മലയാളികളുടെ ഇഷ്ടതാര കുടുംബങ്ങളിൽ ഒന്നാണ് അന്തരിച്ച നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റൈ ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ഇന്ന് സിനിമാരംഗത്തും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരങ്ങൾ ആണ്. പണ്ടുമുതലേ സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയയായ താരമാണ് സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരൻ.
തന്റെ ഭർത്താവിനെ കുറിച്ചും മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചുമെല്ലാം എപ്പോഴും വാചാലയാകാറുണ്ട് മല്ലികാ സുകുമാരൻ. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലുമായും മമ്മൂട്ടിയുമായും വളരെ അടുത്ത ബന്ധമുള്ളവരായിരുന്നു സുകുമാരനും മല്ലിക സുകുമാരനും.
മുൻപൊരിക്കൾ മലയാളത്തിന്റെ മംഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്. ഇരുവരും ഒരുമിച്ച് മികച്ച സിനിമകളുടെ ഭാഗമായിരുന്നു. കൂടാതെ മമ്മൂട്ടിയും സുകുമാരനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.
എൺപതുകളിലെ സൂപ്പർ ഹിറ്റ് ചിത്രം പടയോട്ടത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തിനായി ആദ്യം തേടി എത്തിയത് സുകുമാരനെ ആയിരുന്നു. എന്നാൽ സുകുമാരന്റെ നിർദ്ദേശ പ്രകാരമാണ് പിന്നീട് ആ വേഷം മമ്മൂട്ടിയിലേക്ക് എത്തിച്ചേർന്നതെന്ന് മല്ലിക സുകുമാരൻ പറയുന്നു.
മല്ലികാ സുകുമാരന്റെ വാക്കുകൾ ഇങ്ങനെ:
മമ്മൂട്ടി സുകുവേട്ടനെ കുറിച്ച് വളരെ മനോഹരമായിട്ട് മാധ്യമങ്ങളിൽ വരെ എഴുതിയിട്ടുള്ള ആളാണ്. അവർ തമ്മിൽ അത്ര അടുപ്പമായിരുന്നു. നവോ ദയ അപ്പച്ചനായിരുന്നു പടയോട്ടത്തിന്റെ നിർമ്മാണം. വൻ താര നിര അണിനിരന്ന ചിത്രത്തിൽ കമ്മാരൻ എന്ന കഥാപാത്രം ചെയ്യാൻ അപ്പച്ചൻ ആദ്യം സമീപിച്ചത് സുകുമാരനെ ആയിരുന്നു.
അപ്പോൾ സുകുമാരന്റെ മറുപടി ഇങ്ങനെ ആയിരുന്നു, എന്റെ അപ്പച്ചാ, ഞാൻ ഈ കുടുമയൊക്കെ കെട്ടിയാൽ ബോറായിരിക്കും. എനിക്ക് ഇതൊന്നും ചേരത്തില്ല നല്ല സുന്ദരനൊരു പയ്യൻ വന്നിട്ടുണ്ട്. അവനെ വിളിക്ക്. അങ്ങനെ മമ്മൂട്ടിയുടെ പേരാണ് പറഞ്ഞ് കൊടുത്തത്.
സുകുവേട്ടൻ മ രി ക്കും വരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു. മമ്മൂട്ടിയുടെ ഉള്ളിൽ ഒരുപാട് സ്‌നേഹമുണ്ട്. പക്ഷെ പ്രകടിപ്പിക്കാൻ അറിയില്ല. ഒരു ചേട്ടൻ അനിയൻ ബന്ധമായിരുന്നു അവരുടേത്. ആ ഒരു സ്‌നേഹമാണ് മമ്മൂട്ടി ഇപ്പോഴും എന്റെ മക്കളോട് കാണിച്ചിരിക്കുന്നത്. അമ്മ താരസംഘടനയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോൾ സംഘടനാംഗങ്ങളെ ഒന്നിച്ചു നിർത്തിയതിൽ മമ്മൂട്ടിയുടെ പങ്ക് വലുതായിരുന്നു.
Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…
ഈ അവസരത്തിൽ പൃഥ്വിരാജിനെ പലരും അനാവശ്യമായി വിമർശിച്ചപ്പോഴും അതിൽ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തിയതും മമ്മൂട്ടി തന്നെ ആയിരുന്നു. ആരെയും സുഖിപ്പിക്കാൻ മമ്മൂട്ടിക്കറിയില്ല, ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആളാണ് മമ്മൂട്ടി. അന്ന് അമ്മയിൽ പ്രശ്‌നം നടക്കുമ്പോൾ രണ്ടുപേർ നമുക്ക് വേണ്ടി സംസാരിക്കുമെന്ന് വിചാരിച്ചവർ അന്ന് പൃഥ്വിക്ക്വതിരെ മുദ്രാവാഖ്യം വിളിച്ചിരുന്നു.
പേര് പറയാൻ എനിക്ക് യാതൊരു മടിയുമില്ല എനിക്ക.് ദിലീപ് അവന്റെ നേരെ എന്തെങ്കിലും ചെയ്തു എന്ന് ഞാൻ പരസ്യമായി കണ്ടിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതിൽ തെറ്റുകൾ ഉണ്ടെന്ന്. അന്ന് ഗണേഷിന് അത് മനസ്സിലായിരുന്നില്ല.
രാജുവിന്റെ അമ്മ എന്ന നിലയിൽ ഞാൻ പറയുകയാണെങ്കിൽ ഒരിക്കലും ദിലീപ് അങ്ങനെ പരസ്യമായി ചെയ്തിട്ടില്ല എന്ന് എനിക്ക് നന്നായി അറിയാം. ഇനി അഥവാ രഹസ്യമായി ചെയ്തിട്ടുണ്ടെങ്കിൽ അത് ദിലീപ് മാത്രമല്ല പലരും ചെയ്തു കാണുമല്ലോ എന്നും മല്ലികാ സുകുമാരൻ പറയുന്നു.