ഇന്റർകാസ്റ്റ് മാര്യേജ് വീട്ടിൽ പണ്ടുമുതലേയുണ്ടായിരുന്നു ; ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ; ആഗ്രഹിച്ചത് പോലെയൊരാളെയാണ് ഭാര്യയായി കിട്ടിയത്! വിവാഹത്തെക്കുറിച്ച് പറഞ്ഞ് റോൺസൺ

245

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് റോൺസൺ വിൻസെന്റ്. മോഡലിംഗിൽ നിന്നുമാണ് അദ്ദേഹം അഭിനയ രംഗത്തേക്കെത്തിയത്. സീരിയലിൽ സജീവമാവുന്നതിന് മുൻപ് താൻ തെലുങ്ക് സിനിമകളിൽ അഭിനയിച്ചിരുന്നുവെന്നായിരുന്നു റോൺസൺ പറഞ്ഞത്. പാരമ്പര്യമായി കല പകർന്ന് കിട്ടിയതാണ് തനിക്കെന്ന് റോൺസൺ പറയുന്നു.

റെഡ് കാർപ്പറ്റിൽ പങ്കെടുത്തപ്പോഴായിരുന്നു റോൺസൺ അഭിനയ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞത്. വിൻസെന്റ് മാഷ് അച്ഛന്റെ ജ്യേഷ്ഠനാണ്. അച്ഛനും സിനിമകളിൽ നായകനായി അഭിനയിച്ചിരുന്നു. അച്ഛന്റെ ചേട്ടന്റെ മക്കളും ചേച്ചിയുടെ മക്കളുമെല്ലാം സിനിമാരംഗത്ത് പ്രവർത്തിക്കുന്നുണ്ട്.

Advertisements

ALSO READ

ട്രീറ്റ്മെന്റ് വഴിയായാണോ ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ! എനിക്ക് പ്രശസ്തിയും ഫെയിമും ഒക്കെ ഇഷ്ടമാണെങ്കിൽ മകൾ നേരെ തിരിച്ചാണ് : ആരാധകരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്ത് ലക്ഷ്മി നായർ

സിനിമാ ഇൻഡസ്ട്രിയോട് തീരെ താൽപര്യമില്ലാതിരുന്നയാളാണ് ഞാൻ. ഇതിലേക്ക് വരണമെന്നും ആഗ്രഹിച്ചിരുന്നില്ല. ഐടിയായിരുന്നു എന്റെ മേഖല. അതിൽ ജോലി ചെയ്ത് അങ്ങനെ പോവുകയായിരുന്നു. വിൻസെന്റ് മാഷിന്റെ കുടുബത്തിലുള്ളവരെല്ലാം സിനിമയിലാണ് എന്ന കാര്യം അച്ഛനിങ്ങനെ സ്‌ട്രെസ് ചെയ്ത് പറയുമായിരുന്നു. ഭാര്യ ചെയ്യുന്നതിന് മുൻപ് 5 തെലുങ്ക് സിനിമ ചെയ്തിരുന്നു. ഫാഷൻ മേഖല ഏറെയിഷ്ടമാണ്.

ഭാര്യ ബാലതാരമായിരുന്നു. ഡോക്ടറാണ് ഇപ്പോൾ. എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ടാണ് ഭാര്യ. ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. അവരുടെ വീട്ടിലെല്ലാവരും നല്ല ബ്രോഡ് മൈന്റഡാണ്. ഞങ്ങളെ വീട്ടിലും പ്രശ്നമില്ലായിരുന്നു. ഇന്റർകാസ്റ്റ് മാര്യേജ് വീട്ടിൽ പണ്ടുമുതലേയുണ്ടായിരുന്നു. ഹിന്ദു-ക്രിസ്ത്യൻ രീതികളിലായാണ് വിവാഹം നടത്തിയത്. റോൺസന്റെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.

ALSO READ

ഒരാൾ പുഷ് ചെയ്തത് കൊണ്ട് മാത്രം ഒന്നും ചെയ്യാൻ പറ്റില്ല, ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ ; ഫോട്ടോ ഷൂട്ടിനെ കുറിച്ചും അതിന് വരുന്ന കമന്റുകളെ കുറിച്ചും ഗ്രേസ് ആന്റണി

യഥാർത്ഥത്തിലുള്ള ക്യാരക്ടറുമായി ബന്ധമുള്ള ക്യാരക്ടറുകളൊന്നും ചെയ്തിട്ടില്ല. വില്ലത്തരമാണ് കൂടുതലും ചെയ്തിട്ടുള്ളത്. യാത്രകൾ ഏറെയിഷ്ടമാണ്. ഭക്ഷണം കഴിക്കാനും കറങ്ങി നടക്കാനും ഇഷ്ടമാണ്. ബൈക്കേഴ്സ് ക്ലബിന്റെ കൂടെ ട്രിപ്പ് പോവാറുണ്ട്. കല്യാണം കഴിഞ്ഞ ശേഷം ഭാര്യയ്ക്കും ബൈക്ക് ട്രിപ്പ് ഭയങ്കര ഇഷ്ടമാണ്. യോജിച്ച ആളെത്തന്നെയാണ് കിട്ടിയത്. ആദ്യം ഞങ്ങൾ വയനാട്ടിലേക്കായിരുന്നു പോയത്. എല്ലാ യാത്രകളും മെമ്മറബിളാണെന്നും റോൺസൺ പറയുന്നുണ്ട്.

 

Advertisement