദിലിനെ എനിക്ക് മുൻപേ അറിയാം. അവൻ അത്ര പ്രശ്നമുള്ള ആളല്ല. പേളി മാണിയുടെ കൂടെ കൂടി രണ്ടാഴ്ച കൊണ്ട് നശിച്ച് പോവാതെ നോക്കിയാൽ മതിയെന്നും പറയുന്നു. പിന്നെ ഒരു ഡാൻസ് പരിപാടിയിലേക്ക് താൻ വന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. വെറുതേ നടന്ന് പോവുമ്പോൾ ആരുടെയെങ്കിലും ഫോൺ അടിക്കുന്നത് കേട്ടാൽ പോലും താളം തെറ്റി പോവുന്ന ആളാണ് താൻ. അങ്ങനെയുള്ള തന്നെ ഒരു ഡാൻസ് പരിപാടിയിലേക്ക് വിളിച്ചു. ഇവിടുന്നൊരു നല്ല ഡാൻസറായി ഞാൻ തിരിച്ച് പോവുമെന്നുമാണ് പിഷാരടി പറഞ്ഞത്.
ALSO READ
നല്ല കോമഡി കണ്ടിരിക്കാം. കൊച്ചു കൊച്ച് കഥാപാത്രങ്ങളായി വന്നു നടനായി, കോമഡി ആയി കേരളത്തിന് ഒട്ടേറെ സിനിമകൾ സമ്മാനിച്ച രമേശ് പിഷാരടിക്ക് ഒരായിരം ആശംസകൾ. കോമഡിയുടെ രാജാവ് എന്നാണ് ആരാധകർ പിഷാരടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുപോലെ നർമ്മം കലർന്ന ഡയലോഗുകൾ പറയാൻ പിഷുവിനെ കഴിഞ്ഞിട്ടേ മറ്റാരെങ്കിലും ഉള്ളു. കോമഡി ഒന്നും മനസിലായില്ലെങ്കിലും അതെല്ലാം കേട്ട് നീരവ് ചിരിക്കുന്നതിനെ പറ്റിയും അന്ന് കമന്റുകൾ വന്നിരുന്നു. ഇപ്പോഴിതാ അന്നത്തെ അ വീഡിയോയും തമാശയും എല്ലാം വീണ്ടും ശ്രദ്ധ നേടുകയാണ്.