ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലെന്ന് രണ്ട് പേർക്കും തോന്നി; ശത്രുതയിലേക്ക് മാറുന്നതിന് മുൻപ് പിരിയുന്നതാണ് നല്ലതെന്ന് തോന്നി; നടി രേവതിയുടെ ദാമ്പത്യത്തിൽ സംഭവിച്ചത്

142

തെന്നിന്ത്യൻ സിനിമയിൽ എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും തികച്ചും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തിളങ്ങിനിന്ന താരമാണ് നടി രേവതി. ഭരതൻ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട്ആണ് ആദ്യ മലയാള ചിത്രം.

പിന്നീട് കാക്കോത്തിക്കാവിലെ അപ്പുപ്പൻതാടികൾ, വരവേൽപ്പ്, കിലുക്കം, അഗ്നിദേവൻ, ദേവാസുരം തുടങ്ങിയ സുപ്പർഹിറ്റ് സിനിമകളിലൂടെ രേവതി മലയാളികൾക്കും പ്രിയങ്കരിയായി മാറിയിരുന്നു. 1983ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി.

Advertisements

അങ്ങനെ അദ്ദേഹത്തിന്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.പലപ്പോഴും സിനിമിലെ ദാമ്പത്യത്തിന് ആയുസ് വളരെ കുറവാണ് എന്നാണ് പറയപ്പെടുന്നത്.

സെലിബ്രിറ്റികളുടെ വിവാഹം പോലെ തന്നെ വിവാഹ മോചനങ്ങളും എല്ലായ്‌പ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ അത്രയൊക്കെ സജീവമാവുന്നതിന് മുൻപ് വേർപിരിഞ്ഞത് കൊണ്ടാവാം നടി രേവതിയുടെയും സുരേഷിന്റെയും വിവാഹ മോചനത്തെ കുറിച്ച് അധികമാർക്കും കൂടുതലൊന്നും അറിയില്ല. 1986 ൽ ആയിരുന്നു രേവതി സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചത്.

Also Read
ഞാൻ ശരിയ്ക്കും നല്ല കുട്ടിയാണ് ; ആരാധകരിൽ നിന്നുള്ള വിശ്വസിക്കാൻ പറ്റാത്ത അനുഭവം അതായിരുന്നു : വിശേഷങ്ങൾ പങ്കു വച്ച് നിഖിത

2002ൽ ഇവർ വിവാഹ ബന്ധം ബന്ധം വേർപ്പെടുത്തി. അതേസമയം താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നത് ആയിരുന്നു. നടി രേവതിയുടെ അഭിനയം എല്ലാവർക്കും ഇഷ്ടമാണ്. തന്റെ അഭിനയമികവും ഡാൻസ് കലയിലൂടെയും താര നിരവധി ആൾക്കാരുടെ മനസ്സിനെ കയ്യടക്കിയിരുന്നു.

അതേ സമയം രേവതിയുടെ ഒരു പഴയകാല അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ വിവാഹത്തെ കുറിച്ച് രേവതി പറഞ്ഞതാണ് വൈറലായി മാറിയിരിക്കുന്നത്. ഇഷ്ടമുള്ള ആളെ വിവാഹം ചെയ്തിട്ട് പോലും ആ ബന്ധം തകർന്നതിനെ കുറിച്ചാണ് രേവതി അഭിമുഖത്തിൽ പറയുന്നത്.

ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം നടന്നത്. ഒരുപാടിഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചു. അതും അമ്മയുടെയും അച്ഛന്റെയും പൂർണ്ണ സമ്മതത്തോടെ നടന്ന വിവാഹം. അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ജീവിക്കില്ലെന്ന് തീരുമാനിച്ചു. സുരേഷും ഞാനും കല്യാണം കഴിച്ചു. എപ്പോഴോ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലാ എന്ന് രണ്ട് പേർക്കും തോന്നി.

അപ്പോൾ സുരേഷിന്റെ അമ്മയുടെ അടുത്ത് ഈ കാര്യം പറഞ്ഞു. ഞങ്ങൾ അഞ്ചാറ് വർഷം കൂടി അതിനായി ശ്രമിച്ചു, പക്ഷേ വർക്കൌട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമായിരുന്നു പിരിഞ്ഞത്. നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുൻപ് പിരിയുന്നതാണ് നല്ലതെന്ന് തോന്നിയത് .

Also Read
ദേവദാസി വേഷത്തിൽ എത്തിയ സായ് പല്ലവി സുന്ദരിയല്ല ; താരത്തിനെതിരെ വന്ന പോസ്റ്റിൽ പ്രതിഷേധം ഉയർത്തി തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജൻ

വിവാഹവും സൗഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലർത്തുന്നതല്ലേ നല്ലത് എന്നും താരം ചോദിക്കുന്നു. അതേ സമയം ഭൂതകാലം എന്ന ചിത്രമാണ് താരത്തിന്റേതായി എറ്റവും പുതിയ സിനിമ. ഷെയ്ൻ നിഗം നായകനായി എത്തുന്ന ഈ സിനിമയ്ക്ക് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Advertisement