സല്ലാപം എന്ന ചിത്രത്തിൽ ജോഡികളായി അഭിനയിച്ച് തുടങ്ങിയ ദിലീപും മഞ്ജു വാര്യരും പിന്നീട് ജീവിതത്തിലും ഒന്നിച്ചിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ഇവർക്ക് പക്ഷേ ജോഡികളായി അഭിനയിച്ച് സിനിമകൾ വിജയിച്ചത് പോലെ യഥാർത്ഥ ജീവിതത്തിൽ വിജയിക്കാൻ ആയില്ല.
പതിനാല് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ദിലീപും മഞ്ജു വാര്യരും ചേർന്ന് അവസാനിപ്പിച്ചിരുന്നു. അന്നത് കേരളത്തിൽ വലിയ വാർത്തയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമായി മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ് നടി മഞ്ജു വാര്യർ.
Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…
അതേ സമയം വർഷങ്ങൾക്ക് മുൻപേ മുതൽ മഞ്ജു വാര്യരുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടി രമാദേവി ഇപ്പോൾ. മലയാളത്തിൽ സഹനടി വേഷങ്ങളിലും അമ്മവേഷങ്ങളിലും തിളങ്ങുന്ന താരമാണ് രമാ ദേവി. തെന്നിന്ത്യയിലെ ശ്രദ്ധേയയായ യുവ നടി കൃപ രമാദേവിയുടെ മകൾ ആണ്. വിവാഹ ശേഷം അഭിനയി രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് കൃപ ഇപ്പോൾ.
സിനിമയിലൂടെയും അല്ലാതെയുമായി പരിചയപ്പെട്ട മഞ്ജുവുമായി നല്ല അടുപ്പമായിരുന്നു എന്നാണ് രമാ ദേവി പറയുന്നത്. അങ്ങനെ മഞ്ജു വാര്യർ ദിലീപ് വിവാഹത്തിൽ പങ്കെടുക്കാനും താൻ പോയിരുന്നതായിട്ടും രമ പറയുന്നു. ഒപ്പം അവരുടെ വേർപിരിയലിന്റെ കാരണം എന്തായിരിക്കും എന്നതിനെ പറ്റിയുള്ള തന്റെ അഭിപ്രായവും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു.
രമാ ദേവിയുടെ വാക്കുകൾ ഇങ്ങനെ:
പ്രണയവർണങ്ങളിൽ അഭിനയിക്കാനായി വിളിച്ചത് ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്താണ്. സിബി സാർ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. അതിന് മുൻപ് സിബി സാറിന്റെ സിന്ദൂരരേഖ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു. മേക്കപ്പ് ടെസ്റ്റ് ഓക്കെ ചെയ്തപ്പോൾ സാറിന്റെ മനസിലെ രൂപം എനിക്ക്് വന്നിരുന്നില്ല.
അതുകൊണ്ട് ആ റോൾ എനിക്ക് നഷ്ടമായി. എനിക്കത് നല്ല വിഷമം ഉണ്ടാക്കിയ സംഭവമാണ്. അങ്ങനെ ഇരിക്കുമ്പോൾ ആണ് പണയവർണങ്ങളിലേക്കുള്ള വിളി വരുന്നത്. നല്ല വേഷമായിരുന്നു, മഞ്ജു വാര്യരുടെ ചേട്ടത്തിയമ്മ ആയിട്ടാണ് ചിത്രത്തിൽ വേഷമിട്ടത്. അതിന് മുൻപ് തന്നെ എനിക്ക് മഞ്ജുവുമായി നല്ല പരിചയമുണ്ട്.
ഡാൻസ് ഫീൽഡിലൊക്കെ കണ്ടിട്ടുണ്ട്. മഞ്ജു നല്ല നർത്തകി ആണല്ലോ. ആ സമയത്തൊക്കെ ഞാനും ഡാൻസ് ചെയ്യുമായിരുന്നു. ഒരിക്കൽ ഗുരുവായൂരിൽ നൃത്തം ചെയ്ത് കൊണ്ടിരുന്നപ്പോൾ ഞാനും മഞ്ജുവും കണ്ടിരുന്നു. അന്ന് എന്റെ കോസ്റ്റ്യൂമിനെ കുറിച്ച് മഞ്ജു ചോദിച്ചിരുന്നു.
അന്നിട്ട ആ കളർ കോമ്പിനേഷൻ നന്നായിരുന്നു. നല്ലൊരു ഐറ്റം അന്ന് കളിച്ചിരുന്നല്ലോ. എന്നൊക്കെ ഓർത്ത് പറഞ്ഞ് മഞ്ജു എന്നെ അഭിനന്ദിക്കുകയും ചെയ്തു. എനിക്കത് വലിയ സന്തോഷമാവുകയും ചെയ്തു. തൂവൽക്കൊട്ടാരത്തിൽ ഞാൻ മഞ്ജുവിന്റെ അമ്മയായും അഭിനയിച്ചിരുന്നു എന്നും രമാ ദേവി പറയുന്നു.
അതേ സമയം ദിലീപുമായുള്ള വിവാഹ സമയത്ത് മഞ്ജുവിന്റെ ഫോൺ വന്നതിനെ പറ്റിയും രമ പറഞ്ഞിരുന്നു. രമ ചേച്ചി ഞാൻ മഞ്ജുവാണ്, ഒരു വിശേഷമുണ്ട്, അത് പറയാൻ വിളിച്ചതാണ്. എന്റെ വിവാഹം കഴിഞ്ഞു. ആരെയാണെന്ന് ചോദിച്ചപ്പോൾ ഞാൻ ദിലീപേട്ടനെ കല്യാണം കഴിച്ചു.
അതിന്റെ റിസപക്ഷൻ ഇന്ന് വൈകിട്ട് ഉണ്ട് ചേച്ചി വരണം എന്നുമാണ് മഞ്ജു പറഞ്ഞത്. അന്ന് ഭർത്താവിനും മകൾക്കും ഒപ്പമാണ് ഞാൻ റിസപക്ഷന് പോയതെന്നും രമാദേവി പറയുന്നു. അതേ സമയം ദിലീപും മഞ്ജുവും ഡിവോഴ്സ് ആയതിനെ കുറിച്ചും നടി സൂചിപ്പിച്ചു. എന്താ ചെയ്യുക, ഇതിപ്പോ സിനിമാ നടിമാരുടെ ജീവിതത്തിൽ മാത്രമല്ലല്ലോ സംഭവിക്കുന്നത്.
എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവുന്നത് അല്ലേ. സിനിമാ താരമായത് കൊണ്ട് കുറേ പബ്ലിസിറ്റിയായി. അവരുടെ ജീവിതത്തിൽ കുറേ പ്രധാന്യം കിട്ടുകയാണ്. ഏത് ഫീൽഡിലും ഡിവോഴ്സ് നടക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് ഏതൊരു പുരുഷനും അവന്റെ ഭാര്യ ഒതുങ്ങി കൂടി വീട്ടിലെ കാര്യം നോക്കുന്ന ആളായിരിക്കണം എന്നാണ് വിചാരിക്കുന്നത്. ഞാനും അഭിനയിക്കുന്ന സമയത്ത് എന്റെ ഭർത്താവിന്റെ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്.
അതുകൊണ്ടാണ് 32 കൊല്ലം അദ്ദേഹത്തിന്റെ കൂടെ ജീവിച്ചത്. തിരക്കിലേക്ക് പോവുമ്പോൾ കുടുംബത്തിന്റെ കാര്യം അത്രത്തോളം ശ്രദ്ധിച്ചൂ എന്ന് വരില്ല. അതൊരു സത്യമായ കാര്യമാണ്. സ്ത്രീകളെപ്പോഴും ഞങ്ങളുടെ ഒരു പടി താഴെ നിന്നാൽ മതിയെന്ന് ചിന്തിക്കുന്ന ആണുങ്ങളുമുണ്ട്.
ഞാൻ പുരുഷന്റെയും സ്ത്രീയുടെയും പക്ഷം നിന്ന് പറയുന്നതല്ല. ഇത്രകാലം ഞാൻ അഭിനയിച്ചു, ഇനി അഭിനയിക്കുന്നില്ലെന്ന് പറയുന്ന നടിമാരും ഉണ്ട്. അതുകൊണ്ട് ഭർത്താക്കന്മാരുടെ നിയന്ത്രണങ്ങൾ കൊണ്ടായിരിക്കും അഭിനയിക്കാത്തത് എന്ന് പറയാനും പറ്റില്ലെന്നും രമാദേവി വ്യക്തമാക്കുന്നു.