സൂപ്പർ ഡയറക്ടർ ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയായിരുന്നു നടി സുചിത്ര. നമ്പർ 20 മദ്രാസ് മെയിലിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളത്തിൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ സുചിത്ര ചെയ്തിരുന്നു.
ആ സിനിമയിൽ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കാൻ എത്തുമ്പോൾ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് താരത്തിന്റെ ജീവിതപങ്കാളി.
വിവാഹ ശേഷമാണ് സുചിത്ര സിനിമയിൽ നിന്നു വിട്ടുനിൽക്കാൻ തുടങ്ങിയത്. ഇരുവർ ക്കും നേഹ എന്ന പേരുള്ള മകളുണ്ട്. സംവിധായകൻ ദീപു കരുണാകരൻ താരത്തിന്റെ സഹോദരൻ ആണ്.
മറ്റ് നടിമാരെ പോലെ വിവാഹശേഷം സുചിത്രയും സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. 18 വർഷമായി ഭർത്താവിനൊപ്പം അമേരിക്കയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ഇപ്പോഴും മലയാളികളുടെ മനസിൽ താരത്തിന് ഇടമുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സുചിത്ര തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാദധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ അടുത്ത കാലത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളൊക്കെ വൈറലായിരുന്നു. മിക്കവരും താരത്തോട് സിനിമയിലേക്ക് മടങ്ങി വരാൻ പറയുകയും ചെയ്തിരുന്നു.
കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താൻ ഒരിക്കലും മറക്കില്ല എന്ന് സുചിത്ര പറയുന്നു. ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ് പക്ഷേ നടന്നില്ല.
സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കുവെന്നും താരം പറഞ്ഞിരുന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സഹോദരി വേഷങ്ങളിലും അതോടൊപ്പം സിദ്ധിഖിന്റെയും ജഗദീഷിന്റേയും എല്ലാം സ്ഥിരം നായികയും ആയിരുന്നു സുചിത്ര.
സുരേഷ് ഗോപി, ശങ്കർ, റഹ്മാൻ, സത്യരാജ് തുടങ്ങിയവരുടെ ഒക്കെ നായിക ആയിട്ടും നടി തിളങ്ങിയിട്ടുണ്ട്. സിനിമയിൽ എത്തിയ ആദ്യ കാലങ്ങളിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒപ്പം നല്ല വേഷങ്ങൾ ലഭിച്ചെങ്കിൽ പിന്നീട് സഹോദരി വേഷങ്ങളിലേക്ക് താരം മാറ്റപ്പെടുകയായിരുന്നു.
അതേ മയം സേഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോട്ടോകൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. കാലം എത്ര കഴിഞ്ഞു എങ്കിൽ കൂടിയും ഇന്നും പ്രേക്ഷകർക്ക് മോഹം നൽകുന്ന സുന്ദരി തന്നെയാണ് സുചിത്ര.
പ്രായം നാല്പത്തിയാറ് കഴിഞ്ഞു എങ്കിൽ കൂടിയും ഇന്നും ആ പഴയ സൗന്ദര്യം ഉണ്ട് സുചിത്രക്ക് എന്നാണ് ആരാധകർ പറയുന്നത്. മോഡേൺ വേഷങ്ങളും ഒപ്പം നാടൻ വേഷത്തിലും അതീവ സുന്ദരിയായിട്ടാണ് ഇപ്പോഴും സുചിത്ര എതക്തുന്നത്.