ജസ്റ്റ് എ ഫെയറി ടെയ്ൽ ഓഫ് ഔർ ലൈഫ് ; ഞങ്ങളുടെ ജീവിതത്തിലെ പുതിയ തുടക്കം ഇങ്ങനെ : വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കു വച്ച് വിജയ് മാധവും ദേവിക നമ്പ്യാരും

111

സിനിമയിൽ നിന്നും സീരിയലിലേക്കെത്തിയ താരമാണ് ദേവിക നമ്പ്യാർ. അഭിനയത്തിന് പുറമെ പാടാനുള്ള കഴിവുമുണ്ട് ദേവികയ്ക്ക്. രാക്കുയിലിൽ തുളസിയെ അവതരിപ്പിച്ച് വരികയാണ് താരമിപ്പോൾ. രാക്കുയിലിൽ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. അഭിനയം പോലെ അത്ര കംഫർട്ട് അല്ലെങ്കിലും വിജയിനൊപ്പമായി ഗാനം ആലപിച്ചിരുന്നു ദേവിക.

പരമ്പരയിൽ അതിഥിയായും വിജയ് മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷമായാണ് ഇരുവരും വിവാഹിതരാവുകയാണെന്നുള്ള വിശേഷങ്ങളും പുറത്തുവന്നത്. ഗുരുവായൂരിൽ നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ഇരുവരും.

Advertisements

ALSO READ

നിങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് ശ്രുതി ഇങ്ങനെ പോയതെന്ന് പറഞ്ഞപ്പോൾ ശ്രുതിയുടെ പപ്പയുടെ മറുപടി ഇങ്ങനെ ; മിസ് ട്രാൻസ് ഗ്ലോബൽ പട്ടം ലഭിച്ച ശുതി സിത്താരയുടെ വിശേഷങ്ങൾ ഇങ്ങനെ

പൂക്കളുള്ള ഷർട്ടണിഞ്ഞ വിജയും സമാനമായ പാറ്റേണിലുള്ള കുർത്തിയണിഞ്ഞ ദേവികയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജസ്റ്റ് എ ഫെയറി ടെയ്ൽ ഓഫ് ഔർ ലൈഫ് എന്ന ക്യാപ്ഷനോടെയായാണ് വിജയ് മാധവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സുന്ദരനും സുന്ദരിയും, മേഡ് ഫോർ ഈച്ച് അദർ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെയുള്ളത്.

വർഷങ്ങൾക്ക് മുൻപ് ദേവികയെ വിജയ് പാട്ട് പഠിപ്പിച്ചിരുന്നു. അന്ന് മാഷെന്ന് വിളിച്ച് തുടങ്ങിയതാണ് ദേവിക. എൻഗേജ്മെന്റ് കഴിഞ്ഞപ്പോഴും അതേ പോലെ തന്നെ വിളിക്കുകയായിരുന്നു. എല്ലാവർക്കുമൊപ്പമിരുന്നാണ് താൻ വിവാഹത്തിന് മുൻപ് വിജയിനെ വിളിച്ചിരുന്നതെന്നും ദേവിക പറഞ്ഞിരുന്നു. പരിണയത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്.

ALSO READ

എന്ത് നല്ലത് ചെയ്താലും കൂടെ ഒരു അക്കിടി പറ്റും കല്യാണവും അങ്ങിനെ പറ്റിയതാ എന്ന് ഗായത്രി അരുൺ ; തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും വിശേഷങ്ങൾ പങ്കു വച്ച് താരം

റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയായിരുന്നു വിജയ് മാധവ് പ്രശസ്തനായി മാറിയത്. കുറേ ആരാധികമാരൊ ക്കെയുണ്ടായിരുന്നു വെങ്കിലും ആരോടും പ്രണയമൊന്നും തോന്നിയിരുന്നില്ല. അങ്ങനെ പെട്ടെന്ന് പ്രണയം വർക്കൗട്ട് ചെയ്യുന്ന പ്രകൃതമല്ല. കുഴപ്പമില്ലായിരിക്കും ഞങ്ങൾ എന്ന് തോന്നിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു.

ഇത് കലങ്ങുന്നില്ലല്ലോ, നിങ്ങൾക്ക് വേണമെങ്കിൽ ഇതിൽ നിന്നും പിൻമാറാം. ഇപ്പോൾ എൻഗേജ്മെന്റ് കഴിഞ്ഞട്ടല്ലേയുള്ളൂവെന്ന് ചോദിച്ചതായി ദേവിക പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതാണ് അത്. തീരുമാനമെടുക്കും മുൻപ് ആലോചിക്കണമെന്നതാണ് തന്റെ ശൈലിയെന്നും വിജയ് പറഞ്ഞിരുന്നു.

Advertisement