ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർസ്റ്റാറും കിടിലൻ നർത്തകനുമാണ് ഹൃതിക് റോഷൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള ഹൃതിക് എല്ലാ കാലത്തും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ കൂടിയാണ്. ചെറുപ്പകാലം മുതൽ സുഹൃത്തായിരുന്നു സൂസന്നെ ഖാനെയാണ് നടൻ ആദ്യം വിവാഹം കഴിക്കുന്നത്.
വർഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം 2014 ൽ ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു. വേർപിരിഞ്ഞെങ്കിലും രണ്ട് മക്കൾ ഉള്ളതിനാൽ പലപ്പോഴും താരങ്ങൾ ഒരുമിക്കുന്നത് പതിവാണ്. സൂസന്നെയുമായി വേർപിരിഞ്ഞത് മുതൽ ഹൃത്വിക്കിന്റെ പേരിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
അതിലൊന്ന് നടി കങ്കണ റണാവത് അടക്കമുള്ള നടിമാരുമായിട്ടുള്ള പ്രണയകഥകൾ ആയിരുന്നു. എന്നാൽ താരം ആ വാർത്തകൾ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രണയകഥകളുടെ പേരിൽ തന്നെ താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ നടിയും സംഗീതജ്ഞനുമായ സബ ആസാദിന്റെ പേരിനൊപ്പം ആണ് ഹൃതിക് റോഷന്റെ പേരും നിറഞ്ഞ് നിൽക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും ഒരുമിച്ച് കൈകൾ കോർത്ത് പിടിച്ച് നടന്നു വരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. മുംബൈയിലെ ഒരു റസ്റ്റോറന്റ് വന്നതായിരുന്നു താരങ്ങൾ. രഹസ്യമായി പ്രചരിച്ചിരുന്ന ഗോസിപ്പുകൾ പരസ്യമാക്കാനുള്ള വഴിയാണ് താരങ്ങൾ കഴിഞ്ഞ ദിവസം നൽകിയത്.
രണ്ടാളെയും ഒന്നിച്ച് കണ്ടതോടെ വീണ്ടും പ്രണയ കഥകൾക്കും ഗോസിപ്പുകൾക്കും വഴി ഒരുങ്ങിയിരിക്കുകയാണ്.
ബി ടൗണിലെ പുതിയ ലവ് ബേർഡ്സ് സബയും ഹൃത്വിക്കും ആണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ദിവസങ്ങൾക്ക് മുൻപ് സബയുടെ കൈയും പിടിച്ച് ഒരു റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് നടന്നു വരുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.
പുറത്ത് വന്നപ്പോൾ പെട്ടെന്ന് മാധ്യമങ്ങളെ കണ്ട താരം സബയെ കാറിന് അകത്തേക്ക് കയറ്റി. പിന്നാലെ താരവും അകത്തേക്ക് പ്രവേശിച്ചു. മാധ്യമ പ്രവർത്തകർ ഒരു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാൻ പറഞ്ഞെങ്കിലും താരം അത് പാടെ അവഗണിക്കുകയായിരുന്നു. സബയെ കാറിനകത്ത് കയറ്റി സുരക്ഷിത ആക്കിയതിന് ശേഷം മാധ്യമങ്ങളെ കൈ പൊക്കി കാണിച്ചതിനു ശേഷമാണ് താരം പോയത്.
സബ ആസാദിനെക്കാളും 18 വയസ്സ് കൂടുതലുണ്ട് ഹൃതിക് റോഷന് എന്നതാണ് മറ്റൊരു കാര്യം. നിലവിൽ ഹൃതിക് റോഷന് 48 വയസ്സ് ഉണ്ട്. സബയ്ക്ക് 30 വയസ്സാണ്. ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാവുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
Also Read
പൊന്നാങ്ങളയുടെ തകർപ്പൻ ചിത്രം ഹൃദയം കണ്ടതിന് ശേഷം വിസ്മയ മോഹൻലാൽ പറഞ്ഞത് കേട്ടോ, വാക്കുകൾ വൈറൽ
മുൻപ് പ്രമുഖ നടിമാർ അടക്കം പലരുടെയും പേരിനൊപ്പം ഹൃതിക്കിന്റെ പേരും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അന്നൊക്കെ ഹൃത്വിക് ഒന്നുകിൽ മൗനം പാലിക്കുകയും അല്ലെങ്കിൽ ശക്തമായി പ്രതികരിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ സബയുമായിട്ടുള്ള സൗഹൃദം മാസങ്ങളോളമായി ഹൃതിക് മനസ്സിൽ കൊണ്ടു നടന്ന റിലേഷൻഷിപ്പ് ആണെന്നാണ് പാപ്പരാസികൾ പറയുന്നത്.
അതേ സമയം ഹൃത്വിക്കിന്റെ മുൻഭാര്യയും മറ്റൊരു പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നിരുന്നു. ഒരു യുവതാരവുമായിട്ടാണ് സുസന്നൈയുടെ അടുപ്പം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതിനിടയിലാണ് ഹൃതിക് റോഷന്റെയും സബ ആസാദിന്റെയും വിവരങ്ങളും സജീവമാകുന്നത്.