ക്ലൈമാക്‌സിലെ മുഴുവൻ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോൾ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാൻ കരയുകയും ചെയ്തു, ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ് : ശ്രീനിവാസനെ കുറിച്ച് വിനീതിന്റെ വാക്കുകൾ

151

സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൽ തന്റേതായ പേര് നേടിയെടുക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്നതിൽ ഉപരി സ്വന്തം പേരിലൂടെയാണ് താരം അറിയപ്പെടുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിനീതിന്റെ ഒരു അഭിമുഖമാണ്. അച്ഛൻ ശ്രീനിവാസനെ കുറിച്ചാണ് വിനീത് പറയുന്നത്. അച്ഛൻ നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ച് താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. അച്ഛൻ തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

Advertisements

ALSO READ

ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്, ആരാണ് ഇതിന്റെ പിന്നിലെന്നാണ് അന്വേഷിക്കേണ്ടത് : സുരേഷ് കുമാർ

സിനിമ എഴുതുമ്പോൾ അച്ഛൻ നിർദ്ദേശങ്ങൾ തരാറുണ്ടോ എന്നുളള ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന്റെ വാക്കുകൾ ഇങ്ങനെ…’ ഓരോ എഴുത്ത് കഴിഞ്ഞാലും ഞാൻ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ‘ഒന്നും ശരിയായിട്ടില്ല’ എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാൻ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് ‘ പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛൻ പറയുന്നത്.

പണ്ട് മുതൽ തന്നെ നമ്മൾ താൽപര്യം എടുത്ത് ചോദിച്ചാൽ അച്ഛൻ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. അത്തരത്തിലൊരു സംഭവവും വിനീത് പറയുന്നുണ്ട്.

ALSO READ

അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാൻ സമ്മതിക്കില്ല, ആൾക്കാർ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെയും ഞാൻ കണ്ടിട്ടുണ്ട്: വിനീത് ശ്രീനിവാസൻ

കഥ പറയുമ്പോൾ എന്ന സിനിമ ചെയ്യുമ്പോഴുള്ള സംഭവത്തെ കുറിച്ചാണ് പറയുന്നത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ ,സുഹൃത്തിനെ കാണാൻ പോകുന്നതാണ്. ആ ഫുൾ ഡയലോഗ് അച്ഛൻ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യിൽ ഇല്ല. മുഴുവൻ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോൾ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാൻ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. വിനീത് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

മലയാള സിനിമയ്ക്ക് മികച്ച താരങ്ങളെ സമ്മനിച്ച സംവിധായൻ കൂടിയാണ് വിനീത് ശ്രീനിവാസൻ. 2010 ൽ പുറത്ത് ഇറങ്ങിയ മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മലർവാടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ വിനീത് യൂത്തിന്റേയും കുടുംബപ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു.

 

 

Advertisement