മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തയായ മൽസരാർത്ഥി കൂടിയാണ് ലക്ഷ്മി പ്രിയ. അതേ സമയം സബീന അബ്ദുൾ ലത്തീഫിൽ നിന്ന് താൻ ലക്ഷ്മി പ്രിയയിലേയ്ക്ക് എത്തിയതിനെ കുറിച്ച് ലക്ഷ്പ്രിയ നേരത്തെ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
തന്റെ വിവാഹവും പ്രണയകഥയും മതംമാറ്റത്തെ കുറിച്ചുമെല്ലാമാണ് നടി വെളിപ്പെടുത്തുന്നത്. നേരത്തെ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ലക്ഷ്മിപ്രിയ തുറന്നു പറഞ്ഞത്. ചെറുപ്പം മുതലേ അഭിനയ മോഹം തന്നിലുണ്ടായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ:
ജയദേവുമായിട്ടുള്ളത് ലവ് മ്യാരേജ് ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. മറ്റൊരു മതത്തിലെ വിശ്വാസി ആണ് ഭർത്താവ്. ഞാനെപ്പോഴും വിചാരിക്കുന്നത് ഭർത്താവ് ഏത് മതം ഫോളോ ചെയ്യുന്നു അത് ചെയ്യാമെന്നാണ്. കുട്ടികളെ മതം ഒന്നുമില്ലാതെ വളർത്തണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
Also Read
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…
ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, അതിൽ തന്നെ മക്കളെ വളർത്തണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. ചെറുപ്പം മുതലേ ഡാൻസ് പഠിക്കുന്നത് കൊണ്ട് എല്ലാം കൃഷ്ണന്റെ കഥകളും മറ്റുമാണ്. അതുകൊണ്ട് ഹിന്ദു വിശ്വാസങ്ങളോട് ഒരു താൽപര്യം ഉണ്ടായിരുന്നു. പിന്നെ പതിനെട്ടാമത്തെ വയസിലാണ് വിവാഹം. അതൊരു ലവ് മ്യാരേജ് ആയിരുന്നു.
ചെറുപ്പം മുതലേ അഭിനയിക്കണം, ശോഭനയെ പോലൊരു നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നു. നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അന്ന് വീട്ടിൽ വലിയ ഭൂകമ്പം ഒക്കെ ഉണ്ടാക്കിയെങ്കിലും എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. എന്റെ ചെറിയ പ്രായത്തിലെ അച്ഛനും അമ്മയും ഡിവോഴ്‌സ് ആയതാണ്.
അച്ഛന്റെ പേര് കബീർ എന്നാണ്. അമ്മയും രണ്ട് ചേച്ചിമാരും തനിക്കുണ്ട്. അച്ഛൻ എന്നെ അച്ഛന്റെ വീട്ടിൽ കൊടുത്തിട്ട് നാട് വിട്ട് പോയ സാഹചര്യം ഉണ്ടായിരുന്നു. അമ്മ ചേച്ചിമാരുമായി പോവുകയും ചെയ്തു. എന്റെ ജീവിതത്തിൽ അഞ്ചോ ആറോ തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളു.
പിന്നെ നാടകത്തിന് പോവുന്ന സമയത്താണ് ഭർത്താവ് ജയദേവിന്റെ അച്ഛനും അടുത്ത് ഗാനമേള നടത്തുന്നത്. അച്ഛനും ഞാനും നല്ല കൂട്ടായിരുന്നു. ഒരു പ്രാവിശ്യം എനിക്ക് ആക്‌സിഡന്റായി. അന്ന് സഹായവുമായി വന്നത് അച്ഛനാണ്. അങ്ങനെ നല്ല കൂട്ട് ആയത് കൊണ്ട് എന്റെ ഏതെങ്കിലും മകനെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കുമെന്ന് അച്ഛൻ പറഞ്ഞിരുന്നു.
Also Read
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…
അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ജാതി ഭയങ്കര പ്രശ്‌നമാണെന്ന്’ ഞാനും പറഞ്ഞിരുന്നതായി ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു. അങ്ങനെ ഏട്ടനെ കാണുന്നത്. ഞങ്ങൾ കാണുന്നതിന് മുൻപ് ഫോണിലൂടെ ഏട്ടനെനിക്കൊരു പാട്ടും പാടി തന്നിരുന്നു.
അച്ഛനെ കാണാൻ ലൊക്കേഷനിൽ വന്നതാണ് ഏട്ടൻ. അവിടെ വെച്ച് പരിചയപ്പെട്ടു. പിന്നെ അത് ഇഷ്ടമായി. കൊല്ലത്ത് ഒരു അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇനി മുതൽ ഞാൻ സബീന അബ്ദുൾ ലത്തീഫ് അല്ലെന്നും ഇനി അങ്ങോട്ട് ലക്ഷ്മിപ്രിയ ആണെന്ന് അറിയില്ലായിരുന്നു.
കല്യാണത്തിന്റെ സമയത്താണ് ഏട്ടനും അമ്പലത്തിലെ മേൽശാന്തിയും ചേർന്ന് എനിക്കൊരു പേര് ഇടുന്നത്. പുനർ നാമകരണവും കല്യാണവും അങ്ങനെ ഒരുമിച്ച് നടന്നു.