വാൽസല്യം സിനിമയിൽ മമ്മൂട്ടി ആഭിനയിച്ചത് ഒരു പാവം പെൺകുട്ടിയുടെ കല്യാണം നടത്താൻ, ആ കഥ ഇങ്ങനെ

1642

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസ്സ് സൂപ്പർഹിറ്റുകളിൽ ഒന്നാണ് വാത്സല്യം.ആ വർഷം മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം വാത്സല്യത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിക്കുകയും ചെയ്തു.

ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രം ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മൂവി ബഷീറായിരുന്നു നിർമ്മിച്ചത്. എന്നാൽ ഹിറ്റായി മാറിയ ആ ചിത്രം നിർമ്മിക്കേണ്ടിയിരുന്നത് സെവൻ ആർട്സിന്റെ ബാനറിൽ മറ്റൊരു പ്രൊഡ്യൂസറായിരുന്നു. ആ കഥ സെവൻ ആർട്സ് മോഹനൻ പറയും.

Advertisements

Also Read
കൊച്ചിൻ ഹനീഫ വിട്ടുപിരിഞ്ഞിട്ട് 12 വർഷങ്ങൾ, അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയ മമ്മൂട്ടിയും മണയൻപിള്ളയും അടക്കമുള്ളവർ പൊട്ടിക്കരഞ്ഞതിന്റെ കാരണം ഇതാണ്

സിനിമയിൽ വരുന്നതിനു മുമ്പേ എനിക്ക് മമ്മൂട്ടിയെ പരിചയമുണ്ട്. ഞാൻ പരസ്യം ഏജൻസിയിൽ ജോലിചെയ്യുന്ന കാലത്ത് സിനിമയിൽ ചാൻസു ചോദിച്ച് മൂവി ബഷിറിനെ കണാനായി എന്നും മമ്മൂക്ക വരും. നിനക്ക് വേറെ പണിയൊന്നുമില്ലേയെന്നു ചോദിച്ച് അദ്ദേഹം മമ്മൂക്കയെ പറഞ്ഞു വിടുമായിരുന്നുവെന്നും സെവൻ ആർട്സ് മോഹനൻ പറഞ്ഞു.

ബഷീറിക്കയുടെ രണ്ട് ആൺകുട്ടികൾ മരിച്ചു പോയതാണ്. പിന്നെയുള്ളത് ഒരു മകൾ മാത്രമാണ്. അവൾക്ക് വിവാഹ പ്രായവുമായി. വിവാഹാവശ്യത്തിനായി കുറച്ച് പണം വേണം. അതിനായി മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാമെന്ന് ഞാൻ ബഷീറിക്കയോട് പറഞ്ഞു.

അങ്ങനെ വാത്സല്യത്തിന്റെ പ്രോജക്ടുമായി മമ്മൂട്ടിയുടെ ഡേറ്റിനായി ഞങ്ങൾ മമ്മൂട്ടിയെ കാണാനായി വീട്ടിൽ ചെന്നു.
മമ്മൂക്ക ഡേറ്റ് കൊടുത്താൽ താൻ ചിത്രം ചെയ്തുകൊടുക്കാമെന്ന ഉറപ്പുമായി മോഹനൻ മമ്മൂട്ടിയുടെ വീട്ടിൽ നിന്നും ഇറങ്ങി. പ്രൊഡ്യൂസർ വിജയകുമാറിനു വേണ്ടി സെവൻ ആർട്സ് ബാനറിൽ വാത്സല്യം ചെയ്യാൻ തീരുമാനിച്ചു

അക്കാലത്ത് മമ്മൂട്ടിയ്ക്ക് തന്നോട് ചെറിയ പിണക്കമുണ്ടായിരുന്നുവെന്നും സെവൻ ആർട്സ് മോഹനൻ പറഞ്ഞു. സെവൻ ആർട്സിന്റെ ആദ്യ സിനിമ മമ്മൂട്ടിയെ വച്ചായിരുന്നു ചെയ്തത്. തുടർന്ന് മോഹൻലാലിന്റെ പടം തുടർച്ചയായി ചെയ്യാൻ തുടങ്ങി. മമ്മൂക്കയുടേയും മോഹൻലാലിന്റെയും പടങ്ങൾ വന്നപ്പോൾ ഞാൻ മമ്മൂക്കയുടെ പടത്തിന് അസിസ്റ്റന്റിനെ വിട്ട് മോഹൻലാലിന്റെ പടത്തിന് പോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

വാത്സല്യത്തിന്റെ ആലോചനാവേളയിലാണ് ആ പരിഭവം മാറിയതെന്നും മോഹനൻ പറഞ്ഞു. ബഷീറിക്കയും ഞാനും വിജയകുമാറും കൂടി ചെന്നൈയിലെ അഡയാറിൽ മമ്മൂക്കയുടെ വീട്ടിൽ മീറ്റിങ്ങിന് പോകാൻ തീരുമാനിച്ച ദിവസം വിജയകുമാറിന് ത്രോട്ട് ഇൻഫക്ഷനുണ്ടായിരുന്നു.

ഞാൻ വിജയകുമാറിനെ വിളിച്ചപ്പോൾ എനിക്ക് സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, നല്ല ക്ഷീണവുമുണ്ടെന്ന് പറഞ്ഞു. തുടർന്ന് ഞാൻ മമ്മൂക്കയെ വിളിച്ച് വിജയകുമാർ ആന്റിബയോട്ടിക് കഴിച്ച് കിടക്കുകയാണ് നാളെ വന്ന് കാണാമെന്നു പറഞ്ഞു.

Also Read
ഞാൻ ശരിയ്ക്കും നല്ല കുട്ടിയാണ് ; ആരാധകരിൽ നിന്നുള്ള വിശ്വസിക്കാൻ പറ്റാത്ത അനുഭവം അതായിരുന്നു : വിശേഷങ്ങൾ പങ്കു വച്ച് നിഖിത

രാവിലെ കാണാൻ വരികയാണെന്നു പറഞ്ഞപ്പോൾ ഇന്നലെ രാത്രി 11 മണിക്ക് ജൂബിലി ജോയ് വിളിച്ചു, ഈ പടം ജൂബിലി ജോയിക്ക് ചെയ്യണമെന്നാണ് പറയുന്നത് എന്ന് പറഞ്ഞു. നമ്മുടെ വ്യവസ്ഥ ആ പടത്തിന്റെ മാർജിനിൽ 10 ലക്ഷം ബഷീറിക്കയ്ക്ക് കൊടുക്കണമെന്നല്ലേ, ആ വ്യവസ്ഥ ജോയിയെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. എന്നിട്ട് വിജയകുമാറിന് അടുത്ത പടം കൊടുക്കാമെന്നും പറഞ്ഞു.

ഒരു ആന്റിബയോട്ടിക് ഗുളിക കഴിച്ചതിന്റെ പേരിലാണ് അന്ന് വാത്സല്യം വഴിമാറിപ്പോയത്. പടം സൂപ്പർഹിറ്റാകുകയും ചെയ്തു. ബഷീറിക്കയുടെ മോളുടെ വിവാഹവും കഴിഞ്ഞു. വാത്സല്യത്തിനു പകരം മമ്മൂക്ക നൽകിയ ഡേറ്റിലായിരുന്നു പിന്നീട് ഉദ്യാനപാലകൻ നിർമ്മിച്ചതെന്നും മോഹനൻ വ്യക്തമാക്കി.

Advertisement