ദിലീപ് സാർ ഇതാ ഈ അവാർഡ് നിങ്ങൾക്ക് വേണ്ടിയാണ്; നടൻ സൂര്യ പറഞ്ഞത് ഇങ്ങനെ

253

മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപ് അന്നും ഇന്നും ഒരുപോലെയാണ് ഒരു കാര്യത്തിൽ. സിനിമയിൽ വന്നിട്ട് ഇത്രയും വർഷത്തിനിടയിൽ ആകെ കിട്ടിയത് ഒരേ ഒരു സ്റ്റേറ്റ് അവാർഡ് മാത്രമാണ് (വെള്ളരിപ്രാവിന്റെ ചങ്ങാതി, 2011). എന്നാൽ അതിലേറെ തവണ അവാർഡ് ലഭിക്കേണ്ടിയിരുന്ന നടനാണ് ദിലീപ്.

കാരണം ഒരു കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊള്ളാൻ എന്തു ത്യാഗവും ചെയ്യാൻ തയ്യാറാകുന്ന നടനാണ് അദ്ദേഹം എന്ന് എല്ലാവാവർക്കും അറിയുകയും ചെയ്യാം. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി ദിലീപ് എടുക്കുന്ന റിസ്‌കിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൂപ്പർഹിറ്റായ കുഞ്ഞിക്കൂനൻ എന്ന ചിത്രം.

Advertisements

കൈയും കാലുമൊക്കെ വളച്ച് വികൃതമാക്കി ദിവസം മുഴുവനും മുതുക് വളച്ച് പിടിച്ചായിരുന്നു ദിലീപിന്റെ അഭിനയം. ഒരുപാട് സ്ട്രെയിനെടുത്തായിരുന്നു ദിലീപ് ആ ചിത്രം പൂർത്തിയാക്കിയത്. കുഞ്ഞിക്കൂനനു ശേഷമാണ് ദിലീപ് കല്യാണരാമൻ ചെയ്യുന്നത്.

Also Read
‘ഗർഭിണി’യായി അച്ഛനൊപ്പം നിൽക്കുന്ന ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ ; ഇങ്ങനെ ഞെട്ടിയ്ക്കല്ലേ എന്ന് ആരാധകർ

കല്യാണരാമന്റെ ചിത്രീകരണ വേളയിൽ ദിലീപ് കാലും കൈയുമൊക്കെ എണ്ണയിട്ട് തടവുമായിരുന്നു. കുഞ്ഞിക്കൂനനു വേണ്ടി കൈയും കാലും മടക്കി വെച്ച് അഭിനയിച്ചതിന്റെ വേദന അപ്പോഴും പൂർണ്ണമായും മാറിയിട്ടില്ലായിരുന്നു. കുഞ്ഞിക്കൂനൻ റിലീസ് ചെയ്ത് ചിത്രം കണ്ട എല്ലാവരും സ്വയം പറഞ്ഞു, ഇത്തവണ നമ്മുടെ ജനപ്രിയനായകന് ഒരു അവാർഡ് ഉറപ്പാണ്.

എന്നാൽ അത്രമാത്രം കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും പതിവു പോലെ ആ വർഷവും ദിലീപിനെ തേടി അവാർഡൊന്നും വന്നില്ല. കോമഡി താരങ്ങൾക്ക് അവാർഡ് നൽകാൻ ജൂറി മെംബേഴ്സിന് തീരെ താൽപ്പര്യമുണ്ടായിരുന്നില്ലത്രേ. കുറച്ച് നാളുകൾക്ക് ശേഷം പേരഴകൻ എന്ന പേരിൽ കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്ക് പ്രദർശനത്തിനെത്തി.

തമിഴ് സൂപ്പർതാരം സൂര്യയായിരുന്നു അതിൽ ദിലീപ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ വേഷത്തിന് മികച്ച നടനുള്ള ആ വർഷത്തെ ഫിലിം ഫെയിം അവാർഡ് സൂര്യക്ക് ലഭിച്ചു. ആ അവാർഡ് കൈയിൽ വാങ്ങിയിട്ട് സൂര്യ പറഞ്ഞത് ഇങ്ങനെയാണ്, ‘ദിലീപ് സാർ, ദിസ് ഈസ് ഫോർ യു’ എന്നായിരുന്നു.

Also Read
റിയൽ ലൈഫിൽ വളരെ സെൻസിറ്റീവാണ് താൻ; തന്റെ സിനിമ കണ്ട ശേഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാൽ പിന്നെ : വൈറലായി കല്ല്യാണിയുടെ വാക്കുകൾ

Advertisement