കർണാടക സ്‌കൂൾ പാഠപുസ്തകത്തിലെ പോസ്റ്റുമാനെ കണ്ട മലയാളികൾ മാത്രമല്ല നടൻ ചാക്കോച്ചനും ഞെട്ടി. മലയാളികളും ഒന്നടങ്കം പറഞ്ഞു, ‘ഇത് കുഞ്ചാക്കോ ബോബനല്ലേ’. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റുമാൻ എന്ന സിനിമയിലെ നടന്റെ ചിത്രമാണ് കർണാടക സർക്കാർ പാഠപുസ്തകത്തിൽ ‘പോസ്റ്റുമാൻ’ എന്ന പേരിൽ പരിചയപ്പെടുത്തുന്നത്.
ചിത്രം വൈറലായതോടെ പ്രതികരിച്ച് ചാക്കോച്ചനും രംഗത്തുവന്നു. ‘അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റ് ആയി. പണ്ട് കത്തുകൾ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാർത്ഥന.’വൈറൽ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചു.
ALSO READ
ഷൂട്ടിനിടയിൽ ലാൽ പതുക്കെ എന്നോടു ഇങ്ങനെ പറഞ്ഞു ; ബ്രോ ഡാഡി വിശേഷങ്ങൾ പങ്കു വച്ച് ലാലു അലക്‌സ്
View this post on Instagram
ALSO READ
2010ൽ പുറത്തിറങ്ങിയ ഒരിടത്തൊരു പോസ്റ്റ്മാൻ സംവിധാനം ചെയ്തിരിക്കുന്നത് ഷാജി അസീസ് ആണ്. അതേസമയം, കുഞ്ചാക്കോ ബോബൻറെ പോസ്റ്റിന് താഴെ നിരവധി താരങ്ങൾ രസകരമായ കമൻറുകൾ ചേർത്തിട്ടുണ്ട്.
അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്, എന്നാണ് ആൻറണി വർഗീസ് കുറിച്ചത്. ‘ബ്രോ സേഫ് ആയി അങ്ങനെ’ എന്നാണ് സംവിധായകൻ ഡിജോ ജോസ് ആൻറണിയുടെ കമന്റ്.