ഏതാണ്ട് 17 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഹണി റോസ്. മോഡേൻ വേഷങ്ങളിലും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ഹണി റോസ് യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും ഒപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ഇപ്പോളിതാ തന്റെ വീട്ടുമുറ്റത്തെ തോട്ടത്തിൽ നിന്നും ഹണി റോസ് അബിയുപ്പഴങ്ങൾ പറിക്കുന്ന വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
Also Read
ആദ്യ പ്രണയം നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി കുടുംബവിളക്ക് താരം രേഷ്മ എസ് നായർ
ഇളം മഞ്ഞ നിറത്തിലുള്ള പഴം കണ്ട പലരും കൗതുകം കൊണ്ട് പഴത്തിന് കുറിച്ച് അന്വേഷിക്കുന്നുണ്ട്. അബിയു എന്ന പേര് പരിചിതമല്ലാത്ത നിരവധി പേരാണ് പഴം തിരക്കി താരത്തിന് അടുത്തെത്തിയത്. ആമസോൺ കാടുകളിൽ നിന്നും കേരളത്തിൽ എത്തിയ പഴമാണ് അബിയു. സപ്പോട്ട കുടുബത്തിലെ അംഗമാണ് അബിയു.
പോഷകസമൃദ്ധമായ ഇവ കഴിച്ചാൽ ദാഹം മാറി ഉൻമേഷമുണ്ടാകും. വെളുത്ത മാംസളമായ ഉൾഭാഗത്തോടെയുള്ള അബിയു പഴത്തിന് ഇളനീർ കാമ്പിന്റെയും പൈനാപ്പിളിന്റെയും രുചിയാണ്. പഴത്തിനകത്ത് നാല് വിത്തുകളാണ് ഉണ്ടാവുക. വിത്തുകൾ പാകിയാണ് തൈ ഉണ്ടാക്കുന്നത്.
അബിയു തൈ രണ്ട് വർഷം കൊണ്ട് ഫലം നൽകി തുടങ്ങും. വേനൽ കാലത്താണ് പഴങ്ങൾ വിളഞ്ഞ് പഴുക്കുന്നത്. വളർച്ചയെത്തിയ ഒരു മരത്തിൽ നിന്നും ആയിരത്തിന് അടുത്ത് പഴങ്ങൾ ലഭിക്കും. അതേ സമയം വിദേശഫലവൃക്ഷങ്ങൾ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. റംബുട്ടാനും മാംഗോസ്റ്റിനും ഡ്രാഗൺഫ്രൂട്ടും അരങ്ങു വാഴുന്ന വിദേശപ്പഴങ്ങളുടെ വിപണിയിൽ ഭംഗികൊണ്ടും രുചികൊണ്ടും ഏറെ ആരാധകരെ നേടിയ മറ്റു ചില പഴങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് മഞ്ഞ നിറത്തിലുള്ള അബിയു.
ഇളനീർ കാമ്പിന്റെയും പൈനാപ്പിളിന്റെയുമെല്ലാം രുചിയാണെന്ന് രുചിച്ചവർ പറയുന്നുണ്ടെങ്കിലും ഒറ്റവാക്കിൽ പറഞ്ഞാൽ അബിയു എന്ന പഴത്തിന് സൂപ്പർ സ്വാദാണ്. തൊടിയിൽ ചെറിയ ഫലവൃക്ഷത്തോട്ടമുണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഭംഗികൊണ്ടും രുചികൊണ്ടും തിരഞ്ഞെടുക്കാവുന്ന ഇനമാണിത്.
Also Read
പൊന്നാങ്ങളയുടെ തകർപ്പൻ ചിത്രം ഹൃദയം കണ്ടതിന് ശേഷം വിസ്മയ മോഹൻലാൽ പറഞ്ഞത് കേട്ടോ, വാക്കുകൾ വൈറൽ
ഈർപ്പവും ചൂടുമുള്ള കേരളത്തിലെ കാലാവസ്ഥയിൽ വളരാൻ ഏറെ അനുയോജ്യമാണ് അബിയു. 2 വർഷംകൊണ്ട് ഫലം നൽകിത്തുടങ്ങും. ജൈവാംശമുള്ള മണ്ണ് ആവശ്യം തണലിലും വളരും.