ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന പ്രൊഡ്യൂസർ ആണ് ആന്റണി പെരുമ്പാവൂർ. ഒരു നല്ല നടനും തനിയ്ക്കുള്ളിൽ ഉണ്ടെന്ന് തെളിയിച്ച് കൊണ്ടിരിയ്ക്കുകയാണ് അദ്ദേഹമിപ്പോൾ.
മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ ആന്റണി പെരുമ്പാവൂർ എന്ന ഇന്നത്തെ താൻ ഉണ്ടാകില്ലായിരുന്നു എന്നാണ് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
ALSO READ
സിനിമാ സെറ്റിൽ വെച്ച് പലതവണ കരണത്തടി കിട്ടിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ
”30 വർഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയിൽ റെയിൽവേ സ്റ്റേഷനിൽനിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്.
പിന്നീട് പല സിനിമകളുടെ ചർച്ചകൾ നടക്കുമ്പോഴും ലാൽ സാർ ചോദിക്കും, ‘ആന്റണി ഇതിൽ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തിൽ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളിൽ എത്തിച്ചത്’.
ALSO READ
‘ഞാൻ ഒരു നടനാണെന്ന് ഇനിയും വിശ്വസിക്കാത്ത ഒരാൾ ഞാൻ തന്നെയാണ്. അഭിനയം എന്നു പറയുന്നത് എന്താണെന്നറിയാൻ എനിക്ക് ലാൽ സാറിനെക്കാൾ വലിയൊരു അനുഭവമില്ല. അദ്ദേഹത്തിനൊപ്പം എത്രയോ വർഷങ്ങളായി നിഴൽ പോലെ ഞാനുണ്ട്.
നിർമാതാവ് എന്ന വേഷത്തിൽ ലാൽ സാറിനൊപ്പം മുന്നോട്ടു പോകുമ്പോൾ അതിന്റെ കൂടെ വരുന്ന കൊച്ചു വേഷങ്ങളിൽ ഇനിയും പ്രത്യക്ഷപ്പെടുന്നതിൽ സന്തോഷമേയുള്ളൂ എന്നും ആന്റണി പറയുന്നുണ്ട്.